October 25, 2011

മൂന്ന് സ്വതന്ത്ര പരിഭാഷകള്‍ .

വിശ്വസാഹിത്യത്തിലെ ക്ലാസിക്കുകള്‍ ഒന്നുമല്ല, അനശ്വരങ്ങളായ മൂന്നു ഹിന്ദി ചലച്ചിത്ര ഗാനങ്ങളാണ് ഞാന്‍ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുന്നത്‌. വാക്കിനു ബദല്‍ വാക്കായിട്ടല്ല. ഒരല്പം വ്യത്യാസത്തോടു കൂടി,ആശയം ഉള്‍ക്കൊണ്ടു കൊണ്ട് കഴിയുന്നതും സ്വതന്ത്രമായ ഒരു പരിഭാഷയാണ് ഇവ.


മേരെ നയ്നാ.. സാവന്‍ ഭാദോ.. ഫിര്‍ ഭി മേരാ മന്‍ പ്യാസാ
 
കണ്ണുകളില്‍ അശ്രുധാര പൊഴിയുമ്പോഴും .. ദാഹാര്‍ത്തമാണെന്റെ മനസ്സ്
ഉന്മാദിയാമീ ഹൃദയമെന്തറിവൂ
വിഷാദഭരിതമായോരീണം എങ്ങു നിന്നോ വന്നിതെന്റെ ചുണ്ടില്‍ , കൊണ്ട് പോകുന്നു എന്നെ എങ്ങോ ദൂരെ
എല്ലാം മറന്നു ഞാന്‍ എങ്കിലും എന്തൊക്കെയോ ഇനിയും മായാതെ ഓര്‍മയുണ്ട്.
എങ്കിലും ദാഹാര്‍ത്തമാണെന്റെ മനസ്സ്
കഥയിതു പഴങ്കഥ ആണെങ്കിലും, എല്ലാം മറന്നു ഞാന്‍ പോയെങ്കിലും , നിന്നെ ഓര്‍ക്കാന്‍ ശ്രമിക്കുന്നു ഞാനിപ്പോഴും
എങ്കിലും മറക്കുന്നില്ലാ ഞാന്‍ അന്ന് പെയ്ത ആ മഴയുടെ ഒലിയലകള്‍.
ഒരു നിമിഷത്തിന്റെ ആശ്വാസം ഏകിക്കൊണ്ടിതെത്ര ഋതുക്കള്‍ കടന്നു പോയി
എങ്കിലും ദാഹാര്‍ത്തമാണെന്റെ മനസ്സ്
കടന്നു പോയിതെത്ര വര്‍ഷങ്ങള്‍ നാം പിരിഞ്ഞതിന്‍ ശേഷം
സമയരേഖ പോലെ തെളിയുന്നു മിന്നല്‍ , മാനത്തതില്‍ കണ്ടു നിന്നെ ഞാന്‍
ആശാനിരാശകള്‍ ഒളിച്ചു കളിയ്കുന്നോരെന്‍ മനസ്സിന്നും ദാഹാര്‍ത്തമാണ്‌

കണ്ണുകളില്‍ അശ്രുധാര പൊഴിയുമ്പോഴും .. ദാഹാര്‍ത്തമാണെന്റെ മനസ്സ്
 
 
'ബഹാരോം ഫൂല്‍ ബര്‍സാവോ , മേരാ മെഹബൂബ് ആയാ ഹേ'

പുഷ്പമാരി ചൊരിയൂ വസന്തങ്ങളെ..
വന്നണഞ്ഞെന്‍ പ്രിയതമയവള്‍ക്കായൊരു
മൃദുഗാനമാലപിയ്ക്കൂ കുളിര്‍തെന്നലെ...

അണിയിക്കുകയവളുടെ കൈകളില്‍ മൈലാഞ്ചി
ചെന്നിറം തുടുത്തു നില്‍ക്കും കുസുമങ്ങളെ
താഴേയ്ക്കിറങ്ങി, വന്നവളുടെ കണ്‍കളില്‍
മഷിയെഴുതൂ നിങ്ങള്‍ മേഘങ്ങളേ
വന്നണഞ്ഞെന്‍ പ്രിയതമയവളുടെ മുടി
അലങ്കരിക്കൂ നിങ്ങള്‍ താരങ്ങളെ

മിഴിയിണ ചെല്ലുന്നിടം ഒക്കെയും ഇന്ന്
ആയിരം ദീപങ്ങള്‍ പുഞ്ചിരിയ്ക്കും
നാണിച്ചു നാണിച്ചെന്നോമലാള്‍ ദൂരത്ത്‌
നമ്രശിരസ്കയായ് മാറി നില്‍ക്കും
തെല്ലടങ്ങുകെന്‍ ഹൃദന്തമേ, ഇതാ
വന്നണഞ്ഞെന്‍ പ്രിയതമയരികില്‍

ഒരുനാളിതിലെ വന്നണയും സ്നേഹമെന്നറിയും,
തളിര്‍മൊട്ടുക, ളെന്നുടെ രാഗഭരം മൃദുമെത്തയോരുക്കീ
വര്‍ണ്ണങ്ങള്‍ ചൊരിയൂ ചക്രവാളങ്ങളെ ,
വന്നണഞ്ഞെന്‍ പ്രിയതമ ചാരെ
 


ചൌധവീന്‍ കാ ചാന്ദ് ഹോ ..യാ ആഫ്താബ് ഹോ..ജോ ഭി ഹോ തും, ഖുദാ കീ കസം ലാജവാബ് ഹോ


""പൂര്‍ണ്ണചന്ദ്രനോ നീ , അതോ സൂര്യതേജസ്സോ?
എന്ത് തന്നെ ആവട്ടെ, ഞാന്‍ ആണയിട്ടു പറയുന്നു - അതുല്യയാണ് നീ!!
ഒരു നനുത്ത മേഘം എന്ന പോലെ നിന്റെ കാര്‍ക്കൂന്തല്‍ തോളുരുമ്മി കിടക്കുന്നു !
തുള്ളി തുളുമ്പും എന്ന് തോന്നിപ്പിക്കുന്നതോ നിന്റെ മിഴിയിണകളില്‍
ഉന്മാദം പടര്‍ത്തുന്ന പ്രണയ ലഹരിയോ?
നീലത്തടകത്ത്തില്‍ പരിലസിക്കുന്ന ഒരു താമരപ്പൂവാണ് നിന്റെ മുഖം..
അതോ, ജീവന്റെ വീണ മീട്ടി പാടുന്ന മനോഹരഗീതമോ?
ഏതോ കവിയുടെ മനസ്സിലെ സുന്ദരസ്വപ്നമോ നീ , പോയ്മറഞ്ഞ വസന്തമേ ?
നിന്‍ ചെന്‍ചൊടിയില്‍ വിളയാടുന്നു മിന്നലൊത്ത പുഞ്ചിരികള്‍ ,
ആരും മതിമയങ്ങി വീഴുന്നു നിന്റെ ദര്‍ശനമാത്രയില്‍
ഭൌമസൌന്ദര്യത്തിന്‍ നിസ്തുലരൂപമേ , ""

7 comments:

  1. പത്ത്-ബിയിലെ പൂതനOctober 25, 2011 at 7:15 PM

    nannayittund.

    ReplyDelete
  2. മനോഹരമായി വരികൾ. പരിഭാഷ എത്ര നീതി പുലർത്തുന്നെന്ന് പറയാൻ, ഹിന്ദി നല്ല പിടിയില്ലാത്ത ഞാൻ ഒരുങ്ങുന്നില്ല. പൊതുവെ ഹിന്ദി ഗാനങ്ങളറിയാത്ത എനിക്കു പോലും വളരെ പ്രിയപ്പെട്ടതാണ് ഈ ഗാനങ്ങൾ. ഗാനങ്ങളുടെ യുറ്റൂബ് ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും. ഈ പരിഭാഷ ഞാൻ എന്റെ ഭാര്യയെ കാണിക്കും. കോഴിക്കോട്ടുകാരി ഹിന്ദി ഗാന ഭ്രാന്തിയാകുന്നു.

    ReplyDelete
  3. വളരെ നന്ദി, വന്ദന.

    ശ്രീനാഥന്‍ സാര്‍ ,
    നല്ല അഭിപ്രായത്തിനു വളരെ നന്ദി . ഹിന്ദി മനസ്സിലാവുന്നതിനു മുന്‍പേ തന്നെ എനിയ്ക്കും ഇഷ്ടപ്പെട്ടവയാണ് ഈ മൂന്നു ഗാനങ്ങളും. സാര്‍ പറഞ്ഞത് പോലെ യുടുബ് ലിങ്ക് കൊടുത്തിട്ടുണ്ട്. ഭാര്യയുടെ അഭിപ്രായവും അറിയിക്കുമല്ലോ??

    ReplyDelete
  4. ഇഷ്ട്ടഗാനങ്ങളുടെ അർത്ഥം ഇപ്പോളാണ് ഹിന്ദിയിലും ബഹുമണ്ടനായ എനിക്ക് പിടികിട്ടിയത്...കേട്ടൊ ഗെഡി.
    പിന്നെ പദസമ്പത്തിൽ ധനവാനായതുകൊണ്ട് ഈ പരിഭാഷയിൽ തെറ്റുകുറ്റങ്ങൾ കണ്ടുപിടിച്ച് അംജിതിനെ കുറ്റം പറയാൻ ആർക്കും തന്നെ ആവില്ലല്ലോ

    ReplyDelete
  5. അംജിത്, ഞങ്ങൾ, തർജ്ജമ ചെയ്ത വരികൾ നോക്കിക്കൊണ്ട് ഈ അനശ്വരഗാനങ്ങളിലൂടെ കടന്നു പോയി. ഭാര്യക്ക് വളരെയേറെ ഇഷ്ടമായി, അംജതിനോട് പറയാൻ പറഞ്ഞു.

    ReplyDelete
  6. മേരെ നയനാ സാവന്‍ ഭാദോ - എന്റെ ഇഷ്ടഗാനം ആണ്. അതിന്റെ അര്‍ഥം ഉള്കൊണ്ടുള്ള താങ്കളുടെ പരിഭാഷ നന്നായിട്ട്ണ്ട്..നന്ദി!

    ReplyDelete
  7. മേരെ നയനാ സാവന്‍ ഭാദോ - എന്റെ ഇഷ്ടഗാനം ആണ്. അതിന്റെ അര്‍ഥം ഉള്കൊണ്ടുള്ള താങ്കളുടെ പരിഭാഷ നന്നായിട്ട്ണ്ട്..നന്ദി!

    ReplyDelete

Comments Please

Ratings and Recommendations by outbrain