November 27, 2010

യാത്ര


ഞാന്‍ ഒരു വഴിയാത്രക്കാരന്‍ 
വന്നതും പോയതുമായ വഴികളുടെ ,
ഇനിസഞ്ചരിക്കാനിരിക്കുന്ന പാതകളുടെ 
ഓര്‍മകളിലും, സ്വപ്നങ്ങളിലും അഭയം 
കണ്ടെത്തുന്നവന്‍..
സഞ്ചാരികളുടെ ഉള്ളില്‍ പലരുമുണ്ട്.
ഇടയിലെപ്പോഴോ കൂടെ നടന്നു പെട്ടെന്നൊരുനാള്‍ 
എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയവര്‍ 
കുടഞ്ഞെറിയാന്‍ ശ്രമിച്ചിട്ടും വിട്ടു പോകാത്തവര്‍ 
ഇനിയും കാണാത്ത, പിരിയാത്ത സഹയാത്രികര്‍ 
വഴിയിലെ  പല നിറമുള്ള മണ്ണിലെ കാല്‍പ്പാടുകള്‍ ,
സഞ്ചാരിയുടെ പൊടിയണിഞ്ഞ മുഖം 
ഇവരുടെയും കൂടിയാണത്രേ.
ഇനിയും കാണാത്ത, തന്നെയറിയാത്ത,
താനറിയാത്ത വഴികള്‍ തിരഞ്ഞ്
തനിക്കായി കാത്തിരിക്കുന്ന വഴിയമ്പലങ്ങളെ തേടി
യാത്രയാവട്ടെ ഈ സ്വപ്നാടകന്‍
തളരുന്ന കാലുകള്‍ താങ്ങുന്ന തളരാത്ത മനസ്സുമായ്.

6 comments:

  1. nice one.. carry on. you have that ability, that many doesn't have

    ReplyDelete
  2. സഞ്ചാരികളുടെ ഉള്ളില്‍ പലരുമുണ്ട്
    ഇടയിലെപ്പോഴോ കൂടെ നടന്നു പെട്ടെന്നൊരുനാള്‍
    എങ്ങോട്ടെന്നില്ലാതെ മാഞ്ഞുപോയവര്‍
    കുടഞ്ഞെറിയാന്‍ ശ്രമിച്ചിട്ടും വിട്ടു പോകാത്തവര്‍
    - ഇഷ്ടമായി :)

    ReplyDelete
  3. @Kiran / കിരണ്‍
    വളരെ നന്ദി, ഇനിയും കണ്ടുമുട്ടാം ഏതെങ്കിലും ദൂരയാത്രക്കിടയില്‍

    ReplyDelete
  4. ഇനിയും കാണാത്ത, തന്നെയറിയാത്ത,
    താനറിയാത്ത വഴികള്‍ തിരഞ്ഞ്
    തനിക്കായി കാത്തിരിക്കുന്ന വഴിയമ്പലങ്ങളെ തേടി
    യാത്രയാവട്ടെ ഈ സ്വപ്നാടകന്‍
    തളരുന്ന കാലുകള്‍ താങ്ങുന്ന തളരാത്ത മനസ്സുമായ്.
    ഇതുതന്നെയവെട്ടെ താങ്കളുടെ.വിധി എന്ന് ശപിച്ചുകൊള്ളുന്നൂ....കേട്ടൊ അംജിത്

    ReplyDelete
  5. ഉര്‍വശീ ശാപം പോലെ മുരളീ ശാപവും ഉപകാരമാവും എന്ന് പ്രത്യാശിക്കുന്നു...
    ശാപത്തിന്റെ ആവശ്യമില്ലാതെ തന്നെ, അത്യാവശ്യം അലഞ്ഞു തിരിയുന്നവന്‍ ആണ് ഈയുള്ളവന്‍. രോഗി നിനച്ചതും, വൈദ്യന്‍ കുറിച്ചതും ഒന്നും തന്നെ. സന്തോഷമായി

    ReplyDelete

Comments Please

Ratings and Recommendations by outbrain