January 14, 2011

നിരാശയുടെ കാമുകഭാവത്തിനു ഒരു അന്ത്യം


                   വെറുതെ ഒന്ന് ഓണ്‍ലൈന്‍ വന്നപ്പോഴാണ് അനിത  ടീച്ചറെ കണ്ടത്.. എന്നെ സ്കൂളില്‍ പഠിപ്പിച്ചതാണ്. അന്നേ ഞാന്‍ ഒരു അപൂര്‍വ പ്രതിഭ ആയിരുന്നത് കൊണ്ട് ടീച്ചര്‍ക്ക്‌ എന്നെ വലിയ കാര്യമാണ്, അന്നും ഇന്നും.
                  ടീച്ചര്‍ക്ക്‌ ഓണ്‍ലൈനില്‍ ചെസ്സ്‌ കളിക്കുന്നത് ഒരു ഹരമാണ്. വെറുതെ ആര്‍ക്കും ഒന്നിലും ഹരം കയറില്ലല്ലോ..? നമ്മള്‍ ചെയ്യുന്ന എന്തെങ്കിലുമൊക്കെ നല്ലതാണെന്ന് നമ്മളല്ലാതെ ഒരു നാലുപേര്‍ പറയുംപോഴാണല്ലോ ആ സംഗതിയില്‍ നമുക്കൊരു ആത്മവിശ്വാസം തോന്നുന്നതും, അതൊക്കെ നമുക്കൊരു ഹരമായി മാറുന്നതും. സ്വാഭാവികമായും ചെസ്സുകളിയില്‍ ടീച്ചര്‍ ഒരു വിദഗ്ദ്ധ തന്നെ. നാട്ടിലുള്ള എതിരാളികളെ തോല്‍പ്പിച്ചു തോല്‍പ്പിച്ച് മടുത്തത് കാരണം അന്താര്ഷ്ട്രതലത്തിലാണ് ഇപ്പോള്‍ ടീച്ചര്‍ ബോര്‍ഡിലെ പട നയിക്കാറുള്ളത്. അന്താരാഷ്‌ട്ര എതിരാളികളോടുള്ള മത്സരത്തില്‍ മിക്കവാറും ജയിക്കാറും ഉണ്ട്. തോറ്റു കൊടുക്കാന്‍  മടിയുള്ള ടീച്ചറെ തോല്പ്പികണമെങ്കില്‍ എന്നെ പോലെയുള്ള അപൂര്‍വ പ്രതിഭകള്‍ വിചാരിക്കണം.
 
                   ചെസ്സ്  കളിച്ചു തോല്പ്പികാനാണെന്ന് തെറ്റിദ്ധരിക്കല്ലേ..!!
                 ടീച്ചറുടെ പേരിനു നേരെ പച്ച നിറം കത്തി കിടക്കുന്നുണ്ടെങ്കില്‍ ഉറപ്പാണ്, ടീച്ചര്‍ ചതുരംഗത്തില്‍ മുഴുകി ഇരിക്കുകയാണ് എന്ന്. അത് കണ്ടാല്‍ ഉടനെ എന്റെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന വികൃതിപ്പയ്യന്‍ ഉണരും. അദ്ദേഹം ഉണര്‍ന്നാല്‍ ആദ്യം ചെയ്യുന്നത് ടീച്ചറോട്‌ ഒരു ഹായ് പറയലാണ്. വല്സലശിഷ്യനെ അവഗണിക്കാന്‍ പറ്റാത്തതുകൊണ്ട് ടീച്ചര്‍ പ്രതികരിക്കും. വിശേഷങ്ങളുടെ ഒന്നുമില്ലായ്മയില്‍ നിന്നും എന്തെങ്കിലുമൊക്കെ കുത്തിപ്പൊക്കി ഒരു പതിനഞ്ചു മിനിട്ട് ഞാന്‍ ടീച്ചറെ ചാറ്റില്‍ കുടുക്കും. ചാറ്റും, ഗെയ്മും ഒരുമിച്ചു കൊണ്ട് പോകാനാകാതെ ടീച്ചര്‍ കളിയില്‍ തോല്‍ക്കും. തോല്‍ക്കും. അന്താരാഷ്ട്ര കളിക്കാരെ നേരിട്ട് പരിചയമില്ലാത്തതിനാല്‍ അവരുടെ  മുന്നില്‍ തോറ്റാലും  ടീച്ചര്‍ക്ക് വിഷമമൊന്നുമില്ല. (അഥവാ ഉണ്ടെങ്കില്‍ തന്നെ കാര്യമാക്കേണ്ടതില്ല എന്നാണു ശിഷ്യന്‍ ടീച്ചറോട് മുന്‍കൂറായി പറഞ്ഞിട്ടുള്ളത് ).
                ടീച്ചര്‍ കളി തുടങ്ങിയെങ്കില്‍ തോല്‍പ്പിക്കാന്‍  ഒരു കൈ റെഡി എന്ന മട്ടില്‍ ഞാന്‍ സ്ഥിരം ശൈലിയില്‍ തുടങ്ങി.
               "വണക്കം, കളി തുടങ്ങിയോ ടീച്ചറെ ..?"
               "ഇല്ല്യെടാ, കുറച്ചു നേരം ചാറ്റ് ചെയ്തിട്ട് കളിക്കാംന്നു കരുതി" ഓഹോ, അപ്പോള്‍ എന്റെ ടൈമിംഗ് തെറ്റി, ഞാന്‍ മനസ്സില്‍ കരുതി.
           "അപ്പൊ ശരി, ഞാന്‍ പിന്നെ വരാം.. ടീച്ചര്‍ കളി തുടങ്ങിക്കോളൂ" കുറച്ചു കഴിഞ്ഞിട്ട് വരാമല്ലോ. ടീച്ചര്‍ അവിടെത്തന്നെ ഉണ്ടാവുമെന്ന് എനിക്ക് ഉറപ്പാ.
              "നിക്കെടാ അവിടെ.. അല്ലെങ്കിലും നിനക്ക് പണ്ടേ ഈ പണി ഉള്ളതാ, ഞാന്‍ എപ്പോ ചെസ്സ് കളിക്കാന്‍ തുടങ്ങിയാലും  ഓരോന്ന് പറഞ്ഞു വരും. എന്നിട്ട് എന്നെ തോല്പ്പിക്കൂം ചെയ്യും"
              "അയ്യോ, ഇതങ്ങനല്ല ടീച്ചറെ, ഞാന്‍ ചുമ്മാ ഒന്ന് ഓണ്‍ലൈന്‍ വന്നു എന്നെ ഉള്ളൂ. ടീച്ചര്‍ കളിച്ചോളൂ..ഇന്ന് ഞാനായിട്ട് തോല്പ്പിക്കിനില്ല."
              "നീ പോവല്ലേ... ഒരു കാര്യം പറയട്ടെ"
              "എന്താണാവോ?"
              "നിന്റെ എക്സ്-ഗേള്‍ ഫ്രണ്ട് എന്നെ വിളിച്ചിരുന്നു..".
             ടീച്ചര്‍ എന്നെ പഠിപ്പിച്ചിരുന്ന കാലഘട്ടത്തിലാണ് ആദ്യമായി ഞാന്‍ പ്രണയം എന്ന പൈങ്കിളി കല അഭ്യസിക്കുന്നത്. ടീച്ചറുടെ വിദ്യാര്‍ഥിനിയും എന്റെ സഹപാഠിയുമായ ഒരു പെണ്‍കുട്ടിയായിരുന്നു കഥാനായിക. ഏഴു കൊല്ലം , ഒരു സ്കൂളില്‍ ഒരുമിച്ചു പഠിച്ചവള്‍ .
മഹാത്മാക്കള്‍ എത്ര രഹസ്യമായി എന്ത് ചെയ്താലും അത് അങ്ങാടിപ്പാട്ടാകാന്‍ അധികം ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ? അതേ കാരണം കൊണ്ട് തന്നെ  എന്റെ കൌമാരപ്രണയവും ഒരു പരസ്യമായ രഹസ്യം ആയിരുന്നു. കൌമാര പ്രണയം എന്ന് കേള്‍ക്കുമ്പോള്‍ അത് വെറുമൊരു വണ്‍ വേ പ്രതിഭാസമായിരുന്നു എന്ന് കരുതരുതേ ..!! രണ്ടു കയ്യും ചേര്‍ന്ന് ശബ്ദമുണ്ടാക്കിയ ഒരു കയ്കൊട്ടു മേളം തന്നെയായിരുന്നു അത്. മനസ്സിലായില്ലേ, സംഭവം ടു വേ തന്നെയായിരുന്നു.  ഈ പറഞ്ഞ  നളചരിതത്തിലെ ദമയന്തി വിളിച്ചിരുന്നു എന്നാണു  ടീച്ചര്‍ ഉദ്ദേശിച്ചത്. അല്ലാതെ എനിക്കുണ്ടെന്നു ഞാന്‍ കരുതുന്ന   കാക്കതൊള്ളായിരം കാമുകിമാരെയൊന്നും ടീച്ചര്‍ക്ക്‌ അറിയില്ലല്ലോ!
                       "എന്താണാവോ കാര്യം"
                       "അഞ്ചാം തിയതി കല്യാണമാണത്രെ, ക്ഷണിക്കാന്‍ വിളിച്ചതാ"
                       "നടക്കട്ടെ..!! മംഗളം ഭവതു"
                       കലിയുടെ അപഹാരവും, ഉന്നത വിദ്യാഭ്യാസത്തിന്റെ വേറിട്ട വഴികളും ഈ നളനെ ആ ദമയന്തിയില്‍  നിന്നും അകറ്റി കളഞ്ഞു എന്ന് മാന്യ വായനക്കാര്‍ ഇതിനകം മനസ്സിലാക്കിയിരിക്കുമല്ലോ?
                      ദമയന്തി ആരാ മോള്‍ ? ഒരു നളന്‍ പോയാല്‍ വേറെ രണ്ടു നളന്‍ വരും എന്നറിയാവുന്ന അഭിനവ ഭൈമി, ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ സമയത്ത് പ്രണയ കലയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും വേറെ രണ്ടു പേരില്‍ നിന്നായി കരസ്ഥമാക്കി. (സ്കൂള്‍ , കോളേജ് , അതിനുമപ്പുറത്തെ പഠിത്തം എന്ന് ചുരുക്കം) മിടുക്കരായ വിദ്യാര്‍ഥികളെ ചില സര്‍വകലാശാലകള്‍ അധ്യാപകരായി നിയമിക്കാരുള്ളത് പോലെ, പ്രണയത്തിന്റെ ബിരുദാനന്തര ബിരുദം നല്‍കിയ മഹാനെ ആ കശ്മല ജീവിത പങ്കാളിയാക്കാന്‍ തീരുമാനിച്ചു, അതും നാട്ടുകാരുടെയും വീട്ടുകാരുടെയും അറിവോടെയും സമ്മതത്തോടെയും. ഇതാണ് പുതുക്കി എഴുതിയ ദമയന്തീ ചരിതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇനി നമുക്ക് തിരിച്ചു വരാം ഞാനും ടീച്ചറും തമ്മിലുള്ള സംഭാഷണത്തിലേക്ക്.
                      "നിന്നോട് പറഞ്ഞില്ല്യെ? പറയാണ്ടിരിക്കാന്‍ വഴിയില്ലാല്ലോ. നിങ്ങള്  'തിക്ക് ഫ്രണ്ട്സ് ' അല്ലെ?"
                     എന്നെ ഒന്ന് ഇരുത്തിയതാണ്. മനസ്സിലായി. സ്കൂള്‍കാലഘട്ടത്തിന്റെ നീക്കിയിരുപ്പിനെ കുറിച്ച്  ടീച്ചര്‍ എന്നോട് പണ്ടൊരിക്കല്‍ ചോദിച്ചപ്പോള്‍ 'ഞങ്ങളിപ്പോള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് ' അന്ന്  ഞാന്‍ മറുപടി കൊടുത്തിരുന്നു.
              "എന്നോടാരും പറഞ്ഞില്ല.. അതിനു മാത്രം തൊലിക്കട്ടി അവള്‍ക്കുണ്ടെന്ന് തോന്നുന്നില്ല"
                  "ഇതിനിപ്പോ അത്രയ്ക്ക് തൊലിക്കട്ടിയൊന്നും  വേണ്ട."
                എനിക്കൊരല്‍പ്പം ചൊറിഞ്ഞ്കേറി തുടങ്ങി. കളിയില്‍ തോല്പ്പിക്കുന്നതിനു പകരം വീട്ടുകയാണോ? ഈ വിഷയം പണ്ടേ ഞാന്‍ വിട്ടതാണ് .  ആരെങ്കിലും ഇത് പൊക്കി കൊണ്ട് വരാറുള്ളത് എന്നെ ഒന്ന് ചൊറിയാന്‍ തന്നെയാണെന്നുള്ള ബോധം ഉള്ളത് കൊണ്ട് ഓര്‍മപ്പെടുത്തലുകള്‍ എനിക്ക് അല്പമല്ലാത്ത ഇഷ്ടക്കെടാണ് താനും. നിരാശാകാമുകനായി ഒന്ന് രണ്ടു  നല്ല വസന്തങ്ങള്‍ സ്വയം നശിപ്പിച്ചതിന്റെ നിരാശയും ഇതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.
                "ടീച്ചര്‍ക്ക് ശിഷ്യയോടു ചോദിക്കാന്‍ മേലായിരുന്നോ, എന്നെ വിളിക്കുന്നില്ലേന്നു?" 
                "അതിനു എന്നോടവള്‍ നിന്നെ കുറിച്ച് പറഞ്ഞിട്ടില്ല്യാല്ലോ.. നിന്നെക്കുറിച്ച് ചോദിക്കാന്‍ "
              "അത് നന്നായി"
              "ഡല്‍ഹിയില്‍   വീട് നോക്കുന്നുണ്ടത്രേ.. "
            "നോക്കട്ടെ .. അതിനിപ്പോ ഞാന്‍ എന്താ വേണ്ടേ?" അവളും അവളെ കെട്ടാന്‍ പോകുന്നവനും ഡല്‍ഹിയില്‍ ജോലിക്കാരയതിനു ഞാന്‍ എന്ത് പിഴച്ചു?
             "അല്ല , ഞാന്‍ പറഞ്ഞൂന്നേ ഉള്ളൂ, നെനക്ക് വേഷമോന്നുല്ല്യാലോ?" ആഹാ, എത്ര മനോഹരമായ ആചാരങ്ങള്‍ . മുള്ള് കൊണ്ട് പുണ്ണ് കുത്തിയിളക്കിയിട്ടു വേദനയുണ്ടോന്നു  ചോദിച്ചാല്‍ എങ്ങനെയിരിക്കും?
                "എനിക്കെന്തു വിഷമം  എന്റെ ടീച്ചറെ, ഈ സംഭവം ഞാന്‍ ഒരു നാലഞ്ചു കൊല്ലം മുന്നേ തന്നെ അറബിക്കടലില്‍ തള്ളിയതാ" ലോകം അറിയരുതല്ലോ ഈ കഠിന ഹൃദയത്തിനുള്ളില്‍ ഇത്തിരിയോളം പോന്ന ഒരു മൃദുലത ഇന്നും നിലവിലുണ്ടെന്ന്.
                "മിടുക്കന്‍ , അങ്ങനെ വേണം ആണ്‍കുട്ട്യോളായാല്‍ "
                "മിടുക്കനാവാതെ തരമുണ്ടോ, എനിക്കും ജീവിക്കേണ്ടേ ടീച്ചറെ"
                "എന്നാ ശരീടാ.. ഞാന്‍ കളി തുടങ്ങട്ടെ"
                "ഓ, ശരി.. വിജയീ ഭവ" ഇന്നിനി ഞാന്‍ ശല്യമുണ്ടാക്കില്ലെന്നു ടീച്ചര്‍ക്ക്‌ ഉറപ്പായി കാണും.

                വടി കൊടുത്തു അടി വാങ്ങിയ അവസ്ഥയിലായിപ്പോയി ഞാന്‍ . അങ്ങോട്ട്‌ ചെന്ന് ചോദിച്ചു മേടിച്ചതാണല്ലോ കിട്ടിയ സമ്മാനം. അനുഭവിക്കാതെ നിവൃത്തിയില്ല.
               എന്തായാലും എന്റെ മൂഡ്‌ കാശിക്കു പോയി.
              കസേരയില്‍ ചാഞ്ഞു കണ്ണടച്ചിരുന്നപ്പോള്‍ മനസ്സ് ഒരു അഞ്ചാറു വര്ഷം പുറകോട്ടു ചെന്ന് അന്നത്തെ എന്നെ കണ്ടെത്താന്‍ ഒരു ചെറിയ ശ്രമം നടത്തി.
              "ദു:ഖമാണെങ്കിലും  നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനെ "  എന്ന് ആനന്ദധാര സ്റ്റൈലില്‍ ചിന്തിച്ചു  കൊണ്ട് മെന്‍സ് ഹോസ്റ്റലിലെ ചുവരായ ചുവരെല്ലാം കവിത എന്നാ പേരില്‍ ചുവരെഴുത്ത് നടത്തി പ്രണയ വിലാപങ്ങള്‍ കുറിച്ചിട്ട നാളുകള്‍ ..
             ഹാ, ഓര്‍ക്കുമ്പോഴേ  നാണക്കേട്‌ കൊണ്ട് ചൂളി പോകുന്നു  .
            മനസ്സിനെ തിരിച്ചു വിളിച്ചു. അലഞ്ഞു തിരിയാന്‍ വിട്ടാല്‍ ചിലപ്പോള്‍ എനിക്ക് ബുദ്ധിമുട്ടായേക്കും എന്ന് തോന്നി.
               അവളെ പോലെ തന്നെ ഞാനും ചിന്തിക്കേണ്ടതായിരുന്നു. ഒന്ന് പോയാല്‍ മറ്റൊന്ന് എന്ന്.
                എന്തോ, കഴിഞ്ഞില്ല..ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ഈ കാലമത്രയും കഴിഞ്ഞിട്ടില്ല.
                    ശ്രമിച്ചു നോക്കിയില്ലെന്നല്ല, എന്നെ കൊണ്ട് കഴിയുമായിരുന്നില്ല.
                  പിന്നെ പിന്നെ സ്വയം സമാധാനിപ്പിച്ചു. അനുഭവങ്ങളാണല്ലോ ഏറ്റവും നല്ല ഗുരുനാഥന്‍ . മുന്നോട്ടുള്ള ജീവിതത്തില്‍ ഉപയോഗിക്കാനായി ചെറുപ്പത്തിലെ തന്നെ ദൈവം ഒരു പാഠം ചൊല്ലി തന്നതാണ്    എന്നൊക്കെ ഒരു പാട് തവണ സ്വയം പറഞ്ഞു.  ഒരു നിരാശയോക്കെ ഏതൊരു ആണിനും പറഞ്ഞിട്ടുള്ളതാണ് എന്നും  അതില്ലെങ്കില്‍ ജീവിതം പൂര്‍ണമാവുന്നില്ല എന്നും നിരാശയുടെ വഴിയിലെ എന്റെ പിന്ഗാമികള്‍ക്ക് ഉപദേശിച്ചു കൊടുക്കാനായി ഒരു തിയറി ഞാന്‍ സ്വയം നിര്‍മിച്ചു  . എന്നോട് ഞാന്‍ തന്നെ പറഞ്ഞു ശീലിച്ചു 'പോനാല്‍ പോകട്ടും, പോടാ' എന്ന്.
                       ഒരു വിധത്തില്‍ ഞാന്‍ ആ നിരാശയില്‍ നിന്നും പുറത്തു കടന്നു. കടന്നെന്നാണ് എന്റെ വിശ്വാസം, അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്.
                       പിന്നെ, ആ കൌമാര പ്രണയത്തെ അവള്‍ എന്ത് വിളിച്ചുവോ അത് തന്നെ ഞാനും വിളിച്ചു - infatuation. പ്രായത്തിന്റെ ചാപല്യം എന്ന് പറഞ്ഞു ചിരിച്ചു തള്ളി.
                     എന്നിട്ട്  പോലും ഇന്ന് ടീച്ചറോട്‌ സംസാരിച്ചു കഴിഞ്ഞപ്പോള്‍  ഉള്ളില്‍ എവിടെയോ ഒരു മീശ മുളക്കാത്ത പയ്യന്‍ , അവന്റെ  നിറഞ്ഞു തുളുമ്പുന്ന കണ്ണുകളെ ആരും കാണാതെ തുടക്കാന്‍ ശ്രമിച്ചത് ഞാന്‍ അറിഞ്ഞു.
                     ഉദയാസ്തമയങ്ങള്‍ക്കും   ഋതു ഭേദങ്ങള്‍ക്കും അന്ന് വരെ കണ്ടിട്ടില്ലാത്ത ചാരുതയുണ്ട് എന്ന് തിരിച്ചറിഞ്ഞ, നനുത്തൊരു കാറ്റിനു പ്രണയത്തിന്റെ സുഗന്ധം ഉണ്ടെന്നു കണ്ടെത്തിയ, ഇടിയും മിന്നലുമായി തുള്ളിക്കൊരു കുടം പെയ്യുന്ന മഴയില്‍ ആകാശം ഭൂമിയെ സ്നേഹിക്കുകയാനെന്നു കരുതിയ  ആ പയ്യന്റെ മനസ്സ് , ഉണങ്ങിയുറയ്ക്കാന്‍ മടി കാണിക്കുന്ന സിമെന്റ് ചാന്തിട്ട ചുമര് പോലെ ആയിരുന്നിരിക്കണം. വഴിയെ പോയൊരു പെണ്‍കുട്ടി ചൂണ്ടുവിരല്‍ കൊണ്ടു കോറിയിട്ട ഓര്‍മകള്‍ വര്‍ഷങ്ങളുടെയും, മറവികളുടെയും പായലിന് താഴെ ഇനിയും മായാതെ മറഞ്ഞു കിടക്കുന്നതിനു വേറെ എന്താണൊരു ന്യായീകരണം?
                  പുറകോട്ടുള്ള തിരിഞ്ഞു നോക്കലുകള്‍ ഇവിടെ നിര്‍ത്താം.
                  എനിക്കും എന്റെ ജീവിതമാണ് വലുത്. നഷ്ടസ്വപ്നങ്ങളുടെ കൂമ്പാരത്തിനു കീഴെ തളര്‍ന്നു കിടക്കാന്‍ എനിക്ക് കഴിയില്ല. പ്രതീക്ഷകളുടെ പുത്തനുണര്‍വുമായി കാലം എന്നെ കാത്തു നില്ല്ക്കുന്നു. കൈ വിട്ട കല്ലും, വാ വിട്ട വാക്കും മാത്രമല്ല കഴിഞ്ഞു പോയ സമയവും തിരിച്ചെടുക്കാന്‍ പറ്റില്ല എന്ന് ഓര്‍മിപ്പിച്ചു കൊണ്ട്‌.

                  പിന്നണിയില്‍  ഏതു പാട്ട് വേണം ? 'മംഗളം നേരുന്നു ഞാന്‍ ' വേണോ അതോ 'സുമംഗലീ നീ ഓര്‍മിക്കുമോ ' വേണോ? 
വേണ്ടാ,, ഒരു മാര്‍ച്ചിംഗ് സോംഗ് മതി. (പിറന്നു കഴിഞ്ഞവരും, ഇനി പിറക്കാനിരിക്കുന്നതുമായ എല്ലാ നിരാശാകാമുകന്മാര്‍ക്കും എന്റെ പുറകില്‍ നിരക്കാം. എനിക്കൊരു വിരോധവുമില്ല)

 "കദം കദം ബഡായെ ജാ.. ഖുശീ കി ഗീത്  ഗായെ ജാ" ഇത് ധാരാളം.


 


46 comments:

 1. അവളെ പോലെ തന്നെ ഞാനും ചിന്തിക്കേണ്ടതായിരുന്നു. ഒന്ന് പോയാല്‍ മറ്റൊന്ന് എന്ന്.
  എന്തോ, കഴിഞ്ഞില്ല..ഒന്നാലോചിച്ചു നോക്കിയപ്പോള്‍ ഈ കാലമത്രയും കഴിഞ്ഞിട്ടില്ല.
  ശ്രമിച്ചു നോക്കിയില്ലെന്നല്ല, എന്നെ കൊണ്ട് കഴിയുമായിരുന്നില്ല.
  പിന്നെ പിന്നെ സ്വയം സമാധാനിപ്പിച്ചു. അനുഭവങ്ങളാണല്ലോ ഏറ്റവും നല്ല ഗുരുനാഥന്‍ . മുന്നോട്ടുള്ള ജീവിതത്തില്‍ ഉപയോഗിക്കാനായി ചെറുപ്പത്തിലെ തന്നെ ദൈവം ഒരു പാഠം ചൊല്ലി തന്നതാണ് എന്നൊക്കെ ഒരു പാട് തവണ സ്വയം പറഞ്ഞു. ഒരു നിരാശയോക്കെ ഏതൊരു ആണിനും പറഞ്ഞിട്ടുള്ളതാണ് എന്നും അതില്ലെങ്കില്‍ ജീവിതം പൂര്‍ണമാവുന്നില്ല എന്നും നിരാശയുടെ വഴിയിലെ എന്റെ പിന്ഗാമികള്‍ക്ക് ഉപദേശിച്ചു കൊടുക്കാനായി ഒരു തിയറി ഞാന്‍ സ്വയം നിര്‍മിച്ചു . എന്നോട് ഞാന്‍ തന്നെ പറഞ്ഞു ശീലിച്ചു 'പോനാല്‍ പോകട്ടും, പോടാ' എന്ന്.
  ഒരു വിധത്തില്‍ ഞാന്‍ ആ നിരാശയില്‍ നിന്നും പുറത്തു കടന്നു. കടന്നെന്നാണ് എന്റെ വിശ്വാസം, അല്ലെങ്കില്‍ ഞാന്‍ വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നത്.

  “നമ്മൾ ചില കാമുകന്മാർ ഇങ്ങനെയാണ്.”

  വായനാസുഖം തരുന്ന രചന.
  ആശംസകൾ…………..

  ReplyDelete
 2. ഇന്നലെ അംജിത് അര്‍ജുനോട്: നാണമില്ലേ നിനക്ക്, മൃദുല വികാരങ്ങളെ കുറിച്ച് മിനിക്കഥ എഴുതാന്‍ ....
  പ്രണയം പോലും... ഫൂ, പ്രണയം..!!

  ഇന്ന് അര്‍ജുന്‍ അമ്ജിതിനോട്: നാണമില്ലേ നിനക്ക്, മൃദുല വികാരങ്ങളെ കുറിച്ച് മിനിക്കഥ എഴുതാന്‍ ....
  പ്രണയം പോലും... ഫൂ, പ്രണയം..!!

  ReplyDelete
 3. @ sm sadique
  നല്ല വായനക്കും നല്ല അഭിപ്രായത്തിനും നന്ദി.
  ലോകത്തിലെ എല്ലാ നിരാശാകാമുകരും ഇങ്ങനെയൊക്കെ തന്നെയാണോ, ഭായ്?

  മോനെ അര്‍ജുനാ, പയറ്റു പഠിപ്പിച്ച ആശാന്റെ നെഞ്ചത്ത്‌ തന്നെ തന്നെ വേണമോ ഈ അഭ്യാസം?

  ReplyDelete
 4. @ Amji --- Nice blog -- I like it -- Keep going

  ReplyDelete
 5. കുറിക്കില്ല ഞാനിനി നിനക്കായ് ഒരു കവിതയും
  കുത്തിക്കുറിക്കില്ല ഞാനെന്‍ മനസ്സിന്‍ കിനാക്കളും
  ഓര്‍ക്കില്ല ഞാനിനി നിന്നെക്കുറിക്കുന്നോ
  രോര്‍മ്മകള്‍ പൂക്കുന്ന ജീവിത പച്ചയും
  നിരാശയുടെ കാമുക ഭാവത്തിനു ആശംസകള്‍

  ReplyDelete
 6. മനോഹരമായിട്ടുണ്ട് അംജിത്, നർമ്മം ഒരു അന്തസ്സുള്ള സംഭവമാണെന്നും അതിന്റെ അടിയിൽ നോവിന്റെ ചെറിയൊരരുവി ഒഴുകുന്നുണ്ടെന്നും അനുഭവിപ്പിച്ച കുറിപ്പ്, ഓരോ വാചകത്തിലും അംജിത് ശ്രദ്ധിച്ചിട്ടുണ്ട് (പല ബ്ലോഗർമാരും ചെയ്യാത്തത്). റ്റീച്ചരും ചെസ്സും കൌമാരപ്രണയവുമൊക്കെ നന്നായി പറഞ്ഞു. ആനന്ദധാര പോലെ മറ്റൊരു കവിതയിൽ ആത്മാവിന്റെ ചോരയിൽ ചാലിച്ച് താനെഴുതിയ പ്രണയ ലേഖം കൂട്ടുകാരികൾക്കൊപ്പൊം വായിച്ച് കളിയാക്കിയവളെകുറിച്ചും ബാലചന്ദ്രൻ എഴുതിയിട്ടുണ്ട്! സുഖദമീ എഅചന അംജിത്, അഭിനന്ദനം!

  ReplyDelete
 7. ആ പെണ്‍കുട്ടി എവിടെയെങ്കിലും സുഖമായി ജീവിക്കട്ടെ. അംജിത്തിന്‌ അവളെക്കാള്‍ നല്ല ജീവിതസഖിയെ കിട്ടും. എനിക്കുറപ്പുണ്ട്.

  അംജിത്‌: അതെന്താ വായാടിക്കിത്ര ഉറപ്പ്?
  വായാടി: സ്നേഹിക്കാന്‍ അറിയുന്ന ഒരു ഹൃദയമുണ്ടെന്ന് ഈ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.

  "കപട ലോകത്തിലാത്മാര്‍ത്ഥമായൊരു
  ഹൃദയമുണ്ടായതാണ്‌ അംജിത്തിന്റെ പരാജയം."

  ലളിതവും ഹൃദ്യവുമാണ്‌ എഴുത്ത്. നല്ല റീഡബിലിറ്റിയുണ്ട്. ആശംസകള്‍.

  ReplyDelete
 8. ഇപ്പൊ ഒരു നന്ദി പറയാന്‍ വന്നതാണ്.
  എന്‍റെ കുളക്കരയില്‍ വന്നതിന്.
  ഇനി വായിച്ചിട്ട് വീണ്ടും വരാം.

  ReplyDelete
 9. കദം കദം ബഡായെ ജാ.. ഖുശീ കി ഗീത് ഗായെ ജാ

  :)

  ReplyDelete
 10. സഖാ,
  പ്രണയകലയിലെ ഈ ബിരുദധാരിക്ക് നിങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയില്ല. അതുകൊണ്ട് അറിയാത്ത പണിക്കു പോകതിരിക്കുന്നതല്ലേ നല്ലത്? കാമുകിയുടെ കല്യാണത്തില്‍ വിഷണ്ണനായി ഇരിക്കുന്ന ആ പഴയ തടിക്കരണ്ടേ ഇമേജ് നിങ്ങള്‍ക്കൊരിക്കലും ചേരില്ല. അവളെ ആരെങ്ങിലുമൊക്കെ കല്യാണം കഴിച്ചോട്ടെ. അവള്‍ ഡല്‍ഹിയിലോ മുംബൈയിലോ ജീവിച്ചോട്ടെ. അതുകൊണ്ട് നിങ്ങള്‍ക്കോ നിങ്ങളുടെ പ്രണയത്തിണോ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല. നിങ്ങളെ കൂടുതല്‍ നല്ലവനും നിഷ്കളങ്കനുമൊക്കെയാക്കി നിങ്ങളുടെ ആത്മവിനുള്ളിലെ പരുദീസകളില്‍ ആ വല്ലരി പൂത് തളിര്‍ത്തു നില്‍ക്കട്ടെ. നമ്മള്‍ക്ക് ആരോടും പരിഭവമില്ല. ഇന്നലെ അവള്‍ നമ്മളെയൊക്കെ സ്നേഹിചിരിക്കാം. ഇന്ന് വേറെ ഒരാളായിരിക്കാം. ഒരു പക്ഷെ ഇനി നാളെ എന്താണെന്നും നമുക്ക് പറയാനാകില്ല. ഇതൊന്നും അവളോ നമ്മളോ തീരുമാനിക്കുന്നതല്ലല്ലോ. നിങ്ങള്‍ക്ക് അവളെ പ്രേമിക്കാന്‍ പറ്റിയത് നിങ്ങളുടെ ഹൃദയത്തിന്റെ വിശാലത കൊണ്ടാണ്. അവള്‍ക്കു മൂന്നുപേരെ പ്രേമിക്കാന്‍ പറ്റുമെങ്കില്‍ അവളുടെ ഹൃദയം മൂന്നിരട്ടി വിശാലമാണ്. നിങ്ങള്‍ക്ക് ഇനിയും ഒരുപാട് ദുരം നടക്കനുള്ളതല്ലേ? വഴിയില്‍ വച്ചു കാലിലൊരു മുള്ള് കൊണ്ട്. ആ മുറിവുനങ്ങിക്കോലും.
  എന്റെ ബിരുദ പരാജയത്തില്‍ കൊറേ ആശ്വസിപ്പിച്ച സുഹൃത്തെ, ഇനി നമ്മുടെ ജീവിതത്തില്‍ വലിയ വലിയ വേദനകളൊന്നും ഉണ്ടാകില്ല. അവള്‍ പോയപ്പോള്‍ നമ്മള്‍ കുടിച്ചിറക്കിയ കണ്നീരോളം സങ്കടം ഇനി നമുക്കാനുഭവിക്കേണ്ടി വരില്ല. നമുക്കെല്ലാവര്‍ക്കും കൂടി അവളുടെ കല്യാണം ഭംഗിയാക്കണം. ഏറ്റവും സന്തോഷത്തോടെ അവര്‍ക്ക് രണ്ടാള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാം. നമ്മുടെ അസംഖ്യം സുഹൃത്തുക്കളുടെ പട്ടികയില്‍ അവര്‍ രണ്ടു പേരുടെയും പേരുകള്‍ കുടി ഉള്‍പ്പെടുത്താം.

  ഫെബ്രുവരി- 5 നു കാണാം.

  ReplyDelete
 11. valare nannayi ezhuthi..... ashamsakal....

  ReplyDelete
 12. നിനക്കല്ല, ഞാനെന്റെ ഹൃദയത്തുടിപ്പുകള്‍ കേള്‍ക്കുന്നോരാള്‍ക്കായ്‌ കുറിക്കും കവിതകള്‍
  തളിരിട്ടു പൂക്കുമതിലോരോ വരിയിലും
  പാല്നിലാവൊഴുകുമെന്‍ സ്വപ്നസൌഗന്ധികം

  നന്ദി നീലാംബാരീ, ഇനിയും വരിക

  ReplyDelete
 13. പ്രിയപ്പെട്ട സാര്‍ ,
  വളരെ നന്ദി. വിലയേറിയ അഭിപ്രായത്തിനും സന്ദര്‍ശനത്തിനും.
  ചങ്ങമ്പുഴയുടെ ഒരു കവിതയുണ്ട്. വിരഹി എന്ന പേരില്‍ . അതിന്റെ അവസാനം ഇങ്ങനെയാണ്.
  " നീയെന്നില്‍തന്നെ ലയിച്ചിരിക്കെ
  ഞാനെന്തേ നിന്നെത്തിരഞ്ഞുപോവാന്‍ ?
  എന്നെ ഞാനാദ്യം മറന്നുവെങ്കില്‍
  നിന്നടുത്തെന്നേ ഞാനെത്തിയേനെ!
  എന്നിലെ ഞാനില്ലാതാവതെന്നാ-
  ണന്നു , നിന്‍ ചുംബനമേല്പ്പവന്‍ ഞാന്‍
  മായികെ, മാമകതപ്തചിത്ത-
  നായികേ, നിന്നെ ഞാനെന്നു കാണും?"

  ReplyDelete
 14. വായാടി ചേച്ചീ,
  അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം
  ഭൂമിയില്‍ തത്തമ്മ ചേച്ചിക്ക് സമാധാനം.
  ചേച്ചിയുടെ വിശ്വാസം എന്നെ രക്ഷിക്കട്ടെ.

  "കപടമാം ലോകമിതെന്നെയും മാറ്റിയൊരു
  കപടഹൃദയത്തിന്‍ ഉടമയായി!!
  തോല്‍ക്കുവാന്‍ വയ്യെനിക്കിനിയും നികൃഷ്ടമാം
  കുത്സിത ജീവിതപ്പന്തയത്തില്‍ !"

  എല്ലാം എന്നെ നിലത്തെഴുത്ത് പഠിപ്പിച്ച ആശാത്തിയമ്മയുടെ അനുഗ്രഹം.

  ReplyDelete
 15. പ്രവാസിനി താത്തയുടെ നന്ദി വരവ് വെച്ചിരിക്കുന്നു.
  പെട്ടെന്ന് വാ, കമെന്റ് വായിക്കാന്‍ ധിറുതിയായി

  ReplyDelete
 16. മാന്‍ ടു വാക്‌ വിത്ത്‌, നല്ല വായനക്കും കമെന്റിനും നന്ദി.

  സച്ചിന്‍ , മറന്നതല്ല കേട്ടോ. ആശംസകള്‍ക്ക് നന്ദി. ഇനിയും വരിക.

  പ്രിയപ്പെട്ട ജയരാജ്‌ മുരുക്കുംപുഴ, നല്ല വായനക്കും അഭിപ്രായത്തിനും നന്ദി.

  ReplyDelete
 17. പ്രിയപ്പെട്ട സ: രഞ്ജിത്ത്,
  ആര്‍ക്കാടോ ഇപ്പൊ ദു:ഖം?
  അവള് വല്ലടത്തും പോയി, ആര്ടെയെങ്കിലും കൂടെ ജീവിക്കെട്ടെ.
  നമുക്ക് നമ്മുടെ വഴി, അവള്‍ക്കു അവളുടെ വഴി. ആ മുക്കവലയില്‍ നിന്നും ഒരു പാട് ദൂരം നമ്മള്‍ യാത്ര ചെയ്തു കഴിഞ്ഞില്ലേ?
  ഒരു ചാറ്റില്‍ നിന്നും ഒരു ത്രെഡ് കിട്ടി. ഞാന്‍ അത് കുറെയൊക്കെ കയ്യില്‍ നിന്നുമിട്ട് അവതരിപ്പിച്ചു. അത്രയേ ഉള്ളൂ.
  ഇപ്പൊ അവളെയും ചൊല്ലി കരഞ്ഞോണ്ടിരുന്നാല്‍ കഞ്ഞിക്കു പകരം കണ്ണീരു കുടിക്കേണ്ടി വരും. ഉപ്പില്ലാതെയും കഞ്ഞി കുടിക്കാം, പക്ഷെ ഉപ്പുള്ള കണ്ണീരു കുടിക്കാന്‍ തീരെ സുഖമുണ്ടാവില്ല.
  ഫെബ്രുവരി അഞ്ചിന് എനിക്ക് വരാന്‍ പറ്റുമോ എന്ന് സംശയമാണ്. നോക്കട്ടെ.

  ReplyDelete
 18. ചാറ്റ് ചെയ്ത് ടീച്ചറെ തോല്പിച്ച് പഴയ പ്രണയ കഥയുടെ ഫ്ലാഷ് ബാക്കിലേക്ക് കൊണ്ടുപോയി ഈ കാക്കതൊള്ളായിരം കാമുകിമാരുള്ള അഭിനവകാമുകൻ ...
  സ്വന്തം തിരക്കഥ എഴുതി പുത്തൻ കാമുക ഭാവം ഈ പുതുവർഷത്തിൽ നന്നായി അവതരിപ്പിച്ചിരിക്കുന്നു...
  അംജിതിന്റെ ഇതുവരെയുള്ളതിൽ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട എഴുത്ത്...

  അഭിനന്ദനങ്ങൾ കുട്ടാ..അഭിനന്ദനങ്ങൾ..!

  ReplyDelete
 19. Love hurts only when you're with the wrong person. try to love yourself more.. if you do you wouldnt feel the need to be loved by someone else

  ReplyDelete
 20. നിരാശാകാമുക ഭാവത്തിനു അന്ത്യമായല്ലോ, അതു നന്നായി. ഇനി ഈ നിരാശ ഉണ്ടാകാതിരിക്കട്ടെ.കഞ്ഞിക്കു പകരം കണ്ണീര് കുടിക്കാൻ ഇടവരൂല്ലല്ലൊ.

  ( ടീച്ചറെ തോൽ‌പ്പിക്കാൻ ശ്രമിക്കരുത്.വടി എടുക്കുന്നവരുടെ കയ്യിൽ വടി കൊടുത്ത് അടി വാങ്ങിയില്ലേ!!).

  അവിടെ വന്നു ഇത്ര വലിയ(പുതിയ അറിവുകൾ ആയിരുന്നു,തീർച്ചയായും)കമന്റ് ഇട്ട ആളെ തിരഞ്ഞു വന്നതാണു .നന്നായി എഴുതിയ ഒരു പോസ്റ്റും വായിച്ചു.

  ReplyDelete
 21. മനോഹരം ആയിരുന്നു അംജിത്.... എല്ലാ ചേരുവകളും സമത്തിനു....ആശംസകള്‍

  ReplyDelete
 22. മുരളിയേട്ടാ,
  നല്ല അഭിപ്രായത്തിനു വളരെ നന്ദി. പക്ഷെ ഇത് ഇനിയും നന്നാക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഒരു പാട് എഴുതണം എന്നൊക്കെയുണ്ട്. ഒരു പക്ഷെ ഞാന്‍ തന്നെ എഴുതി, എഡിറ്റ്‌ ചെയ്തു, പബ്ലിഷ് ചെയ്യുന്ന ഈ ബൂലോകത്തിന്റെ അതിരുകള്‍ക്കപ്പുറത്തേക്ക് തന്നെ. എഴുതിയാലേ എഴുത്ത് തെളിയൂ എന്ന് ആരോ പറഞ്ഞു. അപ്പോള്‍ കരുതി എന്നാലൊന്നു ശ്രമിചെക്കാം എന്നു. അതിന്റെ ശേഷമുള്ള കാട്ടിക്കൂട്ടലുകലാണ് ഈ കാണുന്നത്.

  ReplyDelete
 23. Dear Farhad,
  i think, it doesn't matter whether we love the right one or not. Its all about whether you are able to love or not. Its not loving our self, but to love the whole universe as a whole. If you can love, and if you have the skill to move on from a fall, then you need not think whether the one you love is right or wrong. the right person will automatically come to you one day.

  ReplyDelete
 24. സ്വാഗതം മാഷേ,
  സന്തോഷമുണ്ട്.. വന്നതിലും നല്ല അഭിപ്രായം പറഞ്ഞതിലും.
  നന്ദി-വീണ്ടും വരിക.

  ReplyDelete
 25. ശ്രീയേട്ടാ,
  കഞ്ഞിക്കുള്ള വകുപ്പുണ്ടാക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ നിരാശാകാമുകന്റെ വേഷം കെട്ടാന്‍ സമയം ഇല്ല. അതാണ്‌ സത്യം.
  കൊച്ചു പിള്ളാര് കുസൃതി കാണിക്കുന്നത് അമ്മമാര്‍ക്ക് ഒരളവു വരെ സന്തോഷമാണ്. വല്ലപ്പോഴുമൊക്കെ ഒരു കുഞ്ഞടി കിട്ടുന്നത് മക്കള്‍ക്കും കാര്യമാണ്. റെചെരും ഞാനും തമ്മിലുള്ള ഈ ഒളിച്ചേ-കണ്ടേ കളിയില്‍ ഇത് തന്നെയാ നടക്കുന്നതും.
  ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

  ReplyDelete
 26. മനോഹരമായ അവതരണം. ഇടക്കിടെ വരുന്ന കവിതാ ശകലങ്ങള്‍, ഹാസ്യം, അന്തര്‍ലീനമായ വേദന... ഇവ നന്നായി കൂട്ടി ഇണക്കിയിരിക്കുന്നു.

  ബഷീറിന്റെ ശിഷ്യനായത് കൊണ്ടാവാം അതി ഭാവുകത്വം ഒട്ടുമില്ല !

  കൂടുതല്‍ എഴുതൂ, ആശംസകള്‍

  ReplyDelete
 27. അനസിക്കാ, വരവിനും നല്ല അഭിപ്രായത്തിനും, പ്രോത്സാഹനത്തിനും അകമഴിഞ്ഞ നന്ദി. തീര്‍ച്ചയായും ഈ പ്രോത്സാഹനങ്ങള്‍ തുടര്‍ന്നെഴുതാന്‍ പ്രേരിപ്പിക്കുന്നതാണ്.

  ReplyDelete
 28. പാവം ടീച്ചര്‍ ...അതിനെ ഗെയിം കളിക്കാന്‍ നീയൊന്നും സമ്മതിക്കില്ല അല്ലെ...

  വളരെ മനോഹരമായി എഴുതി..പിന്നെ പ്രണയം..അതിനെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല..

  ഈ പോസ്റ്റ്‌ ഞാന്‍ നീ പോസ്റ്റിയ ഉടനെ വായിച്ചിരുന്നു ..കമെന്റ്റ്‌ എഴുതാന്‍ വിട്ടു...ഇപ്പോഴാണ്‌ ഓര്മ വന്നത് ....

  ReplyDelete
 29. Hello dear, Tho' late in the day happy new year 2 u. opened my mail only today.glanced at ur blog. skimmed thro' the details of ur love life in jnv.hats off to u for the style of writing.
  beautifully have u interwoven humour, style ,details etc.ur mastery of the language in writing is as good as ur speech. try writing in earnest n get it published , first as short story!!!!bye 4 now

  ReplyDelete
 30. ദുബായീലുള്ള മദീനക്കാരന്‍ മലയാളിയെ ഞാന്‍ കാത്തിരിക്കുകയായിരുന്നു.
  എന്തേ ഫൈസൂ വന്നീലാ, നീ എന്നോടൊന്നും മിണ്ടീലാ.. എന്നൊരു പാട്ടൊക്കെ പാടി ക്കൊണ്ട് നടക്കുമ്പോഴാ നീ വന്നത്.
  സമാധാനമായി..
  ഈ ടീചെര്‍മാരുടെ ലൈഫ് ഒരു മോണോടോണസ് ഒഴുക്കായത് കാരണം, ഇടക്കിടക്കൊരു ട്വിസ്റ്റ്‌ ഇടുന്നതല്ലേ ഫൈസൂ.. നീ അതിനിങ്ങനെ ചൂടായാലോ! വിട്ടു കള.

  ReplyDelete
 31. dear Miss,
  Its always very pleasing to receive a word of appreciation from whom we love and whom we respect. And the sweetening effect doubles when my teachers are appraising me high. Thank You very much Ma'am.

  ReplyDelete
 32. കാതു കുത്തിയവ്ന്‍ പോയാല്‍ കടുക്കന്‍ ഇട്ടവന്‍ വരും മാഷെ !

  ReplyDelete
 33. നല്ല എഴുത്ത്.തമാശമട്ടിലാണെങ്കിലും മനസ്സ് തൊടാന്‍ പാകത്തിലുള്ളത്..

  അപ്പോ ഓരോ അനുഭവവും ഓരോ പാഠങ്ങളെന്നു കരുതി ഉഷാറായി എഴുത്ത് തുടരൂ.:)

  ReplyDelete
 34. ഗതകാല പ്രണയ്സ്മൃതികള്‍ അയവിറക്കിക്കൊണ്ടുള്ള
  എഴുത്തു നന്നായി. ടീച്ചറുമായുള്ള
  ചാറ്റിങ്ങില് നിന്നു തുടങ്ങി ഓര്‍മ്മകളിലേക്ക്
  ചേക്കേറിയതില്‍ പുതുമയുണ്ട്

  ReplyDelete
 35. മറുപടി വൈകിയതില്‍ ക്ഷമിക്കുക. ഒരു യാത്രയില്‍ ആയിരുന്നതിനാലാണ് അങ്ങനെ സംഭവിച്ചത്.

  @Villagemaan ,
  ആശംസകള്‍ക്കും, വായനക്കും നന്ദി.
  @ Rare Rose ,
  റോസക്കുട്ടി പറഞ്ഞത് പോലെ ചെയ്യാം.. നന്ദി
  @ Muneer N.P ,
  നല്ല വായനക്ക് നന്ദി

  ReplyDelete
 36. ബ്ലോഗ് മീറ്റിന്റെ അറിയിപ്പ് കിട്ടിയില്ലേ സ്മരണിക തയ്യാറാക്കുൻnനുണ്ട്. സഹകരിക്കുക

  ReplyDelete
 37. :( എല്ലാ പെണ്ണൂങ്ങളും ഇങ്ങനെ ആണല്ലേ...
  ഞാനും ഒരു ശ്രമത്തിലാണ്. പൂര്‍വപ്രണയബന്ധത്തിന്റെ ബന്ധത്തിന്റെ ബന്ധനത്തില്‍ നിന്നും മുക്തി നേടാനുള്ള ശ്രമത്തില്‍, എന്നാല്‍ എനിക്കും കഴിയുന്നില്ല. നമ്മള്‍ തുല്യ ദുഖിതരാണ് ഏട്ടാ .. :'(

  ReplyDelete
 38. Such a nice writing..that too felt at heart..Njanum oru nirasakamukane srushticha oru kamukiyanu..innnum vedanayode orkkunna oru pranayam enikkum undayirunnu..jnvyil..dushtayayathu kondalla vedanipikkendi vannathu..ente bhashayil paranjal athayirunnu vidhi..

  ReplyDelete
 39. യാര് നീ പ്രിയ അനോണീ ? :)

  ReplyDelete
 40. Dear Amji, Nalla oru novel vaayicha pratheethi! kollam! vedana ullilothukki kondulla ninte bhavana enikku ishtamayi... iniyum itharam kuthikkurikkalukal pratheekshikkunnu...

  ReplyDelete
 41. ninkkayi koottukara nintae variyallu evidaeyo kattirikkunnu.

  ReplyDelete
  Replies
  1. ഗുഡ്ഗാവില്‍ നിന്നും നീ അയച്ച ഈ കമന്റിനു ഞാന്‍ കൊടുക്കേണ്ടി വന്ന വില...അത് ഞാന്‍ മറക്കില്ല.

   Delete
 42. "ഉദയാസ്തമയങ്ങള്‍ക്കും ഋതു ഭേദങ്ങള്‍ക്കും അന്ന് വരെ കണ്ടിട്ടില്ലാത്ത ചാരുതയുണ്ട് എന്ന് തിരിച്ചറിഞ്ഞ, നനുത്തൊരു കാറ്റിനു പ്രണയത്തിന്റെ സുഗന്ധം ഉണ്ടെന്നു കണ്ടെത്തിയ, ഇടിയും മിന്നലുമായി തുള്ളിക്കൊരു കുടം പെയ്യുന്ന മഴയില്‍ ആകാശം ഭൂമിയെ സ്നേഹിക്കുകയാനെന്നു കരുതിയ ആ പയ്യന്റെ മനസ്സ് , ഉണങ്ങിയുറയ്ക്കാന്‍ മടി കാണിക്കുന്ന സിമെന്റ് ചാന്തിട്ട ചുമര് പോലെ ആയിരുന്നിരിക്കണം. വഴിയെ പോയൊരു പെണ്‍കുട്ടി ചൂണ്ടുവിരല്‍ കൊണ്ടു കോറിയിട്ട ഓര്‍മകള്‍ വര്‍ഷങ്ങളുടെയും, മറവികളുടെയും പായലിന് താഴെ ഇനിയും മായാതെ മറഞ്ഞു കിടക്കുന്നതിനു വേറെ എന്താണൊരു ന്യായീകരണം?"


  ഈ സംഭവം കൊള്ളാം ...........

  ReplyDelete
 43. എന്‍റെ അനിയന്‍ കുട്ടീ...നിനക്ക് വട്ടാണ്...എനിക്കും..അതില്‍ കൂടുതല്‍ ഒന്നും പറയാനില്ല...

  ReplyDelete
  Replies
  1. ചേച്ചിയ്ക്ക് വട്ടാണ് .. പക്ഷെ, എന്റെ കാര്യത്തില്‍ 'ശ്ശി സംശയണ്ടേ' ;-)

   Delete
 44. ഹമ്പടാ....ഇങ്ങനെ ഒരു സംഗതി വായിച്ചിട്ടേ ഇല്ലായിരുന്നു..നല്ലോണം വൈകി...ഞാനും ബ്ലോഗും തമ്മിലുള്ള ബന്ധമൊക്കെ ഈയിടെ ഞാന്‍ തുടങ്ങുന്നുള്ളൂ എന്നറിയാവുന്ന ആളാണ് ഭായ് എന്നതരിയാവുന്നത് കൊണ്ട് എന്റെ ഈ വൈകി വരവ് കാര്യമാക്കിയിട്ടുണ്ടാവില്ല എന്ന് പ്രതീക്ഷിക്കുന്നു,,.ശരിക്കും ഒരുപാടിഷ്ടപ്പെട്ടു ഈ കമെന്റ്റ്‌ ത്രെഡില്‍ തന്നെ ആദ്യം ക്വോട്ട് ചെയ്യപ്പെട്ട ആ അവസാന വരികള്‍...,...
  പ്രണയമിങ്ങനെ ലളിതമായി ഓര്‍ക്കപ്പെടുന്നത് വായിക്കാന്‍ ഒരുപാടിഷ്ടമാണ്...ആ ഒരിഷ്ടത്തിന്റെ സുഖം ശരിക്കും കിട്ടി...
  പിന്നെ "ആ ആള്‍"," ഞാന്‍ ഊഹിക്കുന്ന ആള്‍ തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു...സ്കൂള്‍ കാലത്ത് കേട്ട കാക്കത്തൊള്ലായിരം "കഥകളില്‍"," ഇങ്ങനെ ഒരെണ്ണം എങ്ങനാ മിസ്സ്‌ ആയതെന്നാ.... :P

  ReplyDelete

Comments Please

Ratings and Recommendations by outbrain