October 09, 2017

Tonight I can write the saddest Lines - Neruda (Translation)

എഴുതാം ഞാന്‍  ഇന്നീ രാവില്‍ 
ദുഖത്തില്‍ തീര്‍ത്ത പദങ്ങള്‍
രാവിൽ  വിറയാര്‍ന്നു തുള്ളുന്ന
നീല താരകങ്ങളെന്നതു പോലെ

ഒരു മൂളിപ്പാട്ടും പാടി രാ-
ക്കാറ്റുയരെ ചുറ്റിയടിക്കെ
എഴുതാം ഞാന്‍  ഇന്നീ രാവില്‍
ദുഖത്തില്‍ തീര്‍ത്ത പദങ്ങള്‍

 പ്രണയിച്ചിരുന്നു ഞാനെന്റെ പെണ്ണിനെ,
 ഇടയിലെപ്പോഴോ അവള്‍ തിരിച്ചെന്നെയും

ഇത് പോല്‍ പലകുറി രാവിരുളുംപോള്‍
അവളെ ഞാനെന്‍ കയ്യിലോതുക്കി
അതിരില്ലാത്താകാശത്തിന്‍ താഴത്തൊരു
മഴ തീർത്തൂ ചുംബനമലരാൽ

എന്നെ പ്രണയിച്ചിരുന്നവൾ
എപ്പൊഴൊക്കെയോ ഞാന്‍ അവളെയും.
അതിമോഹനമാ  നിശ്ചല മിഴികളെ
പ്രണയിയ്ക്കാത്തവരാരില്ല?

എഴുതാം ഞാന്‍  ഇന്നീ രാവില്‍
ദുഖത്തില്‍ തീര്‍ത്ത പദങ്ങള്‍

 ചാരെയായ്  അവളില്ലയെന്നെ -
നിയ്ക്കൊന്നോര്‍മ്മിയ്ക്കാന്‍ ;
തിരികെ വരില്ലവള്‍ എന്നെ -
ന്നാത്മാവൊന്നറിയുവാന്‍

ഹിമകണങ്ങള്‍ പുല്തണ്ടിലെന്നപോല്‍
കവിതയുള്ളിലെയ്ക്കിറ്റിറ്റ് വീഴവെ
അവളരികിലില്ലാത്തൊരീ ഘോരരാത്രിയതി-
ഘോരമായ് മാറുന്നു എന്നൊന്ന് കേള്‍ക്കുവാന്‍

കഴിഞ്ഞതില്ലെന്‍ പ്രണയത്തിന-
വളെയെന്നോട് ചേര്‍ത്തിണക്കുവാന്‍;
ഉടഞ്ഞോരീരാവിലരികിലായ
വളില്ലെന്നതാണുണ്മ

അകലെയങ്ങകലെയായ് ആരോ പാടവേ , നിരാശമാമെന്‍
 മനസ്സ്  നഷ്ടവസന്തത്തിന്നോര്‍മയില്‍ പിടയുന്നു.

ഉഴറുന്നെന്‍ കണ്ണുകള്‍ അവള്‍ പോയ വഴിയെ എന്നപോല്‍
ഹൃദയമവളെ തിരയുന്നു , അരികിലവളില്ലെങ്കിലും

ഈ രാത്രി, നിലാവ്, നിലാവില്‍ കുളിച്ച മരങ്ങള്‍ - എല്ലാം പഴയ പോലെ
അന്നുള്ളതില്‍ നിന്നും ആകെ മാറിയത് ഞങ്ങള്‍ മാത്രം.

ഇനിയും അവളോട്‌ പ്രണയമില്ല- തീര്‍ച്ച; പക്ഷെ, അഗാധമായിരുന്നു എന്റെ പ്രണയം
അലയടിയ്ക്കുന്ന കാറ്റില്‍ എന്റെ ശബ്ദം അവളുടെ കാതുകളെ തിരയുന്നു.

ഒരിയ്ക്കല്‍ എന്റെ  ചുംബനങ്ങള്‍ അവളുടെന്നപോലെ , അവളിപ്പോള്‍ മറ്റാരുടെയോ ആണ്
അവളുടെ സ്ത്രീത്വം, അവളുടെ തിളങ്ങുന്ന ശരീരം, അനന്തമായ കണ്ണുകള്‍ - മറ്റാരുടെയോ സ്വന്തം

ഇനിയും അവളോട്‌ പ്രണയമില്ല-തീര്‍ച്ച; പക്ഷെ, അവളെ ഞാന്‍ പ്രണയിയ്ക്കുന്നുവെങ്കിലോ?
തീര്‍ത്തും ചെറുതാണ് പ്രണയകാലമെങ്കിലും , നഷ്ടബോധത്തിന്റെ  സമയം വളരെ, വളരെ അനന്തമാണ്‌

എന്തെന്നാല്‍ , ഇതുപോലുള്ള രാവുകലിലാണ് ഞങ്ങള്‍ പുണര്‍ന്നിരുന്നത് .
അവള്‍ ഇല്ലാത്ത ഞാന്‍ ആത്മാവ് നഷ്ടപ്പെട്ടവനാണ്‌

ഒരു പക്ഷെ, അവള്‍ എനിക്കേകുന്ന അവസാന വേദനയായിരിക്കാം ഇത്
ഞാന്‍ അവള്‍ക്കായി  എഴുതുന്ന  അവസാന കവിതയും
October 08, 2015

ചാക്രികമെന്നാല്‍ കേവലമൊരു വാക്കല്ലാ !


നാല് നാള്‍ മുന്‍പ് : 
ഇത് കോളേജാണ് , ജാതിമതഭേദമന്യേ പഠിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് വന്നു പഠിക്കാം . ലോകത്തെ ആറിയാം , പുതിയ കാഴ്ചപ്പാടുകളും വ്യക്തിത്വവുമായി മുന്നോട്ടു പോകാം .
രണ്ടു നാള്‍ മുന്‍പ് :
എന്തും ഏതും തര്‍ക്കഭൂമിയാക്കാന്‍ ഒരു പ്രതിഷ്ഠ മതി . ഏതൊരു സ്ഥലവും കുട്ടിച്ചോറാക്കി മാറ്റാന്‍ ദൈവത്തിലും കഴിവ് മറ്റാര്‍ക്കുമില്ല . ജെറുസലേം തൊട്ട് അയോധ്യ വരെ അത് തെളിഞ്ഞതാണ്.  ഇവിടത്തെ വിദ്യാര്‍ഥികള്‍ ഇടതുപക്ഷ ചിന്താഗതി ഉള്ളവരാണ് . അത് പറ്റില്ല . ഇടതുചിന്തയെ തുടച്ചു നീക്കി നമുക്കിവിടം ഒരു ഹിന്ദുത്വകൂടാരമാക്കണം . ഹിന്ദുവിന്റെ കോളേജ് ഹിന്ദുവിന് .
ഇന്നലെ :
കോളേജില്‍ അമ്പലമുണ്ട് ..
ഇന്ന് :
ഇവിടെ ഇറച്ചി ഫെസ്റ്റ് നടത്താന്‍ പാടില്ല . അനുകൂലിച്ച ടീച്ചര്‍ ഇനിയിവിടെ തുടരണ്ട .
നാളെ :
ആര്‍ത്തവ സമയത്ത് പെണ്‍കുട്ടികള്‍ കോളേജില്‍ കയറാന്‍ പാടില്ല
പാദരക്ഷകള്‍ കൊലെജിന്റെ ഗേറ്റിനു പുറത്തു
ഷര്‍ട്ട്, ലുങ്കി, ബനിയന്‍ , പാന്റ്സ് എന്നിവ ധരിച്ചു കൊണ്ട് കോളേജില്‍ പ്രവേശനമില്ല .
അഹിന്ദുക്കള്‍ക്ക് പ്രവേശനം ഇല്ല .
നാളെ കഴിഞ്ഞ് :
പൂജയുള്ള അമ്പലമാണ് , പൂണിലിട്ടവര്‍ കോളേജില്‍ വന്നാല്‍ മതി . അല്ലാത്തവര്‍ പഠിക്കുന്നതല്ല നമ്മുടെ സംസ്കാരവും പാരമ്പര്യവും . ശങ്കരനും മനുവും പറയുന്നത് അതാണ്‌ . ശ്രുതിയുലുമുണ്ട് ചണ്ടാലര്‍ക്ക് വിദ്യ കൊടുക്കുന്നതിനു വിരോധം . ദൈത്യന്മാര്‍ വിദ്യനേടി വൈദീകര്‍ക്കും യാഗശാലകള്‍ക്കും ഭീഷണി ആയ ചരിത്രം പുരാണങ്ങളില്‍ വേണ്ടുവോളമുണ്ട് .
അതും കഴിഞ്ഞ് :
ഇവിടെന്തിനാ കോളേജ് ? അമ്പലത്തോട് ചേര്‍ന്നുള്ള കോളേജ് അടച്ചു പൂട്ടാന്‍ ഊരാണ്മ തീരുമാനിച്ചു . തന്ത്രിയുടെ അനുവാദം ഉണ്ട് . തിരുവായ്ക്ക് എതിര്‍വാ ഒരു മ്ലെച്ചനും ഉയര്‍ത്താന്‍ നില്‍ക്കണ്ട ...

Ratings and Recommendations by outbrain