September 04, 2009

ഒരു തിരുവോണത്തിന്റെ ഓര്‍മകള്‍



2009, സെപ്റ്റെമ്പര്‍ 2...
         ഇതു വരെ ഞാന്‍ ആഘോഷിച്ച മറ്റെല്ലാ ഓണങ്ങളിലും വ്യത്യസ്ത്തമായിരുന്നു ഈ തിരുവോണം.. മറുനാടന്‍ മലയാളികള്‍ക്ക് തീര്‍ത്തും പുത്തരി ആവണമെന്നില്ല എന്റെ ഓണാനുഭവങ്ങള്‍.. നാട്ടില്‍ എല്ലാവരും ഓണം കെങ്കേമമായി ആഘോഷിക്കുമ്പോള്‍ ഞാന്‍ (ഞാന്‍ മാത്രമല്ല, എന്റെ കൂടെ ജോലി ചെയ്യുന്ന മറ്റു മലയാളികളും..) ഓണത്തെപ്പറ്റി ആലോചിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലായിരുന്നു.. ജോലി പോകുമോ എന്ന പേടി തന്നെ കാരണം..അഥവാ ജോലി പോയില്ലെങ്കില്‍ തന്നെ നിലവിലുള്ള ശമ്പളം കുറയും, അനുഭവിച്ചു കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകും എന്നൊക്കെയായിരുന്നു അവസ്ഥ. മുതലാളി മാറിയെങ്കിലും, തൊഴിലാളി മാറാത്തതിന്റെ ഓരോ പുലിവാലുകളെയ്...
     തിരുവോണ ദിവസമായിരുന്നു പുതിയ തൊഴില്‍ ദാതാവുമായി അഭിമുഖ സംഭാഷണം നടത്താനായി മേലധികാരികള്‍ കല്‍പ്പിചു തന്നിരുന്നത്‌. ഞാന്‍ ജോലി ചെയ്യുന്ന മെഹസാന എന്ന ചെറിയ പട്ടണതില്‍ നിന്നും 75 കീ.മീ അകലെ അഹമ്മദാബാദിലാണ് പുതിയ മുതലാളിയുടെ ഓഫീസ്‌.. അവധി തരാന്‍ മടി കാണിക്കുന്ന മേലാളമഹാശയന്‍ ഈ അവസരതില്‍ പോലും തന്റെ പല്ലവി അല്പം പോലും‌ മാ‍റ്റിയില്ല.(ശ്രമിച്ചു നോക്കിയെങ്കിലും). അഹമ്മദാബാദില്‍ നിന്നും തിരിച്ച് വന്നതിനു ശേഷം രാത്രി ഷിഫ്റ്റിന്‌ സൈറ്റില്‍ കണ്ടേക്കണം എന്ന അദ്ദേഹത്തിന്റെ സുഗ്രീവാഞ്ജയും കേട്ട് ഏകദേശം ഒരു 10 മണിയോടടുപ്പിച്ച്‌ മെഹസാനയില്‍ നിന്നും യാത്ര തിരിച്ചു.. ഒരു 12-12:30 ആയപ്പോഴെക്കും അഹമ്മദാബാദിലെ ഓഫീസിലെത്തി.. അപ്പോഴതാ അവിടെ നിന്നറിയുന്നു, അഭീമുഖം നടത്താന്‍ ചുമതലപ്പെട്ട (ഉത്തരവാദപ്പെട്ട) മാന്യന്‍ സ്ഥലത്തില്ലാ.. 4 മണി എങ്കിലും ആവും ആ മാന്യദേഹം തിരിച്ചെത്താന്‍ എന്ന്‌.. ഗതി കെട്ടവന്റെ തലയില്‍ കല്ലുമഴ..(കൂടുതലായി നിങ്ങള്‍ക്കെന്തെകിലും അറിയാമെങ്കില്‍ അതും പ്രയോഗിച്ചോളൂ) അല്ലാതെന്തു പറയാന്‍, വൈകിട്ട്‌ വരാമെന്നു പറഞ്ഞ്‌ അവിടെ നിന്നിറങ്ങി.
       ഉച്ച സമയമായെന്ന് അറിയാന്‍ വാച്ചു നോക്കെണ്ടി വന്നില്ല.. വയറ്റില്‍ നിന്നും ഉയരുന്നുണ്ടായിരുന്നു വിശപ്പിന്റെ സംഗീതം.. പക്ഷേ, സാമ്പത്തിക മാന്ദ്യം ലോകത്തെ ആകെമൊത്തം വിഴുങ്ങിയത്‌ എന്നെയും ബാധിച്ചതിനാലും, ഗുജറാത്തിയുടെ പഞ്ചസാരക്കുഴമ്പ്‌ പോലുള്ള ഭക്ഷണം വയറിനു പിടിക്കില്ല എന്നു നല്ല ബോദ്‌ധ്യമുള്ളതിനാലും എന്റെ തിരുവോണസദ്യ ഞാന്‍ ഒരു വട പാവിലൊതുക്കി... ഈ ആത്മപ്രശംസ, ആത്മഗതം എന്നൊക്കെ പറയുന്നതു പോലെ സ്വയം പരിഹാസം തോന്നുന്ന ഈ അവസ്ഥക്കും ഒറ്റവാക്കുണ്ടൊ ആവോ..
       ഒരു വിധതില്‍ സമയം തള്ളി നീക്കി 4 മണിയായപ്പോള്‍ തിരിച്ചെത്തി.. മേലുദ്യോഗസ്ഥ പ്രമാണി ജോലി ഭീഷണി ഒന്നും ഉണ്ടാക്കിയീല്ലെങ്കിലും ആനുകൂല്യങ്ങള്‍ ഓരോന്നോരോന്നായി എടുത്തു മാറ്റി... ശംമ്പളത്തില്‍ ഒരു ചെറിയ കുറവ്..ഏകദേശം ഒരു 4000 രൂപയോളം... 60 ദിവസം കൂടുമ്പോള്‍ 20 ദിവസത്തെ അവധി രാജകീയമയി ആഘോഷിച്ചു കൊണ്ടിരുന്ന ഞങ്ങളോട്‌ ടിയാന്‍ അനുഭാവാം പ്രകടിപ്പിച്ചത്‌ ‌  വര്‍ഷത്തില്‍ 18 ദിവസം അവധി എന്ന്‌ വെട്ടി ചുരുക്കി കൊണ്ടായിരുന്നു... കമ്പനി എനിക്കു തന്ന ഓരോ ഓണസമ്മാനങ്ങളേയ്..
തിരിച്ച്‌ പോരാന്‍ നേരം ബസ്സില്‍ ഇരിപ്പിടം കിട്ടിയില്ല..അഹമ്മദാബാദിലെ സകല ജനങ്ങളും മെഹസാനക്കു വണ്ടി കയറിയതാണോ എന്തോ.. മെഹസാന എത്തുന്നതു വരെ നില്‍പ്പു തന്നെ ശരണം.. ഗവണ്‍മെന്റ്‌ ബസ്സുകളൊക്കെ ഒച്ചിനോട്‌ മത്സരിക്കുയാണോ, ആവോ?  എന്തായാലും ഞാന്‍ തിരിച്ചെത്താന്‍ വൈകിയതിനാല്‍ മറ്റൊരു സുഹ്രുതിന്റെ തലയില്‍ എന്റെ ഡ്യൂട്ടി വെച്ചുകൊടുത്തു സിങ് സാറ്‌ എന്നു ഞങ്ങള്‍ വിളിക്കുന്ന ഞങ്ങളുടെ ബേസ്‌ മാനേജരദ്ദേ‌ഹം.(എന്റെ സുഹ്രുത്ത്` പ്രസാദായിരുന്നു രക്തസാക്ഷി..അവന്റെ ഓണം ഇതിലും ഭീകരമായിരുന്നു
         
 
എന്തായാലും ഒരാശ്വാസം.. ഇവിടെ (മെഹസാനയില്‍)  ഞങ്ങള്‍ നാല് മലയാളിപ്പയ്യന്മാരെ നിര്‍ലോഭം സ്നേഹിക്കുന്ന ഉമേഷ് ഭയ്യ  അത്താഴത്തിനു ക്ഷണിച്ചിരുന്നു.. തിരുവോണമായതിനാല്‍ സകല വിഭവങളോടും കൂടിയ ഒരു സദ്യ ഉമേഷേട്ടനും  രമ്യേച്ചിയും ഒരുക്കിയിരുന്നു.. ഒപ്പം അനീസിക്ക, ഇക്കയുടെ ഭാര്യ ജീമേച്ചി, സമീര്‍‌,  നാട്ടില്‍ നിന്നും വന്ന രമ്യേച്ചിയുടെ അച്ഛന്‍, അമ്മ, അനിയന്‍... പിന്നെ എന്റെ ഒപ്പം ജോലി ചെയ്യുന്ന അനുരാജും, രതീഷും...(രമേഷ് ഭയ്യ, ആശേച്ചി, പ്രസാദ്... നിങ്ങളും വേണമായിരുന്നു.. മെഹസാനയിലെ നമ്മുടെ ആഘോഷങ്ങളെല്ലാം ഒരുമിച്ചായിരുന്നല്ലോ..)  തീര്‍ത്തും നിരാശാഭരിതമായി പോകുമായിരുന്ന ഒരു ഓണം അല്‍പ്പമെങ്കിലും സന്തോഷകരമാക്കിയതിന് ഇവര്‍ല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ട്` ഞാന്‍ നിര്‍ത്തട്ടെ  എന്റെ ഓണവിശേഷങള്‍..

 

6 comments:

  1. അലിയ്യൊ നീ ബീഗരന് അനാലൊ……….ദാ……………….എന്തയലും എന്ദെ ONAM വിസെഷം കൂദി പരജതില് നനി………………..ചകരെ…………………

    ReplyDelete
  2. ആദ്യമായി എന്റെ കൂട്ടുകാരന് നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ ..!! കാരണം ഓണം ആഘോഷിക്കുന്നതിനു ഇടയിലും.. സഖാവ് തന്റെ ജോലിക്കു വേണ്ടി പോരാടിയതിന്..!! പിന്നെ കൂടെ ഒരു ഉപദേശം ..!! വെറുതേ സമയം കളയാതെ സിംഗ് സാറിന് ഒരു കിടിലന്‍ പണി കൊടുക്കാന്‍ വേണ്ടി അഹോരാത്രം ആലോചനയില്‍ മുഴുകണം..!!

    ReplyDelete
  3. പ്രിയ സഖാക്കളെ, ഇനിയുമോരോണം ഒരുമിച്ച് ആഘോഷിക്കുന്നതിനായി കാത്തിരിക്കുന്നു..

    സ്നേഹപൂര്‍വ്വം

    ReplyDelete
  4. ഇതിലാരാപ്പാ..ഈ അംജിത് എന്ന കുട്ടിപ്പുലി..?

    ReplyDelete
  5. പുലി ആയില്ലെങ്കിലും ചെറിയൊരു എലിയെങ്കിലും ആയാല്‍ മതിയായിരുന്നു.
    താഴത്തെ ഫോട്ടം കണ്ടോ? അതിലെ മെലിഞ്ഞ ശരീരം ഈയുള്ളവന്റെതാണ്.

    ReplyDelete

Comments Please

Ratings and Recommendations by outbrain