April 10, 2011

വേനല്‍ കെടുതി


ശൂന്യതയാണ് ചുറ്റിനും ,
വഴിതെറ്റിയ പായ്ക്കപ്പലിനെ പോലെ ,
ദിശ ഇലാത്ത സഞ്ചാരിയെ പോലെ 
എനിക്കറിയില്ല , ഇനി എങ്ങോട്ടെന്നു ..
എന്ത് ചെയ്യണം എന്ന് ..
എന്റെ കൈകളിലും , കണ്ണുകളിലും 
മനസ്സിലും ശൂന്യതയാണ് 

എങ്കിലും , ഞാന്‍ പ്രതീക്ഷ കൈ വിടുന്നില്ല...
മരുഭൂമിയില്‍  ഇനിയുമൊരു മഴ പെയ്യും.. 
അതിനു പിറകെ ഒരു പൂക്കാലം 
 പുഞ്ചിരിച്ചു കൊണ്ട് കടന്നു വരും...
നിറക്കൂട്ടിനോപ്പം  ഞാനും എത്തും...
  വര്‍ണ്ണ ചിറകുകള്‍ നീര്‍ത്തി വീശി.. 
പുതിയ പൂക്കളെ കാണാന്‍ ..
കണ്ടു പുഞ്ചിരിക്കാന്‍ ..
തഴുകി തലോടാന്‍ ...
പഴയ പൂക്കളെ കാണാന്‍ ..
കിന്നാരം പറയാന്‍ ..
കൈകോര്‍ത്താടാന്‍ ...
എല്ലാം മറന്നു പൊട്ടിച്ചിരിക്കാന്‍ ..
ഒന്ന് കെട്ടിപ്പിടിക്കാന്‍ ..
സ്നേഹം പങ്കു വെക്കാന്‍ ...
എനിക്കറിയില്ല, ഞാന്‍ കാത്തിരിക്കുന്ന  മഴ എന്ന് പെയ്യുമെന്ന് ..!
ഇനിയും വരാത്തൊരു പൂക്കാലം എന്ന് വന്നു ചേരുമെന്ന് ..!
ഒരു പക്ഷെ നാളെ ,!
അല്ലെങ്കില്‍ മറ്റെന്നാള്‍ ..!
അല്ലെങ്കില്‍ അതിനും അപ്പുറത്ത് ,
വിചാരിച്ചിരിക്കാതെ...
എല്ലാ പ്രതീക്ഷയും വറ്റി വരണ്ടു 
എന്റെ മനസ്സ് വിണ്ടു കീറുമ്പോള്‍ ...
എങ്കിലും എനിക്കുറപ്പാണ് ..
മഴ പെയ്തിരിക്കും ...

മഴയ്ക്ക് പിറകെ വരുന്ന,
കണ്ണിനു കുളിര്‍മയേകുന്ന ..
പാലക്കാടന്‍ പച്ചയ്ക്ക് 
അകമ്പടി കൂടുന്ന 
പൂക്കാലവേളയില്‍ ‍,
ഇനിയും കാണാം..

എലാവര്‍ക്കും നന്ദി.. ഇനിയും കാണും വരെ നന്മകള്‍ ആശംസിക്കുന്നു ..

12 comments:

  1. ആഹാ, കവിതയാണല്ലോ അംജിത്! നന്നായി. പഴ യപൂക്കളെ കാണാൻ, പാലക്കാടൻ പച്ചക്ക് .. ഒരു ഗെറ്റ് റ്റുഗതർ വെക്ക്, എല്ലാരേം കാണാം. പിന്നെ പ്രതീക്ഷയല്ലേ മനുഷ്യന്റെ ഒരാശ്വാസം. നരച്ച ആകാശത്തിന്റെ ചെരുവിലെവിടെയോ ഒരു മഴക്കാറിന്റെ തുണ്ട് ബാക്കിയുണ്ടാവും!

    ReplyDelete
  2. എഴുതി തുടങ്ങിയപ്പോള്‍ കവിതയല്ലായിരുന്നു മനസ്സില്‍ ...
    നീട്ടി എഴുതാനുള്ള മടി, വേണു സാര്‍ പറഞ്ഞപോലത്തെ സമയക്കുറവ് , എന്റെ അടുത്തേക്ക് വരാന്‍ വാക്കുകള്‍ക്കുള്ള ബുദ്ധിമുട്ട് തുടങ്ങിയ ഘടകങ്ങള്‍ എല്ലാം ചേര്‍ന്ന് എന്റെ ഗദ്യത്തെ ഒന്ന് കുറുക്കി എടുത്തു ...
    പദ്യമൊട്ടു ആയതുമില്ല , കണ്ടാലോട്ടു ഗദ്യം എന്ന് പറയേം ഇല്ല
    ( ഡ്രൈ ഫ്രൈ എന്നോ ഗ്രേവി ടൈപ്പ് എന്നോ പറയാന്‍ പറ്റാത്ത സാധനം)
    കരിഞ്ഞു പിടിച്ചിട്ടില്ല എങ്കില്‍ സന്തോഷം ...
    പ്രതീക്ഷ മാത്രമല്ലേ ഉള്ളൂ ഒരേ ഒരാശ്വാസമായി ..

    ReplyDelete
  3. നീ കവിതയും എഴുതുമോ ......നന്നായിട്ടുണ്ട്

    ReplyDelete
  4. അപ്പോള്‍ അംജിതേ ഇങ്ങനൊക്കെ ആണ് കാര്യങ്ങള്‍... എല്ലാം നടക്കും.... അതിനല്ലേ പ്രതീക്ഷകള്‍...

    ReplyDelete
  5. ഒക്കെ നടക്കും.

    ReplyDelete
  6. സ്വപ്നങ്ങളും കാത്തിരിപ്പും

    ReplyDelete
  7. ഞാന്‍ കരഞ്ഞു.ശരിക്കും..

    ReplyDelete
  8. ഏത്ര ഊഷരമായ മരുഭൂമിയില്‍ പോലും മരുപ്പച്ചകളുണ്ട്..ഇടയ്ക്കെങ്കിലും മഴ ചെന്ന് ഉള്ള് തണുപ്പിക്കാറുമുണ്ട്..
    അപ്പോള്‍ പ്രതീക്ഷയോടെ നല്ലതിനായ് കാത്തിരിക്കൂ.:)

    ReplyDelete
  9. ഒന്ന് കെട്ടിപ്പിടിക്കാന്‍ ..
    സ്നേഹം പങ്കു വെക്കാന്‍ ...
    എനിക്കറിയില്ല, ഞാന്‍ കാത്തിരിക്കുന്ന മഴ എന്ന് പെയ്യുമെന്ന് ..!
    ഇനിയും വരാത്തൊരു പൂക്കാലം എന്ന് വന്നു ചേരുമെന്ന് ..!

    ഉവ്വുവ്വ് മഴക്കാലം അടുത്തിട്ടുണ്ട്...ഒപ്പം പൂക്കാലവും കേട്ടൊ

    ReplyDelete
  10. SHUBHAPTHI VISWASAM GUNAM CHEYYUM, VAAYICHAL MANASSILAKUNNATH SAHITHYAM, GANITHAMAYAMAANIPRABANJAM,HARICHUM GUNICHUM NOKKIYAL AMJITHINTE KAVITHA(?)GOOD,NALLATHUVARATTE. By ATS;

    ReplyDelete

Comments Please

Ratings and Recommendations by outbrain