ഏറണാകുളത്തെ അമൃത ഇന്റര്‍നാഷണല്‍ എന്ന ഒരു ചെറിയ വലിയ ഹോട്ടല്‍ .
ഒരു നട്ടുച്ച നേരം, ഈയുള്ളവന് അലഞ്ഞു തിരിഞ്ഞു നടന്നു മടുത്തു ചെന്ന് കയറുന്നത് ഇങ്ങോട്ടാണ്.

നേരെ ചെന്ന് റിസപ്ഷനിലെ പെണ്കൊടിയോടു കല്പ്പിച്ചു - ശ്രീ ശ്രീ ശ്രീനാഥ് രാജേന്ദ്രന് അവര്‍കളുടെ അന്തപുരത്തിലേക്ക് നമ്മെ കൊണ്ട് പോകൂ സുന്ദരീ..
സുന്ദരി ഇരുന്നിടത്തു നിന്നും അനങ്ങാതെ കൈ കൊണ്ട് ചൂണ്ടി കാണിച്ചു , റിസപ്ഷന്റെ നേരെ ഇടതു വശത്ത് അടഞ്ഞു കിടക്കുന്ന വാതിലിനു നേരെ.
അടഞ്ഞു കിടന്ന വാതില്‍ കാള്ളിംഗ് ബെല്ലിന്റെ സംഭവ ബഹുലമായ ഒച്ചപ്പാട് മൂലം തുറക്കപ്പെട്ടു. സ്വന്തം വീടിനേക്കാള്‍ സ്വാതന്ത്രത്തോടെ ഞാന്‍ ആ സംവിധായകന്റെ മുറിയുടെ ശീതീകരിച്ച ഉള്ളടക്കത്തിലെയ്ക്ക് കടന്നു കയറി.

കുശലാന്വേഷണങ്ങള്‍ , പാരവെപ്പുകള്‍, കാലു വാരലുകള്‍ എന്നിവയ്ക്ക് ശേഷം ഒന്ന് മയങ്ങിയേക്കാം എന്ന് കരുതി ചായാന്‍ തുടങ്ങിയപ്പോഴാണ് മനസ്സില്‍ ലഡ്ഡു പൊട്ടിയത്.
- ഭാവിയിലെ താരം സണ്ണിക്കുട്ടന്റെ ആദ്യ അഭിമുഖം ഈയുള്ളവന്റെ ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടാല്‍ എന്താ പ്രശ്നം..??
ഒരു സിനിമാതാരത്ത്തിന്റെ ആദ്യ അഭിമുഖം, അതൊരു ചില്ലറ കാര്യമാണോ സൈമാ ??
ശ്രീനാഥിനോടും സണ്ണിയോടും കാര്യം പറഞ്ഞു. ആറാം തമ്പുരാനിലെ മോഹന്‍ലാല്‍ ഡയലോഗ് മനസ്സില്‍ സ്മരിച്ചു കൊണ്ട് ഒറ്റസ്വരത്തില്‍ അവര്‍ ആവശ്യപ്പെട്ടു - ദക്ഷിണ വെയ്ക്കാന്‍ .
ഉത്തരം ഉരുളയ്ക്കുപ്പേരി - ഷവര്‍മ മതിയോ ?
ഓ , മതിയേ - താരവും , സംവിധായകനും , ഇടം കയ്യും , വലം കയ്യും സംതൃപ്തര്‍ .
ബട്ട്, ഓണ്‍ ഒരു കണ്ടിഷന്‍ - കാശ് ശ്രീ കൊടുക്കണം. നമ്മള് നയം വ്യക്തമാക്കി.
അട പാവീ, നീ ഇന്നും നേരെയായിട്ടില്ല അല്ലെ, എന്ന് ശ്രീ ചോദിച്ചെങ്കിലും ഒടുവില്‍ ഞങ്ങള്‍ വെച്ച് പിടിച്ചു നോര്‍ത്തില്‍ തന്നെയുള്ള ഒരു ഹോട്ടെലിലേയ്ക്ക്.
പോകുന്ന വഴി സണ്ണിയോടുള്ള അഭിമുഖം.. ഫെല്ലിനി ഫോട്ടോഗ്രാഫര്‍.
*************************
![]() |
സണ്ണി |
ചോ: സണ്ണീ, ഒരു പുതുമുഖം ആണല്ലോ? അപ്പോള്‍ സ്വയം ഒന്ന് പരിചയപ്പെടുത്തുന്നതില്‍ തെറ്റില്ല. ഒന്ന് പരിചയപ്പെടുത്താമോ?
സണ്ണി: എന്റെ പേര് സണ്ണി.സണ്ണി വെയ്ന്‍ .. നിങ്ങളെ പോലെ തികച്ചും ഒരു സാധാരണക്കാരന് . കൊച്ചു കൊച്ചു സ്വപ്നങ്ങളും, ആഗ്രഹങ്ങളും ഒക്കെയുള്ള ഒരു ശരാശരി മലയാളി. അല്ലാതെ ഞാന്‍ ആണ് സച്ചിന് ടെണ്ടുല്‍ക്കര്‍, ഞാന്‍ ആണ് ഷാരൂഖ് ഖാന് എന്നൊന്നും പറയാന്‍ കഴിയില്ലല്ലോ. മ്മള് പാവം, വെറും പാവം, പാവം പാവം സണ്ണി.
ഫെല്ലിനി: അതെയതെ..ഉറങ്ങുമ്പോള്‍ മാത്രം!! പിന്നെ, ഷാരൂഖ് ഖാന് ഇത് കേള്‍ക്കേണ്ടാ.
സണ്ണി: അങ്ങനെയും പറയാം.. എങ്കിലും അപ്പോഴെങ്കിലും ഞാന്‍ പാവമാണല്ലോ.
ചോ: വളരെ പ്രശസ്തമായ ഒരു ചോദ്യമാണ് അടുത്തത്. ഒരു സിനിമാ നടന് ആയില്ലായിരുന്നു എങ്കില്‍ സണ്ണി ആരാവുമായിരുന്നു?
സണ്ണി: മോനെ കുട്ടാ, അംജീ, ആ വെള്ളം മാറ്റി വെച്ചേക്കു , നീ എന്നെ ഒരു സരോജ് കുമാര്‍ ആയി കണക്കാക്കല്ലേ. എന്തായാലും ചോദിച്ചത് കൊണ്ട് പറയാം. സണ്ണി എന്നും സണ്ണി തന്നെയാണ് . അതിപ്പോ സിനിമാനടന് ആയാലും , അല്ലെങ്കിലുമൊക്കെ സണ്ണി സണ്ണി തന്നെ. എന്നെ കുറിച്ച് ഒരു മഹാന് ആയേക്കുമെന്നോന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ അത്ര മോശം അഭിപ്രായവും ഇല്ല. മഗര്‍ യെ തോ , കോയി ന ജാനേ.. കി മേരി മന്‍സില്‍ ഹേ കഹാം. !!
പ്രവീണ്‍ : അപ്പൊ നിനക്ക് ഹിന്ദി ഒക്കെ അറിയും അല്ലെ സണ്ണീ.. എടാ ഭീകരാ.
സണ്ണി: ഊതല്ലേ..വല്ലാതെ ഊതിയാല്‍ അകത്തു നിന്നും വേണ്ടാത്തതൊക്കെ വെളിയില്‍ വരും.
ഫെല്ലിനി: അതെയതെ..ഉറങ്ങുമ്പോള്‍ മാത്രം!! പിന്നെ, ഷാരൂഖ് ഖാന് ഇത് കേള്‍ക്കേണ്ടാ.
സണ്ണി: അങ്ങനെയും പറയാം.. എങ്കിലും അപ്പോഴെങ്കിലും ഞാന്‍ പാവമാണല്ലോ.
![]() |
സണ്ണി, ഒരു പഴയ ചിത്രം |
സണ്ണി: മോനെ കുട്ടാ, അംജീ, ആ വെള്ളം മാറ്റി വെച്ചേക്കു , നീ എന്നെ ഒരു സരോജ് കുമാര്‍ ആയി കണക്കാക്കല്ലേ. എന്തായാലും ചോദിച്ചത് കൊണ്ട് പറയാം. സണ്ണി എന്നും സണ്ണി തന്നെയാണ് . അതിപ്പോ സിനിമാനടന് ആയാലും , അല്ലെങ്കിലുമൊക്കെ സണ്ണി സണ്ണി തന്നെ. എന്നെ കുറിച്ച് ഒരു മഹാന് ആയേക്കുമെന്നോന്നും ഞാന്‍ പറയുന്നില്ല. എന്നാല്‍ അത്ര മോശം അഭിപ്രായവും ഇല്ല. മഗര്‍ യെ തോ , കോയി ന ജാനേ.. കി മേരി മന്‍സില്‍ ഹേ കഹാം. !!
പ്രവീണ്‍ : അപ്പൊ നിനക്ക് ഹിന്ദി ഒക്കെ അറിയും അല്ലെ സണ്ണീ.. എടാ ഭീകരാ.
സണ്ണി: ഊതല്ലേ..വല്ലാതെ ഊതിയാല്‍ അകത്തു നിന്നും വേണ്ടാത്തതൊക്കെ വെളിയില്‍ വരും.
ചോ: ഡാ സണ്ണീ, നീ ഇപ്പൊ ഒരു സിനിമാ നടന് ആണല്ലോ? ഒരു നടന് ആവാനുള്ള എന്തെങ്കിലും യോഗ്യത നിനക്കുണ്ട് എന്ന് നീ കരുതുന്നുണ്ടോ?
സണ്ണി: സുഹൃത്തെ , സിനിമ കാണുന്നതില്‍ കൂടുതലായി ഒരിയ്ക്കലും ഞാന്‍ കരുതിയിരുന്നില്ല, എന്നെങ്കിലും ഒരു ദിവസം ഇങ്ങനെ ഒക്കെ ആയി തീരുമെന്ന്. പക്ഷെ, മോഡെല്ലിംഗ് രംഗത്ത് താല്പര്യം ഉണ്ടായിരുന്നു. ഒരു പക്ഷെ സിനിമാ താരങ്ങളേക്കാള്‍ എന്നെ ആകര്‍ഷിച്ചിരുന്നത് മോഡല്‍ താരങ്ങള്‍ ആയിരുന്നു. പിന്നെ , ഒരു നടന് ആവണം, വെള്ളിത്തിരയില്‍ മുഖം കാണിയ്ക്കണം എന്നൊക്കെ ആഗ്രഹം ഇല്ലാത്തവര്‍ ആരെങ്കിലുമുണ്ടോ? ഇതാ ഈ നിനക്ക് പോലും ആഗ്രഹം കാണും നിന്റെ ഈ മുഖം ഒന്ന് സ്ക്രീനില്‍ കാണണം എന്ന്. പിന്നെ, യോഗ്യത ഉണ്ടോ എന്ന് ചോദിച്ചാല്‍ , പണ്ട് നാടോടിക്കാറ്റില്‍ വിജയന് പറഞ്ഞ പോലെ , ജീവിതത്തില്‍ പല വേഷങ്ങളും കേട്ടിയാടിയിട്ടുണ്ട്. പിന്നെ, ഒരാളെ സ്വീകരിയ്ക്കണോ, പുറം തള്ളണോ എന്നൊക്കെ തീരുമാനിയ്ക്കുന്നത് പ്രേക്ഷകരാണല്ലോ ?? അവര്‍ക്ക് ഇഷ്ടപ്പെട്ടാല്‍ യോഗ്യത ഉണ്ട്.. ഇല്ലെങ്കില്‍ ഇല്ല . (പുറകില്‍ നിന്നും ശ്രീ പാട്ട് തുടങ്ങി - കരകാണാകടലലമേലെ.... )
ചോ : അല്ല സണ്ണീ, ഈ അഭിനയം എന്ന് പറയുന്ന സംഗതിയെ കുറിച്ച് എന്താ നിന്റെ അഭിപ്രായം?
സണ്ണി : എടാ , നീ ഇത് വരെ അത് വിട്ടില്ലേ? (പണ്ടൊരിയ്ക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞു ലൊക്കേഷനില്‍ നിന്നും തിരിച്ചു റൂമിലേയ്ക്ക് വരുന്ന വഴിയ്ക്ക് ഇതേ ചോദ്യം ഞാന്‍ സണ്ണിയോട് ചോദിച്ചിരുന്നു. അന്ന് ഒരു പച്ചാളം ഭാസി ലൈനില്‍ സണ്ണി പറഞ്ഞത് അഭിനയം എന്നത് അരി വറുക്കല്‍ ആണെന്നാണ്. )
സണ്ണി പെട്ടെന്ന് കൈ വന്ന പക്വതയില്‍ തുടര്‍ന്നു : അഭിനയത്തെ കുറിച്ച് പറയാന്‍ മാത്രം നമ്മള് വളര്‍ന്നിട്ടില്ലല്ലോ മോനെ. എന്റെ അഭിനയത്തെ കുറിച്ചാണ് നിനക്ക് അറിയേണ്ടത് എങ്കില്‍ ഇതാ ഡയറക്ടര്‍ സര് ഇവിടെയുണ്ട്. അങ്ങോട്ട് ചോദിയ്ക്കാം. അല്ലെങ്കില്‍ നീ തന്നെ നേരിട്ട് കണ്ടിട്ടുണ്ടല്ലോ. നിനക്ക് സ്വയം വിലയിരുത്താം.
(അത് പറഞ്ഞപ്പോഴാണ് ഓര്‍ത്തത്. സെക്കന്റ് ഷോ എന്ന സിനിമ ഒരുപാട് പുതുമുഖങ്ങളുടെ ഒരു കൂട്ടായ്മയാണ്. നായകന് ദുല്കര്, നായിക ഗൌതമി, സംവിധായകന് ശ്രീ, ക്യാമറമാന് പപ്പു ചേട്ടന് , സണ്ണി ഉള്‍പ്പടെയുള്ള മറ്റു താരങ്ങള്‍ അങ്ങനെ.. ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് മിക്കവാറും പുതുമുഖങ്ങളാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുത്രന് ദുല്‍ഖര്‍ ആദ്യ ചിത്രം പുറത്തിറങ്ങുന്നതിനു മുന്നേ തന്നെ താരമായി വളര്‍ന്നു കഴിഞ്ഞിരിയ്ക്കുന്നു. അത് കൊണ്ട് തന്നെ സണ്ണിയുടെ സുഹൃത്തുക്കളായ ഞാന്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതീക്ഷ ഈ സിനിമയുടെ കണ്ടെത്തലായി സണ്ണി അറിയപ്പെടുമെന്നാണ്. തീര്‍ച്ചയായും സാമാന്യത്തിലധികം റേഞ്ച് ഉള്ള നടനാണ് സണ്ണി എന്ന് തന്നെയാണ് എന്റെ അഭിപ്രായം.)
ചോ: ശ്രീ, സണ്ണി എന്ന് പറഞ്ഞ നടനെ കുറിച്ച് നിന്റെ അഭിപ്രായം എന്താ..?
ശ്രീ: സണ്ണി എന്ന സിനിമാ നടന് ഈ കഴിഞ്ഞ മഴക്കാലത്തല്ലേ പൊട്ടി മുളച്ചത്. അതിലും കുറെ കാലം മുന്‍പ് തന്നെ സഹിയ്ക്കാന്‍ തുടങ്ങിയതാ ഈ മനുഷ്യനെ. ഉള്ളത് പറയാമല്ലോ. ജന്മനാ ഇവന് ഒരു നടനാ. എന്താ അഭിനയം. കയ്യില്‍ കാശുല്ലപ്പോള് രാജാവായ സണ്ണി. കാശില്ലാത്ത സമയത്ത് ആ അഹങ്കാരം ഒന്നുമില്ലാതെ എന്റെ പോക്കെട്ടിലെ കാശ് ചിലവാക്കുന്ന സണ്ണി. എവിടെ നിന്നെങ്കിലും അടി വരുമ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു നില്ക്കുന്ന സണ്ണി....
സണ്ണി: സ്റ്റോപ്പ്.... അസൂയാ..അപവാദം... എന്നെ കരി വാരി തേക്കാനുള്ള തല്പരകക്ഷികളുടെ കുത്സിത ശ്രമം. ഇല്ലാ , നിങ്ങള്‍ക്കാവില്ലാ... ചന്തുവിനെ തോല്പ്പിയ്ക്കാന് നിങ്ങള്‍ക്കാവില്ല മക്കളെ.

ചോ: ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് എന്താണ് സണ്ണിയുടെ അഭിപ്രായം.?
സണ്ണി: വളരെ നല്ല ഒരു മനുഷ്യന് , നല്ല ഒരു സുഹൃത്ത്, കഴിവുള്ള നടന് ..പിന്നെ നമ്മുടെ അതെ പ്രായം.. അതൊക്കെത്തന്നെ.
ചോ: അതല്ല സണ്ണീ, ദുല്‍ഖര്‍ എന്ന് പറയുമ്പോള്‍ ഒരു താരപുത്രന് . തീര്‍ച്ചയായും നമ്മളൊക്കെ ഒരുപാട് ദൂരെ നിന്നും ആരാധനയോടെ നോക്കി കാണുന്ന മമ്മൂക്കയുടെ മകന്.. അപ്പോള്‍ ..
സണ്ണി: ഒന്ന് പോടാ ചെക്കാ.. അവനെ നിനക്കും അറിയാവുന്നതല്ലേ. നീയും ഞാനും ഇപ്പോള്‍ സംസാരിയ്ക്കുന്ന പോലെ സംസാരിയ്ക്കാവുന്ന , യാതൊരു ജാടയും ഇല്ലാത്ത നല്ലൊരു മനുഷ്യന് . ആത്മാര്‍ഥത ഉള്ള ഒരു പയ്യന് . പിന്നെ, അവന്റെ അഭിനയം എങ്ങനെയുണ്ട് എന്നറിയാന്‍ ഇവരോട് ചോദിച്ചാല്‍ മതി. അല്ലെ ശ്രീ??
ശ്രീ: തീര്‍ച്ചയായും നല്ല കഴിവുള്ള ഒരു നടനാണ് ദുല്‍ഖര്‍. ഒരു മാസത്തെ ഒരു ആക്ടിംഗ് ക്യാമ്പ് നടത്തിയതിനു ശേഷമാണ് നമ്മള് ഷൂട്ടിംഗ് ആരംഭിച്ചത്. അപ്പോഴേയ്ക്കും എല്ലാവരും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. നിനക്കറിയാമല്ലോ അംജീ, നമ്മളൊക്കെ ഒരു ഇരുപത്താറു- ഇരുപത്തെട്ടു വയസ്സ് പ്രായമുള്ളവര്‍. ആ ഒരു സ്വാതന്ത്രം എല്ലാവര്ക്കും ഉണ്ടായിരുന്നു. പിന്നെ, ആദ്യദിവസങ്ങളില്‍ ദുല്‍ഖറും ഒരു പുതുമുഖം തന്നെയായിരുന്നു. ബട്ട്, യു സീ, അവസാനമൊക്കെ ആയപ്പോഴേയ്ക്കും ഹി വാസ് സുപെര്ബ്. പ്രത്യേകിച്ച് സെന്റിമെന്റ്സ് ഒക്കെ കണ്‍വെ ചെയ്യാനുള്ള അവന്റെ കഴിവ് അസാധ്യം തന്നെ. മമ്മൂക്കയും ആ കാര്യത്തില്‍ ഒരു ഇതിഹാസം ആണല്ലോ. ദുല്‍ഖര്‍ ഹാവ് ദി മെറ്റീരിയല്‍ ആന്‍ഡ് കാലിബര്‍ ടു ബി എ ബിഗ് നെയിം ഇന്‍ മലയാളം മൂവി വേള്‍ഡ്.
ചോ: സണ്ണീ, ഷൂട്ടിംഗ് നടക്കുംപോലത്തെ വല്ല രസകരമായ സംഭവങ്ങളും ഒന്ന് പങ്കു വെക്കാമോ.
സണ്ണി: ശ്രീ പറഞ്ഞത് പോലെ, സമപ്രായക്കാരുടെ ഒരു സെറ്റ്. നിന്നെപ്പോലത്തെ ഹറാം പിരപ്പുകലല്ലേ എല്ലാം. ഒരു പാട് തമാശകള്‍ ഉണ്ടായിരുന്നു. ഷൂട്ടിംഗ് ഞങ്ങള്‍ ശരിയ്ക്കും ആസ്വദിച്ചിരുന്നു. എന്തായാലും ഈ അഭിമുഖത്തില്‍ ഞാന്‍ ഒന്നും തെളിച്ചു പറയുന്നില്ല. ഇനിയുമുണ്ടല്ലോ ഒരുപാട് അഭിമുഖങ്ങള്‍ . അവിടെ പറയാന്‍ എന്തെങ്കിലുമൊക്കെ മിച്ചം വേണ്ടേ .
ശ്രീ: സണ്ണീ , ഇവനെ വിശ്വസിയ്ക്കല്ലേ. നീ ഈ പറഞ്ഞത് അവന് അത് പോലെ എഴുതും. ചിലപ്പോള്‍ ഒന്ന് പോലിപ്പിയ്ക്കും. സംഗതി പുറത്ത് വരുമ്പോള്‍ കാണാം, സണ്ണി പറഞ്ഞു- ഞാന്‍ അഭിമുഖം ബ്ലോഗ്ഗേഴ്സിനു കൊടുക്കാറില്ല. ഒണ്‍ലി ഫോര്‍ ടെലിവിഷന്‍ എന്നൊക്കെ.
സണ്ണി: (നെടുമുടി വേണുവിനെ അനുകരിച്ചു കൊണ്ട് ). ദേഹത്ത് തൊട്ടു കളിയ്ക്കരുത്. അറിയാമോ.. മഹാ ഊച്ചാളിയാ ഞാന്‍ .

ചോ: സണ്ണി പറഞ്ഞത് എഴുതിയില്ലെങ്കിലും ശ്രീ പറയുന്നത് എഴുതാം.. കേട്ടോ ശ്രീ. പിന്നെ, സണ്ണീ, ഇത് കഴിഞ്ഞു എന്താ നിന്റെ പ്ളാന്‍ ?
സണ്ണി: ഞാന്‍ അങ്ങനെ പ്രത്യേകിച്ച് ഒന്നും പ്ളാന്‍ ചെയ്യുന്നില്ല. നമുക്ക് വേണ്ടത് നമുക്ക് മുന്നിലെത്തും. വരാനുള്ളത് വഴിയില്‍ തങ്ങില്ല, മാന്‍ പ്രോപോസേസ് - ഗോഡ് ദിസ്പോസേസ് എന്നോക്കെയുണ്ടല്ലോ. അത് കൊണ്ട് സണ്ണിക്കുള്ളത് സണ്ണിയ്ക്ക് കിട്ടിയിരിയ്ക്കും. ഇനിയിപ്പോ കിട്ടാന്‍ ഒന്നും ഇല്ലെങ്കില്‍ സണ്ണി എത്ര ശ്രമിച്ചാലും അതൊട്ട് കിട്ടുകയും ഇല്ല. അതാണ് സണ്ണി. (സണ്ണിക്കൊരു ട്രേഡ് മാര്‍ക്ക് ചിരി വരാറുണ്ട് ഇങ്ങനെയുള്ള സമയങ്ങളില്‍)
ചോ: ശ്രീ, എന്താണ് താങ്കളുടെ ഭാവി പരിപാടി ?
ശ്രീ: ഭാവിയെ കുറിച്ച് ചിന്തിയ്ക്കാന്‍ ഉള്ള സമയം ആയിട്ടില്ല മോനെ. പടത്തിന്റെ ജോലികള്‍ ഇനിയും ഒരുപാട് ബാക്കി. ഇതൊന്നു തിയേറ്ററില്‍ എത്തിയാല്‍ പിന്നെ ഒന്ന് വിശ്രമിയ്ക്കണം എന്നുണ്ട്. എന്ന് വെച്ചാല്‍ നിനക്ക് അറിയാമല്ലോ, വിശ്രമം എന്ന് പറഞ്ഞാല്‍ ഒരു യാത്ര. ഭുട്ടന് വരെ ഒന്ന് പോവണം എന്നുണ്ട്. ഒരുപാട് കാലമായുള്ള ആഗ്രഹമാണ്. അത് കഴിഞ്ഞു വരുമ്പോള്‍ പുതിയ പ്രൊജക്റ്റ്. അതൊക്കെ തന്നെ.
![]() |
ശ്രീ, ഫെല്ലിനി , ഞാന്‍ |
ചോ: അല്ല മോനെ, ഒരു സംശയം. മലയാളത്തിലെ പല സംവിധായകരും സ്വന്തമായി ഒരു ചിത്രം ചെയ്യുന്നത് പത്തോ പതിനഞ്ചോ വര്‍ഷം ആരുടെയെങ്കിലും അസിസ്റ്റന്റ് ആയി കൂടെ നിന്നാണ്. നീ എങ്ങനെ ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത് സാധിച്ചു ?
ശ്രീ: അറിയാമല്ലോ ജയരാജ് സാറിന്റെ കൂടെ ഞാന്‍ രണ്ടു സിനിമയില്‍ വര്‍ക്ക് ചെയ്തു. ഗുല്‍മോഹര്‍ . ലൗഡ്സ്പീക്കര്‍ എന്ന രണ്ടു സിനിമ. അത് കഴിഞ്ഞു നില്‍ക്കുമ്പോഴാണ് നമ്മുടെ വിനി
(തിരക്കഥാകൃത്ത് വിനി വിശ്വലാല്‍ ) ഇങ്ങനെ ഒരു ത്രെഡ് പറയുന്നത്. പിന്നെ അതിന്റെ പുറകെ കൂടി. അംജിയും ഉണ്ടായിരുന്നല്ലോ ഒറ്റപ്പാലത്ത് നമ്മുടെ കൂടെ. പിന്നെ എന്താ പറയ്യാ, ആള്ക്കെമിസ്ട്ടില് പറയുന്നത് പോലെ When you want something, all the universe conspires in helping you to achieve it. പിന്നെ, When you find your path, you must not be afraid. You need to have sufficient courage to make mistakes. Disappointment, defeat, and despair are the tools God uses to show us the way. അതൊക്കെ തന്നെ. പിന്നെ എന്റെ വീട്ടുകാരും, സുഹൃത്തുക്കളും, ജയരാജ് സാര്‍ ഉള്‍പ്പടെയുള്ള ഗുരുക്കന്മാരുമൊക്കെ നന്നായി സപ്പോര്‍ട്ട് ചെയ്തു. അത് കൊണ്ട് ഇപ്പോള്‍ ഈ പടം ഒരു യാഥാര്‍ത്ഥ്യം ആയി മാറി.
ഓര്‍ഡര്‍ ചെയ്ത ഷേവര്മ ഇതിനനകം മുന്നില്‍ വരികയും, ഒരു ഓര്മ മാത്രമായി തീരുകയും ചെയ്തിരുന്നു. രാത്രി ഡബ്ബിംഗ് ഉള്ളത് കൊണ്ട് പ്രവീണും ഫെല്ലിനിയും പോവാനായി തിരക്ക് കൂട്ടാനും തുടങ്ങി. (ഒന്ന് നിര്തെടോ ഓന്റെ ഒരു ഇന്റര്‍വ്യൂ. അതൊക്കെ ഇനി പിന്നേം ചെയ്യാം എന്നൊക്കെ ഫെല്ലിനി പറഞ്ഞു തുടങ്ങി.) അത് കൊണ്ട് ചുരുക്കാന്‍ സമയമായി.
ചോ: സെക്കന്റ് ഷോ എന്ന ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ ശില്‍പ്പികള്‍ക്ക് എന്താണ് അഭിപ്രായം . ഇതിന്റെ ഉത്തരം ഫെല്ലിനിയും പ്രവീണും പറയെട്ടെ.
പ്രവീണ്‍ : നമ്മളെയും വിടാന്‍ ഭാവമില്ല അല്ലെ? ഹും..
ഫെല്ലിനി: വലിയ അവകാശ വാദങ്ങളോ കൊട്ടിഘോഷിയ്ക്കലോ ഒന്നുമില്ല. പ്രേക്ഷകര്ക്കിഷ്ട്ടപെടുന്ന, അവരെ രസിപ്പിയ്ക്കുന്ന, അവരെ മടുപ്പിയ്ക്കാത്ത ഒരു സിനിമ. ഒരു കൂട്ടം ചെറുപ്പക്കാരുടെ അധ്വാനമാണ്. മനസ്സില്‍ യുവത്വമുള്ള ഏതൊരാള്‍ക്കും വേണ്ടി യുവാക്കള്‍ ഒരുക്കുന്ന ഒരു സിനിമ. അത്ര തന്നെ.
സണ്ണിയും ശ്രീനാഥും തല കുലുക്കി സമ്മതിച്ചു. കൂട്ടത്തില്‍ ഞാനും.
ചോ: ശ്രീ, അവസാനത്തെ ചോദ്യം.. ഇത് ഞാന്‍ കുറെ കാലമായി ചോദിയ്ക്കാന്‍ തുടങ്ങിയിട്ട്. മോനെ, അടുത്ത പടത്തില്‍ ഒരു ചാന്‍സ് തരുമോ? ഞാന്‍ വളരെ നന്നായി അഭിനയിയ്ക്കും. ഡാ സണ്ണീ, ഒന്ന് ശുപാര്ശിക്കെടാ..!!
ഒരു കൂട്ടച്ചിരി. ചിരിയ്ക്കൊടുവില്‍ ഗൌരവം വീണ്ടെടുത്തു ശ്രീ പറഞ്ഞു. "നിനക്ക് പറ്റിയ കഥാപാത്രം ഉണ്ടെങ്കില്‍ അംജീ, തീര്‍ച്ചയായും നിന്നെ അഭിനയിപ്പിച്ചിരിയ്ക്കും. കഥാപാത്രം ഇല്ലെങ്കില്‍ പിന്നെ ഒന്നും പറയരുത്."
സണ്ണി: അതിനു നീ സ്വന്തമായി ഒരു സ്ക്രിപ്റ്റ് എഴുതി ഒരു സരോജ് കുമാര്‍ ആയി മാറേണ്ടി വരും സൈമാ ... ഹി ഹി !!
സന്തോഷം. സമാധാനം. പായ്ക്ക് അപ്പ്. ഷിഫ്റ്റ് ടു ഡബ്ബിംഗ് സ്റ്റുഡിയോ
*********************************************************
അപ്പോള്‍ ശേഷം ഭാഗം സ്ക്രീനില്‍ കാണാം. ഫെബ്രുവരി മൂന്ന് - അതായത് നാളെ, സെക്കന്റ് ഷോ തിയെറ്റരുകളില്‍ എത്തുന്നു. എല്ലാ മാന്യ വായനക്കാരും തിയേറ്ററില്‍ പോയി പടത്തിന്റെ ആദ്യ ഷോ തന്നെ കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . നിങ്ങള്‍ ഇപ്പോള്‍ വായിച്ച അഭിമുഖം ജനുവരി പതിനാലാം തിയതി ഞങ്ങള്‍ നടത്തിയ ഒരു സൌഹൃദ സംഭാഷണമാണ്.