November 29, 2014

ശബരിമലക്കാടുകള്‍ക്ക് വേണ്ടി മണ്ഡലം നോല്‍ക്കാമോ അയ്യപ്പന്മാരെ ???


രാജ്യത്തെ കടുവാ സങ്കേതങ്ങളില്‍ ജൈവവൈവിധ്യത്താലും അപൂര്‍വതയാലും മുന്നിട്ടു നില്‍ക്കുന്ന ഒന്നാണ് പെരിയാര്‍ ടൈഗര്‍ റിസേര്‍വ് . പ്രശസ്തമായ ശബരിമല ക്ഷേത്രം ഈ കടുവാ സങ്കേതത്തിന്റെ ഹൃദയഭാഗത്തായാണ് സ്ഥിതി ചെയ്യുന്നത് . കണ്ണാംതളിപ്പൂക്കളൊടൊപ്പം ഔഷധഗുണമുള്ള അപൂർവ്വയിനം ഓർക്കിഡുകൾ പൂത്തു നിൽക്കുന്ന മനോഹരമായ പുൽമേടുകളും , ഏതൊരു കഠിനവേനലിലും കാടിനും വന്യജീവികൾക്കും ജലശ്രൊതസ്സായി വർത്തിക്കുന്ന ചോലവനങ്ങളും ഈ മേഖലയിലുണ്ട്.. എന്നാൽ വാ പിളർന്ന് ആസന്നഭീകരതയായി റബ്ബർക്കാടുകൾ ഈ പുൽമേടുകൾക്ക് അതിരിട്ട് നിൽക്കുന്ന കാഴ്ച്ച അങ്ങേയറ്റം ഹൃദയഭേദകമാണ്‌ . അത്യാഗ്രഹം മൂത്ത മനുഷ്യനെന്തറിയാം അവനും കോടാനുകോടി വര്ഷംക മുന്പ് ഭൂമിയില്‍ പിറവികൊണ്ട, അവന്റെ തന്നെ നിലനില്പ്പി ന്നാധാരമായ ഈ പുല്മേിടുകളുടെ പ്രാധാന്യത്തെ കുറിച്ച് . പുല്മേടടുകള്ക്ക്ി‌ മറ്റൊരു പ്രത്യക്ഷഭീഷണി , തീർത്ഥാടകരുടെ അശ്രദ്ധ മൂലം പുൽമേട്ടിൽ എത്തി ചേരുന്ന ‘ഏലിയൻ സ്പീഷിസുകളായ’ പൂച്ചെടികളാണ്. ബന്തിയും , ചെണ്ട്മല്ലിയും,കടുകും ഉൾപ്പടെ മാലകളിൽ അരിയായി എത്തുന്ന ഈ ചെടികൾ പുൽമേടുകളിലെ സ്വാഭാവിക സസ്യങ്ങളല്ല. അവ പുൽമേടുകളിലെ സ്വാഭാവിക ആവാസവ്യവസ്ത്ഥയെ നശിപ്പിക്കുന്നു. അന്യനാടുകളിൽ നിന്നും നുഴഞ്ഞു കേറുന്നവർ ഒരു രാജ്യത്തിനു എത്രത്തോളം ഭീഷണിയാണോ, അത്ര തന്നെ ഭീഷണിയാണ് പുൽമേടുകൾക്ക് ഈ ഏലിയൻ സസ്യങ്ങൾ.


തൊണ്ണൂറുകളുടെ തുടക്കം വരെയുള്ളതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കോൺക്രീറ്റ് കെട്ടിടങ്ങൾ നിറഞ്ഞ ഇപ്പൊഴത്തെ സന്നിധാനക്കാഴ്ച്ചകൾ. മനുഷ്യൻ കയ്യെറിയ ഇടങ്ങൾ തിരിച്ചെടുത്ത് കാട്ടുപന്നികൾ സ്വൈര്യവിഹാരം നടത്തുകയും , ഇണ ചേരുകയും ചെയ്യുന്ന ആളും ആരവവും ഒഴിഞ്ഞ സന്നിധാനവും പരിസരവും ആണ് തീര്‍ഥാടനകാലത്തിനു ശേഷം ഇവിടത്തെ കാഴ്ച   . മഴയിൽ കുതിർന്ന മാലിന്യങ്ങളും അഴുക്കും കൊണ്ട് നിറഞ്ഞിരിയ്ക്കും നടപ്പന്തൽ ഉൽ‌പ്പടെയുള്ള സ്ഥലങ്ങൾ . മാലിന്യങ്ങളിൽ മുന്നിട്ട് നില്‍ക്കുന്നത്  തന്നെ . തീർത്ഥാടനത്തിനു മുന്നോടിയായി താൽക്കാലികമായി നടത്തുന്ന ശുചീകരണപ്രവർത്തനങ്ങൾ വഴി ഇവ കണ്ണിൽ നിന്നും മറയ്ക്കപ്പെടും എങ്കിലും , വർഷാവർഷം ഇവിടെ വന്നു കൂടുന്ന മാലിന്യത്തിന്റെ ബാഹുല്യം ആശങ്കാജനകമാണ്. തിരക്കിൽ നിന്നൊഴിഞ്ഞു മാറി നിന്നു കാണുമ്പൊഴെ, ഭീകരാവസ്ത്ഥ മനസ്സിലാവൂ എന്ന് മാത്രം. ജനകോടികൾ വന്നു ചേരുന്ന തീർത്ഥാടന കേന്ദ്രത്തിൽ അഴുക്കും മാലിന്യങ്ങളുമൊക്കെ സ്വാഭാവികം തന്നെയെങ്കിലും , കാടിന്റെ നൈർമല്യത്തിനു കളങ്കം ചാർത്തുന്ന രീതിയിൽ പുതിയ നിർമിതികൾ ഉ‌ൾപ്പടെയുള്ള, സർവപരിധികളും വിട്ടുള്ള മലിനീകരണം കണ്ട് ആരുടേയും ഉള്ളു പിടഞ്ഞു പോകും 


. സ്വാമി അയ്യപ്പന്‍ റോഡിന്‍റെ മുഖം മാറി വരുന്നത് 2011-2014 കാലയളവിലാണ് . രണ്ടായിരത്തി പതിമൂന്ന് അവസാനത്തൊടെയാണ് കാട്ടുവഴി വീതി കൂട്ടി കൊൺക്രീറ്റ് ചെയ്തു നഗരപാതയ്ക്കു സമാനമാക്കി ശബരിമലയുടെ നഗരവൽക്കരണത്തിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയത്. ‘തത്വമസി’ എന്നെഴുതിയ ട്രാക്റ്ററുകൾ നിരനിരയായി ഗ്യാസ് സിലിണ്ടറുകള്‍ ഉള്പ്പുടെയുള്ള സാധനങ്ങളുമായി പമ്പയിൽ നിന്നും സന്നിധാനത്തെക്കും തിരിച്ചും അപകടകരമായ രീതിയില്‍ പോവുന്നതേ രണ്ടായിരത്തി പതിനൊന്നിൽ നഗരവൽക്കരണമായി അനുഭവപ്പെട്ടിരുന്നുള്ളൂ. ശാന്തമായ വന്യതയ്ക്ക് ഭംഗം വരുത്തിയുള്ള യന്ത്രവാഹനങ്ങളുടെ മുരൾച്ച തീർത്തും അരോചകമായിരുന്നു എന്നു പറയാതെ വയ്യ. ചാടിയും കുലുങ്ങിയുമുള്ള ദുർഘടമായ ഈ ചരക്കു ഗതാഗതത്തിനിടയിൽ ട്രാക്റ്റർ മറിഞ്ഞു വീണു ഒരാള്‍ മരിച്ചത് കുറച്ചു കാലം മുന്നേ വാര്ത്ത കളില്‍ വന്നിരുന്നു .

സ്വാമി അയ്യപ്പന്‍ റോഡിലൂടെ പമ്പയിലേക്ക് ചെന്നെത്തിയാല്‍ അടുത്ത് തന്നെയാണ് ശ്രീധര്മയശാസ്താവിന്റെ ആറാട്ട്‌ കടവ് . ശബരിമലയിലെ ഉത്സവം സമാപിക്കുന്നത് ക്ഷേത്രം തന്ത്രി ആറാട്ട്‌ കടവില്‍ ആറാട്ട്‌ പൂജയും ഉച്ചപ്പൂജയും നടത്തിയതിനു ശേഷം ആറാട്ട്‌ ഘോഷയാത്ര സന്നിധാനത്തിൽ തിരിച്ചു ചെന്ന് കൊടി ഇറക്കുന്നതോടെയാണ് . ആറാട്ട്‌ കടവിന് ചുറ്റുമുള്ള അഴിയിട്ട കമ്പിവേലിയിൽ അടിഞ്ഞു കൂടി കിടന്നിരുന്നു മഴപെയ്തു കര കവിഞ്ഞപ്പോൾ പമ്പ ഒഴുക്കി കൊണ്ടുവന്ന പോളിത്തീൻ കവറുകളും മറ്റു ചപ്പു ചവറുകളും . “ മല തീണ്ടി അശുദ്ധം ചെയ്തവർ തലയില്ലാതൊഴുകട്ടെ ആറ്റിൽ “ എന്ന കടമ്മനിട്ടയുടെ വരികൾ എഴുതിയ ഒരു ബോര്ഡ്ദ ആറാട്ട്‌ കടവിന് അധികം ദൂരെയല്ലാതെ വനവകുപ്പ് സ്ഥാപിച്ചിട്ടുണ്ട് . ഭക്തിയുടെ പാരമ്യത്തിൽ കാടും മലയും പ്ലാസ്റ്റിക്കും വിസര്ജ്ജ്യ വും ചപ്പുചവറും വിതറി അശുദ്ധമാക്കുന്ന മനുഷ്യര്‍ എത്രപേര്‍ അത് ശ്രദ്ധിച്ചു കാണുമോ ആവോ .

തീർത്ഥാടനകാലത്തെ പമ്പയുടെ സ്ഥിതി സത്യം പറഞ്ഞാൽ അതിദയനീയമാണ്. അതിന്റെ ചെറിയൊരു പങ്കു മാത്രമേ തീർത്ഥാടനത്തിനു മുൻപും പിൻപും ദൃശ്യമാവുന്നുള്ളൂ . ഒഴുകുന്ന ജലാശയത്തിലേക്ക് മാലിന്യം നിക്ഷേപിയ്ക്കാനുള്ള മനുഷ്യന്റെ ത്വരയ്ക്ക് പുറമേ , ഭക്തിയാൽ ചെയ്തു കൂട്ടുന്ന അബദ്ധങ്ങളും കൂടിയാവുമ്പോൾ പുണ്യനദിയായ പമ്പ കൊല്ലാക്കൊല ചെയ്യപ്പെടുകയാണ് . അയ്യപ്പന്മാർ , പ്രത്യേകിച്ച് ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവർ അനുഷ്ഠാനമായി ചെയ്യുന്ന ഒന്നാണ് ഉടുത്തിരിക്കുന്ന വസ്ത്രം പമ്പയിൽ ത്യജിച്ചു പോകുക എന്നത് . വിലയും ഗുണവും കുറഞ്ഞ തുണിയും ചായവും ചേര്ന്നേ ഈ വസ്ത്രങ്ങൾ ലക്ഷക്കണക്കിനാണ് പമ്പയില്‍ അടിഞ്ഞു കൂടുന്നത് . ഈ തുണിയിൽ നിന്നിളകി പോവുന്ന നിറം മാത്രം മതി പമ്പയെ മറ്റൊരു കാളിന്ദിയാക്കി മാറ്റാന്‍ . തുണി നിറഞ്ഞു ചെളിഞ്ഞു കിടക്കുന്ന പമ്പാ നദി കണ്ടാൽ ഓര്‍മ  വരിക ഇന്ത്യയുടെ ചില മഹാനഗരപ്രാന്തങ്ങളിൽ ഉള്ള ചതുപ്പ് നിലങ്ങളെയാണ്. അമ്പതു ലക്ഷത്തോളം രൂപയ്ക്ക് കരാർ എടുത്ത തമിഴ്നാട് ആസ്ഥാനമായുള്ള ഒരു കമ്പനി ആണ് മുണ്ടുകൾ പെറുക്കി എടുത്ത് പമ്പയെ താല്ക്കാലികമായി ശുദ്ധീകരിക്കുന്നത് . ഈ മുണ്ടുകളാകട്ടെ, അടുത്ത മണ്ഡലകാലത്ത് പുതിയ ചായത്തില്‍ മുങ്ങി , പുതിയ സ്വാമിമാരുടെ വേഷമായി വീണ്ടും പമ്പയില്‍ തന്നെ എത്തി ചേരുന്നു . ഇത് ഒരു ആവർത്തനചക്രമാണ്. മുണ്ട് പെറുക്കുന്ന കമ്പനിക്ക്‌ അടിവസ്ത്രങ്ങൾ ആവശ്യമില്ലാത്തതിനാല്‍ അവ വെള്ളമില്ലാത്ത പമ്പയിൽ തന്നെ കൂട്ടിയിട്ടു കത്തിക്കാറാണ് പതിവ് .


നമ്മൾ മനസ്സിലാക്കെണ്ട ഒരു സംഗതിയുണ്ട്. പമ്പാ നദി ശബരിമലയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. ആലപ്പുഴ-പത്തനംതിട്ട ജില്ലകളുടെ ജീവനാഡിയാണ് ഈ നദി. റാന്നി, തിരുവല്ല, കോഴഞ്ചേരി, ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ താലൂക്കുകളിലൂടെ ഒഴുകി വേമ്പനാട്ടു കായലിൽ ചെന്നു ചെരുന്നതാണ് പമ്പ. ശ്രോതസ്സിൽ തന്നെ വലിയ രീതിയിൽ മലിനീകരിക്കപ്പെടുന്ന നദി ഈ കാണുന്ന ദേശം മുഴുവൻ മാലിന്യവും വഹിച്ചാണ് ഒഴുകുന്നത്. പ്ലാസ്റ്റിക്കും , മനുഷ്യമാലിന്യങ്ങളും എന്നുവേണ്ട, ക്യാമറയിൽ പതിയാത്ത രോഗകാരകങ്ങളായ എത്രയെത്ര സൂക്ഷ്മജീവികൾ പമ്പ വഴി അതിന്റെ ഇരുകരയിലും എത്തുന്നു എന്നതു സമഗ്രവും ശാസ്ത്രീയവുമായ ഒരു പഠനത്തിനുള്ള വിഷയമാണ്.


എരുമേലിയില്‍ തുടങ്ങുന്ന, പരമ്പരാഗതമായി ഭക്തര്‍ കാല്ന്ടയായി ഉപയോഗിക്കുന്ന കാനനപാത - പേരൂർ തോട്‌, ഇരുമ്പൂന്നിക്കര, അരശുമുടിക്കോട്ട, കാളകെട്ടി, അഴുതാനദി, കല്ലിടാംകുന്ന്‌, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാം തോട്‌, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം എന്നിവിടങ്ങളിലൂടെ കടന്നു പമ്പ വരെ എത്തുന്ന ഈ വഴി ഏകദേശം അന്പയത്തൊന്നു കി.മീ ദൈര്ഘ്യംട ഉള്ളതാണ് . മാനം മുട്ടുന്ന മരങ്ങളും , ദുര്ഘ ടമായ കയറ്റിറക്കങ്ങളും ആകാശം മറച്ചുയരുന്ന ഗഹനമായ പച്ചപ്പും പാതയുടെ വന്യതയ്ക്ക് അനന്യമായ ഭാവം നല്കുനന്നു . പൂങ്കാവനത്തിലെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ചിലതു ഈ കാനനപാതയ്ക്കു ഇരുപുറമാണ് . എങ്കില്‍ പോലും കച്ചവടതാല്പര്യങ്ങള്‍ ഉള്ള മനുഷ്യന്റെ ഇടപെടലുകള്‍ ഇവിടെയും പ്രകൃതിയില്‍ മുറിപ്പാടുകള്‍ വീഴ്ത്തിയ കാഴ്ചകള്‍ കണ്ണില്‍ പെടാതിരുന്നില്ല . താല്ക്കാ ലിക ഷെഡ്ഡുകൾ തീർക്കുന്നതിനാവശ്യമായ വാരികളും കെട്ടുകളും മരശിഖരങ്ങളിൽ പ്ലാസ്റ്റിക് പൊതിഞ്ഞു സൂക്ഷിച്ചു പാതയിൽ ആങ്ങൊളമിങ്ങോളം കാണാമായിരുന്നു. കുന്നിൻ ചെരിവുകൾ കടകൾ നിർമ്മിക്കുന്നതിനായി ഇടിച്ചു നിരത്തിയിട്ടുണ്ട്. കടകൾ ഉള്ള സ്ഥലങ്ങളിൽ അനുബന്ധമായി പ്ലാസ്റ്റിക് കൂമ്പാരങ്ങൾ ഉണ്ടായിരുന്നു എന്നതു പ്രത്യെകം പറയെണ്ടതില്ലല്ലോ! തീർത്ഥാടകർക്ക് രാത്രിയിൽ വെളിച്ചം പകരാനുള്ള ഫ്ലൂറസെന്റ് റ്റ്യൂബുകൾ മരത്തിൽ ആണിയടിച്ചാണ് ചില സ്ഥലങ്ങളിൽ തറച്ചിരിക്കുന്നത്. പലയിടത്തും മരം മുറിച്ചതിന്റെ അവശെഷിപ്പുകൾ വേരുകളും കുറ്റികളും ആയി കാണാം. ആരോഗ്യത്തോടെ തല ഉയർത്തി നിൽക്കുന്ന വന്മരങ്ങളെ മെർക്കുറി കുത്തി വെച്ച് ഉണക്കമരങ്ങളാക്കി മാറ്റി വെട്ടാൻ അനുമതി മേടിക്കുന്ന അതിബുദ്ധിയും അപൂർവമല്ല. എത്ര തന്നെ , തീർത്ഥാടകർക്കു സൌകര്യം വർദ്ധിപ്പിക്കാൻ എന്ന് ന്യായം പറഞ്ഞാലും, വെട്ടിയതും കരിച്ചതുമായ മരത്തിന്റെ കുറ്റി പ്രകൃതിയെ സ്നേഹിക്കുന്ന ഒരാളില്‍ ഉളവാക്കുന്ന വേദന മണ്ണിനെയും പ്രകൃതിയെയും ജീവന്റെ ഭാഗമായി കണക്കാക്കി സ്നേഹിക്കുന്ന ഒരാള്ക്കേെ മനസ്സിലാക്കാന്‍ സാധിക്കൂ .

ശ്രീധർമശാസ്താവിന്റെ ഇഷ്ടവഴിപാട് എന്ന് വിളംബരം ചെയ്തു നടത്തപ്പെടുത്തുന്ന വെടിവഴിപാടും ഇന്ന് വനത്തൊടുള്ള അക്രമം ആയി മാറിയിരിക്കുകയാണ്. പണ്ട് കാലങ്ങളിൽ വനത്തിനുള്ളിലെ ഇടത്താവളങ്ങളിൽ നിന്നും , മുഖ്യക്ഷേത്രത്തിൽ നിന്നും വന്യജീവികളെ അകറ്റി നിർത്തുക എന്ന ഉദ്ദേശത്തോടെ ആയിരിക്കണം ഈ വഴിപാടു നടത്തിയിരുന്നത്. വനത്തൊടു ചെർന്നു കിടക്കുന്ന പ്രദേശങ്ങളിലെ കർഷകർ വന്യമൃഗങ്ങളെ അകറ്റി നിർത്താൻ പടക്കം പൊട്ടിക്കുന്നതിന്റെ ഒരു വലിയ രൂപം. പക്ഷേ, പഴയകാലമല്ല ഇന്ന്. പാതയിൽ മുഴുവനുമുള്ള വൈദ്യുതിവിളക്കുകൾ, വന്യതയ്ക്കു ഭംഗം വരുത്തിക്കൊണ്ടു രാപകലില്ലാതെ മുരണ്ടുകൊണ്ടിരിക്കുന്ന ജെനറെറ്ററുകൾ തുടങ്ങിയവ തന്നെ വന്യജീവികളെ ആൾസഞ്ചാരമുള്ള വഴികളിൽ നിന്നും അകലേയ്ക്ക് അകറ്റിയിരിക്കുന്നു. ഉപ്പുപാറയിൽ നിന്നുമുള്ള രാത്രി ദൃശ്യം നമ്മെ അത്ഭുതപ്പടുത്തും . കാടിനുള്ളിൽ ഒരു നഗരപ്രതീതിയാണ് വെളിച്ചവും ചേര്ന്ന് ബഹളവും രാത്രിയിൽ നല്കുുന്നത് .വന്യജീവികളെ അകറ്റാൻ ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യെണ്ട ആവശ്യം ഇല്ലെന്നു തന്നെ പറയാം . എങ്കിലും വെടിവഴിപാട് ഇടതടവില്ലാതെ തുടർന്നു കൊണ്ടിരിക്കുന്നു. വെടിവഴിപാടിനുള്ള കതിനയിൽ ഉപയൊഗിക്കുന്നതു മടുക്ക എന്ന ഒരു മരത്തിന്റെ ഇളം തണ്ടുകളാണ്. കതിന നിർമാണത്തിനായി ഇളം മടുക്ക മരങ്ങൾ വൻ തോതിൽ മുറിക്കപ്പെടുന്നു. ഇതു കൊണ്ട് സംഭവിക്കുന്നത് എന്താണെന്നാൽ, പുതിയ വനം ഉണ്ടാവുന്നതു അതിന്റെ ഇളം പ്രായത്തിൽ തന്നെ വെട്ടി നശിപ്പിക്കപ്പെടുകയാണ്. പ്രായമാവുന്ന മരങ്ങൾക്കു പകരം മരങ്ങൾ ഇല്ലാതാവുന്ന അവസ്ഥ. ഈ സ്ഥിതി തുടർന്നു പോയാൽ ഒരു മുപ്പതു വർഷത്തിനകം വനം തന്നെ ഇല്ലാതായി തീരും. കേരളത്തിലെ ജനനനിരക്കു കുറയുന്നതിൽ ആശങ്കപ്പെടുകയും , ജനസംഖ്യ കൂട്ടാൻ ആഹ്വാനം നടത്തുകയും ചെയ്യുന്ന ജനനേതാക്കന്മാർക്ക് ഈ മരങ്ങളുടെയും വനത്തിന്റെയും കാര്യത്തിൽ അതിന്റെ ഒരു ശതമാനം എങ്കിലും ആശങ്ക ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പൊവുകയാണ്.

ഭക്തജനങ്ങൾ അറിയാൻ ഇടയില്ലാത്ത ഒരു സംഗതിയുണ്ട് ശബരിമലയിൽ. ഒരു തീർത്ഥാടനകാലത്ത് സന്നിധാനത്ത് നിന്നും പരിസരപ്രദേശങ്ങളിൽ നിന്നും പിടിച്ചെടുത്ത് വിദൂരവനങ്ങളിൽ കൊണ്ട് വിടുന്ന ഉഗ്രവിഷമുള്ള പാമ്പുകളുടെ എണ്ണം മുന്നൂറ്റൻപതിനും നാനൂറിനും ഇടയിൽ വരും. പാമ്പുകളെ പിടിക്കുന്നതിനായി തന്നെ ഒരാളെ നിയമിച്ചിട്ടുണ്ട് . എത്രയായാലും വനം വനം തന്നെയാണ് . വന്യജീവികളാണ് വനത്തിന്റെ അവകാശികൾ. ആയിരക്കണക്കിനു വർഷങ്ങളായി ഭാരതവർത്തത്തിൽ നിലകൊള്ളുന്ന സനാതാനധർമം സസ്യ-ജന്തുജാലങ്ങളോട് പരസ്പരം സഹായിച്ചും സഹകരിച്ചും സഹവർത്തിച്ചും പുഷ്ട്ടിപ്പെട്ടതാണ്. ഷെക്സ്പിയറിന്റെ ‘ A touch of Nature makes the whole world kin ‘ എന്നത് എത്രയോ കാലം മുൻപു തന്നെ അനുഭവിച്ചറിഞ്ഞവരാണു വസുധൈവകുടുംബകം ചൊല്ലിത്തന്ന ഭാരതത്തിന്റെ ഋഷിവര്യന്മാർ. കൊട്ടാരക്കെട്ടുകളും സുഖലോലുപതയും വെടിഞ്ഞ് പ്രകൃതിയിലേക്ക് ഇറങ്ങി ചെന്ന് ആത്മരഹസ്യം തേടിയ ആ മഹാന്മാരുടെ കാലടിപ്പാടുകൾ പിന്തുടരേണ്ടത് ഇന്ന് കാലഘട്ടത്തിന്റെ അനിവാര്യത ആയി മാറിയിരിക്കുകയാണ്.എറ്റവും പ്രധാനപ്പെട്ട ഒരു കാര്യം എന്താണെന്നാൽ , അമർനാഥിൽ സംഭവിച്ചതു പൊലുള്ള ഒരു വലിയ ദുരന്തം ശബരിമലയിലും ഏതു നിമിഷവും സംഭവിക്കാം എന്നുള്ളതാണ്. മുപ്പതു-മുപ്പത്തഞ്ചു ലക്ഷത്തോളം തീർത്ഥാടകർ ഒരു ദിവസം ഉപയോഗിക്കുന്ന ശബരിമലയിലെ റ്റോയ്ലെറ്റ് ഫെസിലിറ്റിക്കു അത്രയും ഉപയോഗം ഉൾക്കൊള്ളാനുള്ള വ്യാപ്തി ഇല്ല. പൊട്ടി ഒലിച്ചു ഒഴുകുന്ന സെപ്ട്ടിക് ടാങ്കുകൾ മലവും മൂത്രവും ഒഴുകുന്ന അഴുക്കുചാലുകളായി നാലുപാടും തിരിച്ചുവിട്ടിരിക്കുന്നു. ഒരു വനത്തിലെ, അല്ലെങ്കിൽ കുന്നിൻ ചെരുവിലെ സ്വാഭാവിക നീർച്ചാലുകൽ ആ പ്രദേശത്തിന്റെ മണ്ണിന്റെ ഘടന, ഉറപ്പ്, സസ്യജാലത്തിന്റെ സവിശേഷതകൾ, ചെരിവ് തുടങ്ങിയവയെ എല്ലാം അടിസ്ത്ഥാനമാക്കിയാണ് രൂപപ്പെടുന്നത്. ഇവയെല്ലാം അന്യൊന്യം ബന്ധപ്പെട്ടിരിക്കുന്നു. എതെങ്കിലും ഒരു ഘടകത്തിനു സംഭവിക്കുന്ന മാറ്റം , മറ്റുള്ളവയെ എല്ലാം തകിടം മറിക്കുന്നു. സെപ്റ്റിക് ടാങ്കിൽ നിന്നും ഒഴുകുന്ന ചാലുകൽ വെള്ളത്തിന്റെ സ്വാഭാവികമായ സഞ്ചാരപാതയല്ല. അത്, ഉപരിതലത്തിലെ മണ്ണിന്റെ ഉറപ്പിനെയും ഘടനയെയും എല്ലാം മാറ്റിമറിക്കുന്നു. ഇന്നിപ്പൊൾ സന്നിധാനത്തെക്കുള്ള വഴികളും സന്നിധാനവും എല്ലാം കോൺക്ക്രീറ്റ് ഇട്ടു മൂടിയിരിക്കുകയാണ്. സ്വാഭാവികമായി ജലത്തിനു ഭൂമിയിലെക്കു ഇറങ്ങാനുള്ള വഴികളാണ് തടസ്സപ്പെട്ടിരിക്കുന്നത്. കോൺക്രീറ്റ് മേലാട ഇല്ലാത്ത ഇടങ്ങളിലൂടെ സ്വാഭാവികമായതിലും കൂടുതലായി വെള്ളം ഭൂമിക്കടിയിലെക്കു ചെല്ലുന്നു. ഒരു സന്തുലനാവസ്ഥയാണ് തകിടം മറിയുന്നത്. അതൊടൊപ്പം തന്നെ, നിർമാണപ്രവർത്തനങ്ങൾക്കായി മരം മുറിച്ചു മാറ്റിയതും കൂടി ചേരുമ്പൊൾ ശബരിമല എപ്പോൾ വേണമെങ്കിലും , ഒരു കനത്തമഴയിൽ ഉരുൾപൊട്ടൽ ഉണ്ടായേക്കാവുന്ന ഒരു ജലബോംബ് ആയി തീർന്നിരിക്കുന്നു. 1999-ഇൽ ചന്ദ്രനന്ദൻ റോഡിൽ അൻപത്തിമൂന്നു മരണം സംഭവിച്ചതും, 2011 - ഇൽ പുല്ലുമേട്ടിൽ സംഭവിച്ചതും ഇതിലെക്കുള്ള ദിസാസൂചികകൾ മാത്രം. ചുമരൊപ്പം ചേർത്ത് തള്ളിയാൽ പുറകൊട്ടു പൊവുന്നതിനു ഒരു പരിധിയുണ്ട്. ആ പരിധി വിട്ടാൽ ആരും തിരിച്ചു പ്രതികരിക്കും. പരിസ്ഥിതിയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെ.
വിപത്തു സംഭവിച്ചതിന് ശേഷം അലമുറയിടുന്നതിലും നല്ലത് വിപത്തുണ്ടാവാതെ ശ്രദ്ധിക്കലാണ്. ശബരിമല എന്ന തീർത്ഥാടനകേന്ദ്രവും , അതിന്റെ പരിപാവനതയും സംരക്ഷിക്കപ്പെടെണ്ടത് മറ്റാരെക്കാളും ഉപരിയായി വിശ്വാസികളുടെ ആവശ്യമാണ്. കാനനവാസനായ അയ്യപ്പനെ ഗുരുവായൂരപ്പനെ പോലെ ഒരു ടൌൺഷിപ്പ്നാഥൻ ആക്കി മാറ്റുന്നതിൽ തന്നെ തീർത്ഥാടനത്തിന്റെ പവിത്രത നഷ്ടപ്പെടുന്നു. കോൺക്രീറ്റ് കെട്ടിട സമുച്ചയവും , ഹെലിപ്പാഡും, സന്നിധാനത്തു കാർ എത്താനുള്ള വഴിയുമല്ല ശബരിമലയുടെ ആവശ്യങ്ങൾ. പ്രകൃതിയിൽ അലിഞ്ഞ് ചേരുക എന്നതാവണം തീർത്ഥാടനത്തിന്റെ ലക്ഷ്യം തന്നെ. യാഥാർത്ഥത്തിൽ ശബരിമല തീർത്ഥാടനം പരിസ്ഥിതിയോട് എറ്റവും ചേർന്നു നിൽക്കേണ്ടതാണ്. എന്തും ഏതും റെഡിമേഡ് ഇൻസ്റ്റന്റ് പാക്കെജ് ആയി കിട്ടുന്ന ചുറ്റുപ്പാടുകളിൽ നിന്നും അകന്നു പൊകുന്ന രീതിയല്ല അതിന്റേത്. സാമവേദപ്പൊരുളായ തത്-ത്വം-അസി എന്നതാണ് ശബരിമല തീറ്ത്ഥാടനത്തിന്റെ പൊരുൾ. ഈ കാടും, കാട്ടിലെ സസ്യലതാദികളും, വന്യമൃഗങ്ങളും താനും ദൈവവും ഒന്നു മറ്റൊന്നിൽ നിന്നു വേറിട്ടല്ല, എല്ലാം ഒന്നു തന്നെയാണ് എന്ന ആ സന്ദേശം ഉൾക്കൊണ്ടാൽ തന്നെ തീരാവുന്നതെയുള്ളു പ്രശ്നങ്ങൾ.

പെരിയാർ റ്റൈഗർ റിസർവിന്റെ ഭാഗമാണ് മുല്ലപ്പെരിയാർ അണക്കെട്ടും , അതിന്റെ റിസെർവൊയർ ആയ തേക്കടി തടാകവും. ശബരിമല കൂടാതെ മനുഷ്യരുടെ ഇടപെടൽ ഏറ്റവും അധികം ബാധിക്കുന്ന മെഖലയാണ് വനവും തടാകവും. മുല്ലപ്പെരിയാർ അണക്കെട്ട് നിർമിച്ചതു പെന്നിക്വിക് എന്നൊരു സായിപ്പാണ്. അദ്ദേഹം അതു നെഞ്ചിൽ തൊട്ട് ഉണ്ടാക്കിയതാണ്. സായിപ്പ് കുടുംബസ്വത്ത് വിറ്റാണ് ഡാം ഉണ്ടാക്കിയിരിക്കുന്നത്. മധുരയിൽ ഈ സായിപ്പിനു ഒരു ക്ഷേത്രം പോലുമുണ്ട്. ഇനി ഒരു നൂറ് കൊല്ലം കൂടി ഒരു കുഴപ്പവും കൂടാതെ ഈ അണക്കെട്ട് നിലനിൽക്കും. പക്ഷേ, ജലനിരപ്പ്‌ നാമമാത്രമായി ഉയര്ത്തി്യാല്‍ പോലും നല്ലൊരു വിസ്തൃതിയിൽ കാട് വെള്ളത്തില്‍ മുങ്ങും . “. അവിശ്വസനീയമായ ജൈവവൈവിധ്യം ഉള്ള ഈ ഭാഗത്തെ കാട് വെള്ളത്തില്‍ മുങ്ങിയാൽ , ഒരു പക്ഷേ ഇവിടെ മാത്രം കാണുന്ന ചില സസ്യ-ജന്തുജാലങ്ങള്‍ വംശനാശം സംഭവിച്ചു പോവാൻ പോലും ഇടയുണ്ട് .

ഇന്നത്തെ രീതിയില്‍ വനസംരക്ഷണവും , സംരക്ഷണഅവബോധവും ഉണ്ടാവുന്നതിനു മുന്പ്ത നടന്ന കഞ്ചാവ് കൃഷിയുടെ ദുരന്തഫലങ്ങള്‍ ഇന്നും തടാകം അനുഭവിച്ചു കൊണ്ടിരിക്കുന്നു . മരങ്ങൾ വ്യാപകമായി വെട്ടി നശിപ്പിക്കപ്പെട്ടതിനാൽ മണ്ണൊലിപ്പ് വളരെ കൂടുതലാണ് . ഈ മണ്ണ് മുഴുവന്‍ വന്നു അടിഞ്ഞുകൂടുന്നത് തടാകത്തിലാണ് . പലയിടത്തും മണ്തിട്ടകൾ രൂപം കൊണ്ടിട്ടുണ്ട്. വേനല്ക്കാ ലങ്ങളിൽ വെള്ളം കുറയുമ്പോൾ തടാകത്തിലൂടെ ബോട്ട് ഒടിക്കുക എന്നതു അതീവദുഷ്കരമാണ്. ഡ്രൈവർക്ക് പരിചയം കുറവാണെങ്കിൽ അപകടം ഉറപ്പ്. ചുരുക്കി പറഞ്ഞാൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സംഭരണശേഷി, ജലനിരപ്പു സൂചിപ്പിക്കുന്നതിലും വളരെ കുറവാണ്. കാക്ക കുടത്തിൽ കല്ലു പെറുക്കിയിട്ടു കുടം നിറച്ചതിനു സമാനമാണ് ഡാമിൽ നിറയുന്ന വെള്ളത്തിന്റെ കണക്ക്.
മറ്റൊരു പ്രധാനവിപത്താണ് തടാകത്തിനു സമീപമുള്ള റിസൊർട്ടുകൾ ഉയർത്തുന്ന മാലിന്യപ്രശ്നങ്ങൾ. റിസൊർട്ടുകളിൽ നിന്നുള്ള എല്ലാതരം മാലിന്യവും (കക്കൂസ്, അടുക്കള മാലിന്യം ഉൾപ്പടെയുള്ളവ) പ്ലാസ്റ്റിക് എന്നൊ അല്ലാത്തത് എന്നൊ ഒന്നും വേർതിരിവില്ലാതെ നെരെ കളയുന്നത് തടാകത്തിലെക്കാണ്. വിശാലമായി പരന്നു കിടക്കുന്ന വലിയൊരു മാലിന്യടാങ്ക് മാത്രമായിരിക്കും റിസൊർട്ട് നടത്തിപ്പുകാർക്ക് ഈ തടാകം. പക്ഷേ, പെരിയാർ ടൈഗർ റിസർവ് പരന്നു കിടക്കുന്നത് ഈ തടാകത്തിനു ചുറ്റുമാണ്. എണ്ണിയാൽ ഒടുങ്ങാത്ത സസ്യ-ജീവിസഞ്ചയത്തിന്റെയും , ഈ തടാകത്തെ ചുറ്റിപ്പറ്റി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെയും ജീവനാണ് ഈ തടാകത്തിൽ കുടികൊള്ളുന്നത് എന്ന് ആരും ഓർമിക്കുന്നില്ല. ഈ ഒരു തടാകത്തിനു മാത്രമല്ല, വേമ്പനാട്ട് കായലും , ശാസ്താംകോട്ടക്കായലും ഉൾപ്പടെയുള്ള കേരളത്തിന്റെ ടൂറിസം മേഖലയിൽ കൊട്ടിഘോഷിക്കപ്പെടുന്ന എല്ലാ ജലാശയങ്ങളും ഇതേ ഭീഷണി നേരിടുന്നുണ്ട്. ടൂറിസത്തിന്റെ സാധ്യതകളും വിദേശനാണ്യത്തിന്റെ വരവും സ്വപ്നം കാണുന്ന നേരത്ത് തന്നെ , ആ സാധ്യതകൾ അതിന്റെ തനിമയോടെ നിലനിർത്തെണ്ടതും അത്യാവശ്യമാണ് എന്നത് ജനങ്ങൾ കൂടുതലായി ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.
അപൂർവ്വമായ ഓർക്കിഡുകൾ പൂവിട്ട് നിന്നിരുന്ന പൂങ്കാവനത്തിൽ ഇന്നു പൂക്കൾക്കിടയിൽ ബഹുവർണ്ണത്തിൽ ചിതറി നിൽക്കുന്നത് പ്ലാസ്റ്റിക് കുപ്പികളും കവറുകളും. ആനപ്പിണ്ടത്തിൽ പോലും പ്ലാസ്റ്റിക്കാണ് നിറഞ്ഞ് നിൽക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ചരിഞ്ഞ പിടിയാനയുടെ മരണകാരണം കുടലിൽ നിറഞ്ഞ മൂന്നരക്കിലോ പ്ലാസ്റ്റിക്. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന സന്നിധാനത്തെ പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തിനുള്ള ഇൻസിനറേറ്ററുകളിൽ നിന്നും ഉയരുന്ന പുക ഫാക്റ്ററികളെ ഓർമിപ്പിക്കും. അലക്ഷ്യവും അജ്ഞത നിറഞ്ഞതുമായ മനുഷ്യന്റെ ഇടപെടലുകൾ എത്ര ഗുരുതരമായി പരിസ്ഥിതിയെ നശിപ്പിക്കുന്നു എന്നതിന്റെ ഭീകരമായ നേർക്കാഴ്ച്ചയാണു ഇവിടെ കണ്ടത്.. അതിനാൽ തന്നെ, ലോകസമക്ഷം ഇത് പറയെണ്ട കടമയും അതോടൊപ്പമുണ്ട്. ഇനിയും വൈകിയിട്ടില്ല – ഈ കാടിനെയും കാടിന്റെ മക്കളായ നമ്മേ തന്നെയും സംരക്ഷിക്കാനും , പൂർവസ്ഥിതിയിലേക്ക് മടങ്ങാനും. എത്ര തന്നെ നാഗരികൻ എന്ന് സ്വയം ഭാവിച്ചാലും പൊക്കിൾക്കൊടിയടയാളം പൊലെ മനുഷ്യനിൽ നിന്നും കാട് വേർപെടുന്നില്ല.


As you would be aware, the Periyar Tiger Reserve (PTR) is one of the most important wildlife sanctuaries in India. It is home not only to Tiger but also to many endangered and threatened species of flora and fauna. The famed pilgrim centre, Sabarimala, is also located within PTR. The ever increasing inflow of pilgrims to the temple has affected the health and wealth of this precious patch of forests. The photographs exhibited here bring to light the beauty and tragedy of one of the last remnants of nature in our country. The exhibits bring to notice the urgency to protect and preserve PTR while suggesting the need to control and diffuse the danger of uncontrolled pilgrimage tourism in one of the most vulnerable natural landscapes in India. A balance has to be struck between the conservation of nature and wildlife and the religious demands of the people.

The photographs have been taken over a period of past three years. Along with rare images of the wildlife, the exhibits depict the enormity of environmental damage inflicted by the pilgrimage tourism. Sabarimala is the largest annual pilgrimage in the world with an estimated 100 million devotees visiting every year. The yearlong pilgrimage is posing a serious threat to the biodiversity of the rich forests surrounding the Sabarimala temple. Unscientific developmental activities which include plastic recycling plants, makeshift thatched houses, infrastructure development, improper sewage treatment, firework offerings and uncontrolled movement of heavy vehicles has disturbed the sanctity of the forests
The Pamba, the longest river in the South Indian state of Kerala after Periyar and Bharathapuzhawhich originates from this region is facing serious threats as a result of the Sabarimala pilgrimage. The pollution of Pampa River is raising serious health concerns for the people living on the banks. Presence of Coliform Bacteria in river water during the pilgrimage is 2,00,000 times more than the permissible level. The two-month Mandalam season of Sabarimala pilgrimage ending in January, leaves behind a trail of non-degradable waste dumped by the teeming millions. This indescribable pollution has taken its toll on the wildlife – instance of elephants found dead with large amount of plastic inside their stomachs are becoming frequent. The concentration of unviable pilgrim traffic in the highly sensitive Tiger Reserve has led to uncontrolled developmental activities. The large-scale felling of trees has resulted in topsoil erosion which could lead to such calamities as landslides.
This issue of utmost importance has not been given due importance nor has any serious action been initiated to curb pilgrim tourism in the regionTimely intervention aimed at long- term solutions would address both conservation of nature and pilgrimage with least damage to the environment

All Photos by N.P.Jayan ( www.npjayan.com )
ജൂണ്‍ എട്ടിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍  എന്‍.പി.ജയന്റെ പേരില്‍ പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറി ഇതേ വിഷയത്തെ അദ്ദേഹത്തിന്റെ വാക്കുകളില്‍  ഉള്‍ക്കൊള്ളുന്നു .

November 28, 2014

ഒരു ചായയില്‍ എന്തിരിയ്ക്കുന്നു !! ??ഒരു ചായയിൽ എന്തിരിയ്ക്കുന്നു ?


ചായ എന്ന് പറഞ്ഞാല്‍ പാലൊഴിച്ചു വൃത്തികേടാക്കി തേയിലയുടെ ആത്മാവിനെ കൊന്ന ആ മിശ്രിതമല്ല - നല്ലൊന്നാന്തരം ഫസ്റ്റ് ക്ലാസ്സ്‌ കട്ടന്‍ ചായ .

ഡല്‍ഹിയിലെ തണുത്ത് വരണ്ട പുലരികള്‍ക്ക് ഒരു ഉണര്‍വ്വ് കിട്ടണം എങ്കില്‍ ചില്ലിനു പുറത്തേയ്ക്ക് സ്വര്‍ണ്ണം കലര്‍ന്ന ചുവപ്പ് നിറം പ്രകാശം പരത്തുന്നതും , ആവിയില്‍ തേയിലയുടെ ലഹരി പകരുന്ന ഗന്ധമുള്ളതും , നാവിനു കുത്തല്‍ ഇല്ലാത്ത വിധത്തില്‍ ചായപ്പൊടിയുടെ സത്തിനെ ബാധിയ്ക്കാത്തത്ര മധുരവും ചേര്‍ന്ന ആ ചൂട് ദ്രാവകം കൂടിയേ തീരു . ഡല്‍ഹി എന്നല്ല , എവിടെയായിരുന്നാലും.ചായകുടി എന്ന് പറയുന്നതെ ഒരു കലയാണ്‌ . വെള്ളം തിളപ്പിയ്ക്കാന്‍ വെയ്ക്കുന്നതിനും , അവസാനത്തെ തുള്ളി ആസ്വദിച്ചു നുണയുന്നതിനും ഇടയില്‍ മനോധര്‍മ്മതിനും ഭാവനയ്ക്കും വേണ്ടുവോളം സാധ്യതയുള്ള ഒരു കല . അതിനൊരു അല്ഗോരിതാമോ നിയമാവലികളോ ഒന്നും കാര്യമായി ഇല്ല . മനോധര്‍മ്മം അഥവാ കയ്യില്‍ന്നിടല്‍ ആണ് ഒരു ചായയെ ചായയാക്കുന്നത് . പരീക്ഷണനിരീക്ഷണങ്ങളുടെ അനന്തസാധ്യതയാണ് ഓരോ ചായയും .
കയ്യില്‍ന്നിടല്‍ എന്നത് ഞാന്‍ കാര്യമായി പറഞ്ഞതാണ് . ചായപ്പൊടി പല ഗുണത്തിലും തരത്തിലും ഉള്ളത് മേടിയ്ക്കാന്‍ കിട്ടും . നമ്മുടെ നാവിനു പാകമുള്ളത് ട്രയല്‍ ആണ്ട് എറര്‍ മെത്തേഡ് ഉപയോഗിച്ച് കണ്ടെത്തിയാല്‍ മതി . സ്പൂണില്‍ തേയില എടുത്തു വെള്ളത്തിലിട്ടാല്‍ എനിയ്ക്ക് പിശകും . താഴേയ്ക്ക് പിടിച്ച താമരമൊട്ടില്‍ പരാഗങ്ങളായി ചായപ്പൊടി എടുത്തു ഒരല്പം സമയമെടുത്ത്‌ വെള്ളത്തില്‍ വട്ടത്തില്‍ വിതറുന്നതും , ഓരോ തരിയില്‍ നിന്നും ചായയുടെ ആത്മാവ് വെള്ളത്തിലേക്ക് നിറമായി പടര്‍ന്നാവേശിയ്ക്കുന്നത് നോക്കി നിന്നാസ്വാദിയ്ക്കാനും എനിയ്ക്കിഷ്ടമാണ് - അഥവാ അങ്ങനെ ചെയ്യുന്നത് ഒരു രസമാണ് . ഇങ്ങനെ കൊച്ചുകൊച്ചു സ്വകാര്യരസങ്ങളൊക്കെ ആര്‍ക്കാ ഇല്ലാത്തത് ! അതും ചായ ചായയാകണം എങ്കില്‍ ഒരു കുട്ടകം നിറച്ച് ചായ വെയ്ക്കരുത് - ചായയുടെ കാര്യത്തില്‍ സ്മാള്‍ ഈസ്‌ ബ്യൂട്ടിഫുള്‍ - മാക്സിമം മൂന്നു പേര്‍ക്കുള്ള ചായ മതി . രണ്ടാണ് ബെസ്റ്റ് .
ലഭ്യതയും സൌകര്യവും ആ സമയത്തെ തോന്നലും ഒക്കെയനുസരിച്ചു ഏലക്കാ , ഇഞ്ചി, ഗ്രാമ്പൂ തുടങ്ങിയ സുഗന്ധദ്രവ്യങ്ങള്‍ ഒറ്റയ്ക്കോ കൂട്ടമായോ അവനവന്റെ ഇഷ്ടം അനുസരിച്ച് ചേര്‍ക്കുന്നതില്‍ തെറ്റില്ല എന്നാണു എന്‍റെ അഭിപ്രായവും അനുഭവവും . ചേര്‍ക്കുന്നതിന്റെ സ്വാദ് ഊറ്റി എടുക്കാനുള്ള സമയം നമ്മള്‍ അനുവദിച്ചു കൊടുക്കണം എന്ന് മാത്രം. ഓരോന്ന് ചെയ്യുമ്പോ അതിനു ഓരോ സമയത്ത് ഓരോ ഫീലിംഗ് ആണ് . ആവര്‍ത്തനവിരസത ഉണ്ടാവുകയും ഇല്ല . കണ്ടീഷന്‍ ഒന്നയൂള്ളൂ - ചായയുടെ സ്വാദിന് മുകളില്‍ പോവരുത് ഈ ചേര്‍ക്കുന്ന ഐറ്റംസ് . ചായ രാജാവും ബാക്കിയുള്ളതൊക്കെ അനുചരരും ആണ് . ആ ഒറ്റ കാരണം കൊണ്ടാണ് പാലോഴിച്ച ചായയെ നമ്മള്‍ പുറംതള്ളിയത്. പാലിന് ഡബിള്‍ സ്ട്രോങ്ങ്‌ കാപ്പി വിത്ത്‌ എക്സസ് മധുരം ആണ് നല്ലത് . പക്ഷേ, അതിനൊരിയ്ക്കലും കട്ടന്‍ ചായയുടെ കാല്‍പ്പനികത ഇല്ല .
പഞ്ചസാര ചായയിലെയ്ക്ക് ഇട്ടു കലക്കുന്നതില്‍ എനിയ്ക്ക് യോജിപ്പില്ല . ഗ്ലാസില്‍ ആവശ്യത്തിനു പഞ്ചസാര എടുത്തു അതിന്റെ മുകളിലേയ്ക്ക് ചൂട് ചായ പകര്‍ന്നു , സ്പൂണ് കൊണ്ടിളക്കി മിക്സ് ചെയ്യുന്നതാണ് എന്‍റെ ഇഷ്ടം. നമ്മളിങ്ങനെ ആസ്വദിച്ചാസ്വദിച്ചുണ്ടാക്കിയ ചായ പങ്കുവെച്ചു കുടിയ്ക്കാന്‍ വേറെ ഒരാളും കൂടിയുണ്ടെങ്കില്‍ സംഗതി ഉഷാര്‍ . അതാരുമാവാം - പങ്കുവെയ്ക്കല്‍ ചായയുടെ സ്വാദ് കൂട്ടുകയെ ഉള്ളൂ .ഇനിയൊരു കയ്പ്പന്‍ ചായയുടെ കഥ പറയാം . പണ്ട്, എന്ജിനീയറിംഗ് ഒന്നാം വര്‍ഷം പഠിയ്ക്കുമ്പോള്‍ ഞാനും എന്‍റെ സ്കൂളിലെ സഹപാഠി സതീഷും കൂടി തിരൂരുള്ള വേറൊരു സഹപാഠിനിയുടെ വീട്ടില്‍ പോയി. സതീഷാണ് വഴികാട്ടി അഥവാ ഗൈഡ് . അവനും ആ പ്രദേശത്ത് തന്നെയാണ് .  . മറ്റു കൂട്ടുകാരുടെ ഒന്നും വീട്ടില്‍ പോവാതെ ഇങ്ങോട്ട തന്നെ വരാന്‍ ഉള്ള കാരണം വേറൊന്നുമല്ല - ദിവ്യാനുരാഗം! അല്ലറ ചില്ലറ മുഹബ്ബതിന്റെ ഇഷ്ടാനിഷ്ടപരാക്രമവീരകൃത്യഗുണഗണങ്ങളുടെ കൂട്ടത്തില്‍ ഒരെണ്ണം . അന്നത്തെ നാളെകളിലെ കൂട്ടുകാരിയുടെ വീട്ടില്‍ ആദ്യമായി പോവുകയാണ് .  നമ്മളാണ് അന്ന് ആ ബാച്ചില്‍ന്നു പ്രൊഫെഷണല്‍ കോഴ്സിനു ചേര്‍ന്ന ഏക സംഭവം . സതീശന്‍ പിന്നെയും ഒന്ന് രണ്ടു മാസം കഴിഞ്ഞാണ്  എന്‍ഐടിയില്‍ ജോയിന്‍ ചെയ്യുന്നത് . വര്‍ക്കിച്ചനും രസീലും അടക്കമുള്ള ക്ലാസ്സിലെ പുലികളൊക്കെ  എന്ജിനീയറിംഗിന് തല വെയ്ക്കാന്‍ പിന്നെയും ഒരു കൊല്ലം എടുത്തു  . നമ്മള്‍ ഒറ്റ ചാട്ടത്തിനു കടല് കടന്ന ഹനുമാന്‍ .  കഥാനായികയ്ക്ക്  കണക്കു ആരോഗ്യത്തിനു ഹാനികരം ആയതിനാല്‍ പ്ലസ്‌ ടുവിനു കണക്കു പോയി. അന്ന്  അത് എഴുതി എടുത്തു അവള്‍ ഡിഗ്രിയ്ക്ക് ചേര്‍ന്നിരുന്നോ എന്ന് ഇപ്പോള്‍ ഓര്‍മ കിട്ടുന്നില്ല . പതിനൊന്നു വര്‍ഷം പുറകില്‍ അരങ്ങേറിയ കഥയാണ്‌ . എന്തായാലും മൂപ്പത്തിയ്ക്ക് ഒരു ഇന്ഫീരിയോരിട്ടി കോമ്പ്ലെക്സ് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . 
" വലിയ  എഞ്ചിനീയറോക്കെ ആയി കഴിയുമ്പോ ഈ പാവത്തിനെ  മറക്ക്വോ " എന്ന് അവള്‍ ചോദിച്ചതായും " എന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത് ? നിന്നേ മറന്ന് എനിയ്ക്കൊരു ജീവിതമുണ്ടോ ?" എന്ന് ഞാന്‍ തിരിച്ചു ചോദിച്ചതായും ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു .  ( നാടകമേ ഉലകം )
എന്തായാലും നമ്മള്‍ ഭാരതപ്പുഴ താണ്ടി , ബസ്‌ കേറി ഇറങ്ങി നായികയുടെ വീട്ടിലെത്തി . ഉള്ളില്‍ തുള്ളി തുളുമ്പുന്ന പ്രേമം . മുഖത്ത് ഒന്നുമറിയാത്ത ഭാവം . അവളുടെ അച്ഛനും അമ്മയും രണ്ടു അനിയത്തിമാരും അവളും സ്ഥലത്തുണ്ട് . ഔപചാരികതകള്‍ , കുശലപ്രശ്നങ്ങള്‍ , കോളേജ് വിശേഷങ്ങള്‍ തിരക്കല്‍ - കാര്യങ്ങള്‍ അങ്ങനെ ഞെരിപ്പായി മുന്നോട്ട് പോകുന്നു . അതിനിടയില്‍ ചായ എത്തി . നമ്മള്‍ടെ ഇഷ്ടക്കാരന്‍ കട്ടന്‍ ചായ അല്ല -വല്ലാതെ നീട്ടിയ പാലോഴിച്ച അസ്സല്‍ മലയാളി ചായ . ഗ്ലാസ് എടുത്തു ചുണ്ടില്‍ മുട്ടിയ്ക്കുന്നത് വരെ നോ കുഴപ്പം . ഒരു പ്രശ്നവും ഇല്ലാതെ എല്ലാം സ്മൂത്തായി മുന്നോട്ട് പോവുന്നു . ചുണ്ടിനും പല്ലിനും പുറകിലായി നാവിലേയ്ക്കു ചായ എത്തിയപ്പോഴാണ് - കയ്പ്പ് , അപാര കയ്പ്പ്! അസഹനീയം! കാഞ്ഞിരക്കുരു കയ്പ്പ് മാറാന്‍ ഇട്ടുവെച്ച പാലാണോ  ചായയുണ്ടാക്കാന്‍ എടുത്തത് !

മുന്നില്‍ ഇരിയ്ക്കുന്ന അവളുടെ കാരണവരും , സൈഡില്‍ ഇരിയ്ക്കുന്ന സതീശനും നിസ്സാരാമായി ചായ കുടിയ്ക്കുന്നു . ഒരു ഭാവഭേദവും ഇല്ല . എനിയ്ക്കാനെങ്കില്‍ കയ്ച്ചിട്ട് വയ്യ . പ്രേമത്തിന്റെ മധുരം കാരണം ഈ സാധനം തള്ളി കളയാനും കഴിയുന്നില്ല .  കാല്മുകിയുടെ വീട്ടില്‍ന്നു ആദ്യമായി കഴിയ്ക്കുന്ന ചായയല്ലേ . കയ്ച്ചിട്ടിറക്കാനും മധുരിച്ചിട്ട് വേണ്ടാന്ന് വെയ്ക്കാനും കഴിയാത്ത ആ ചായ എന്‍റെ കയ്യില്‍ ഇരുന്ന് എന്നെ നോക്കി പല്ലിളിച്ചു . എന്നാല്‍ നിങ്ങളിരുന്നു സംസാരിയ്ക്കു എന്ന് പറഞ്ഞു കാര്‍ന്നോരു പുറത്തേക്കു പോയി. സതീഷ്‌ ചായ കുടിച്ചു കഴിഞ്ഞു . നമ്മുടെ കയ്യിലുള്ളത് അത് പോലെ ഇരിയ്ക്കുന്നു . ചൂടാണെങ്കില്‍ ആറ്റി തരാം എന്ന് അവള്‍ടെ നേരെ താഴെയുള്ള അനിയത്തി . ചൂടോന്നുമില്ല , സാരമില്ല എന്ന് നമ്മള്‍ . കയ്പ്പാണെന്ന് നേരെയങ്ങ് പറഞ്ഞാല്‍ മതി . പക്ഷേ , ഔപചാരികതയും , പറ്റാവുന്ന ഏറ്റവും വലിയ അബദ്ധമായ പ്രേമവും   ചായ ഉണ്ടാക്കിയ കരങ്ങളുടെ പിറകിലെ പനിനീര്‍ പൂവ് പോലുള്ള മാനസ്സത്തെ  വേദനിപ്പിക്കലില്‍ നിന്നും എന്നെ തടഞ്ഞു നിര്‍ത്തി . ഇപ്പോഴും പാവമായ ഞാന്‍ അന്ന് ഇതിന്റെ എത്രയോ മടങ്ങ്‌ പാവമായിരുന്നിരിയ്ക്കണം എന്ന് ഇപ്പോള്‍ തോന്നുന്നു - പാവം മണ്ടനായ ഞാന്‍ ! 
 ഒടുവില്‍ കയ്പ്പെങ്കില്‍ കയ്പ്പ് , പ്രേമമാണ് വലുത് എന്ന് ചിന്തിച്ചു ഒരൊറ്റ വലി . പാവയ്ക്കാജ്യൂസ് കഴിച്ചു തീര്‍ത്ത അനുഭൂതി . 
വയറിനുള്ളില്‍ ഭൂകമ്പം എന്തെങ്കിലും ഉണ്ടാവുന്നുടോ ? ഒന്ന് കാതോര്‍ത്തു . ഇല്ല - സമാധാനം .
 തിരിച്ചു പോരുന്ന വഴി സതീഷിനോട് ഞാന്‍ ഈ കയ്പ്പിനെ കുറിച്ച് പറഞ്ഞു . അവനു ചിരിയാണ് . അല്ലെങ്കിലും ആ സാധനത്തിനു വര്‍ത്തമാനം കുറവാണ് . വല്ലതും പറഞ്ഞാലും അത് ഡീക്കോട് ചെയ്തെടുക്കാന്‍ വേറെ ആരെങ്കിലും വേണം. വേഗതയും സ്പഷ്ടത ഇല്ലായ്മയും തന്നെ കാരണം . അവന്റെ ചിരിയ്ക്കിടയിലെ പിറുപിറുക്കലില്‍ നിന്നും ഞാന്‍ മനസ്സിലാക്കി എടുത്തത് ഇന്ത മാതിരി കൊടുമൈ എല്ലാം അവനു ശീലമാണ് എന്നാണു . 

എന്നിട്ട് ,
 ആ ചായയ്ക്ക് ശേഷം കാലം ഒരുപാട് ഉരുണ്ടു . വിഷും വര്‍ഷവും തിരുവോണവും പലയാവൃത്തി വന്നു . ഗൌതം മേനോന്‍ അങ്ങേര്‍ടെ കോളേജ് പ്രേമത്തിന്റെ മേലെ  സിനിമകള്‍ ഒന്നിന് പുറകെ ഒന്നായി  എടുക്കുന്നത് പോലെ ആ പ്രേമത്തിന്റെ മേലെ ഞാന്‍ ഒരുപാട് ബ്ലോഗ്ഗിച്ചു .ഏകദേശം  ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു പല നാട്ടില്‍ നിന്നും പല തരം ചായ കുടിച്ചു . സ്വന്തം വീട്ടിലെ കണ്ടു പഴകിയ ചായകള്‍  , അര്‍ജുന്റെ അച്ഛന്‍ ' ശോഭേ, അവനും ഒരു ചായ കൊടുക്ക്‌ , കട്ടന്‍ ചായ അവനും ഇഷ്ടമാണ് ' എന്ന് പറഞ്ഞു തരുന്ന ചായകള്‍  , പേരറിയാത്തൊരു രാജസ്ഥാനി തണുത്ത്  വിറച്ചു ഞാന്‍ ചാവാതിരിയ്ക്കാന്‍ പകര്‍ന്നു തന്ന ചായ , മേഹസാനയിലെ  രമേശേട്ടന്‍ രാവിലെ എണീറ്റ്‌ വന്നു ഇഞ്ചി ചതച്ചിട്ട് ഉണ്ടാക്കുന്ന ഗുജറാത്തി മലയാളി ചായ , ബെംഗലൂരുവിലെ ബൈടു , പ്ലാന്റില്‍ ഓപ്പറേറ്റര്മാര്‍ ഉണ്ടാക്കുന്ന കൊഴുപ്പും മധുരവും ഒരുപാടുള്ള മിട്ടായി പോലത്തെ ചായ , മസാല ചായ , കാശ്മീരി ചായ , ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ സുഹൃത്തുക്കള്‍  മണ്ണ് കൊണ്ടുള്ള സോസറില്‍ ഒഴിച്ച് തരുന്ന സ്നേഹം നിറഞ്ഞ ഗാര്‍ഹിക ചായ , തമിഴ് നാട്ടിലെ ടീഷോപ്പില്‍ ടീമാസ്റ്റര്‍ അടിയ്ക്കുന്ന കമ്മേഴ്സ്യല്‍  ടീ , എണ്ണമില്ലാത്തത്ര   ബിരിയാനികള്‍ക്ക് അപ്പുറം കുടിച്ച ലയിം ടീകള്‍ , സ്റ്റാര്‍ കൂടിയ ഹോട്ടലുകളില്‍ ചൂട് വെള്ളം , ഷുഗര്‍ ക്യൂബ്സ് , ക്രീം, ടി ബാഗ്‌  തുടങ്ങിയവ വേറെ വേറെ തന്നു സ്വയം ഉണ്ടാക്കിയ ചായകള്‍ ,ഗ്രീന്‍ ടി, മിന്റ് ടീ , ജിഞ്ചര്‍ ടീ,  നിഖിലും ഞാനും ഉണ്ടാക്കിയ ഏലയ്ക്കാ ചായകള്‍ , തന്നെത്താനെ ഉണ്ടാക്കുന്ന ചായ അങ്ങനെയങ്ങനെയങ്ങനെ  ചായകള്‍ ഒരുപാട് കുടിച്ചെങ്കിലും അന്നത്തെ ആ ഒരു ചെന്നിനായകം കലക്കിയ പോലത്തെ  ചായയുടെ കയ്പ്പ് - അതിന്നും വായില്‍ നിന്നും ഓര്‍മയില്‍ നിന്നും പോയിട്ടില്ല . എന്താണാവോ ആ ചായയുടെ കയ്പ്പിന്റെ രഹസ്യം ? ആവോ, ആര്‍ക്കറിയാം . 

ഒരു ചായയില്‍ എന്തിരിയ്ക്കുന്നു ?
എന്തൊക്കയോ ഇരിയ്ക്കുന്നു! ല്ലേ ?

All images downloaded from internet  

Ratings and Recommendations by outbrain