"ഡേ, മദ്രാസി മല്ലൂ, സംഭവം ശരിയാണോഡേയ്?"
എന്റെ ഹിന്ദിക്കാരി സുഹൃത്ത് , കൃത്യമായി പറഞ്ഞാല്‍ നെഹ്രുവിന്റെ നാട്ടുകാരി സുമിത്രാ ബെഹന്റെതാണ് ചോദ്യം?
"എന്ത്, ഏത്, എപ്പോള്‍, എങ്ങിനെ..? മനുഷ്യന് മനസ്സിലാവുന്ന ഭാഷയില്‍ വിശദീകരിക്കടീ ഗോസായിച്ചീ". തലയും വാലും ഇല്ലാതെ ആതിരപ്പിള്ളി വെള്ളച്ചാട്ടം പോലെ ഒരു ചോദ്യം ഇട്ടു തന്നാല്‍ നമ്മളെന്തു മറുപടി കൊടുക്കാന്‍..!
" നിന്റെ നാട്ടില്‍, പഞ്ചായത്ത് ഭരിക്കണത് മൊത്തമായും ചില്ലറയായും പെണ്ണുങ്ങളാണോ?" വിശദീകരണം പുറകെ വന്നു.
50% സ്ത്രീ പ്രാതിനിധ്യം കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥപങ്ങളിലെ ജനപ്രതിനിധികള്‍ക്കിടയില്‍ നിയമത്തിന്റെ പിന്ബലത്താല്‍ നടപ്പിലായി കഴിഞ്ഞു. ഹിന്ദു, എക്സ്പ്രെസ്സ്, ടൈംസ് ഓഫ് ഇന്ത്യ .. എന്തിനു വാഷിങ്ങ്ടന്‍ പോസ്റ്റില്‍ വരെ ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്തെ ചരിത്ര സംഭവ വികാസത്തെ കുറിച്ച് എഡിറ്റോറിയാലുകള്‍ പ്രത്യക്ഷപ്പെട്ടു. പത്രങ്ങളായ പത്രങ്ങളെല്ലാം ബുദ്ധിജീവികളുടെ പേരും മേല്‍വിലാസവും തപ്പിയെടുത്ത്, അവരെ ഓടിച്ചിട്ട് പിടിച്ച് തോക്കിന്‍തുമ്പിലും, വാള്‍മുനയിലും നിര്‍ത്തി ലേഖനങ്ങള്‍ എഴുതിപ്പിച്ചു. സംഭവം ഭൂമിയുടെയും സൌരയൂധത്തിന്റെയും അതിര്‍ത്തികള്‍ക്കും അപ്പുറത്ത് ആല്ഫാ സെഞ്ച്വറിയിലെ അന്യഗ്രഹ ജീവികള്‍ പോലും ചര്‍ച്ചാ വിഷയമാക്കി. ചൊവ്വയില്‍ ചായകുടിക്കാന്‍ പോയ അപ്പുക്കുട്ടന്‍ നായര്‍ രഹസ്യമായി എന്നോട് പറഞ്ഞത് അവിടത്തെ ചായക്കടയിലും ഇത് തന്നെയാണ് ചര്‍ച്ചാവിഷയം എന്നാണു.ഇപ്പളാണ് സംഭവം കശ്മലയുടെ ചെവിയില്‍ എത്തിയത് എന്ന് തോന്നുന്നു. പെണ്‍ബുദ്ധി മാത്രമല്ല കേള്‍വിയും പിന്നോട്ടായിരിക്കണം.
"അങ്ങനെ മോത്തമായോന്നുമില്ല, ഒരു അമ്പത് ശതമാനം സീറ്റ് ഞങ്ങള്‍ പുരുഷകേസരികളുടെ ദയയുടെയും സഹാനുഭൂതിയുടെയും ഫലമായി അവര്‍ക്കങ്ങു കൊടുത്തിരിക്കുന്നു..അത്രതന്നെ"
"ഓഹ്..ദയ, സഹാനുഭൂതി..മാങ്ങാത്തൊലി..നിന്റെയൊക്കെ നാട്ടീന്നു, ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക്..! വീരവാദം മുഴക്കാതെ പോ ചെക്കാ.. വീരാംഗനകള്‍ പൊരുതി നേടിയതെന്ന് പറ"
"ശരി പെങ്ങളെ.. നീ പറയുന്നത് പോലെ". തര്‍ക്കിക്കാന്‍ എനിക്ക് തല്‍കാലം മൂഡില്ല.
പെണ്ണ് കരുതിക്കോട്ടെ ഞാന്‍ തോറ്റു കൊടുത്തതാണെന്നു. ക്ഷമ ആട്ടിന്സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് പണ്ട് സൌദാമിനി ടീച്ചര്‍ പറഞ്ഞതോര്‍ത്തു ഞാന്‍ മിണ്ടാതിരുന്നു.
പെണ്ണ് കരുതിക്കോട്ടെ ഞാന്‍ തോറ്റു കൊടുത്തതാണെന്നു. ക്ഷമ ആട്ടിന്സൂപ്പിന്റെ ഗുണം ചെയ്യുമെന്ന് പണ്ട് സൌദാമിനി ടീച്ചര്‍ പറഞ്ഞതോര്‍ത്തു ഞാന്‍ മിണ്ടാതിരുന്നു.
ദേ വരുന്നു അടുത്ത ചോദ്യം.. " ഡാ മരങ്ങോടാ, അധികാരം കിട്ടിയാല്‍ വയറു നിറയുമോടാ?"
പെണ്ണിന് വെറുതെ ഇരിക്കാനുള്ള ഭാവമില്ല. സൂചി കുത്താന്‍ ഇടം കൊടുത്താല്‍ തൂമ്പാ കേറ്റുന്ന വര്‍ഗ്ഗം.
"അതെന്താ മോളെ, അങ്ങനെ ഒരു ചോദ്യം?" ദൈവമേ,പെണ്ണിന് വിവരം വച്ചോ?
"ചോദിച്ചതിനു ഉത്തരം മതി, മറുചോദ്യം വേണ്ട!" ഭീഷണി ലൈനില്‍ ആണ് സഹോദരി
" ആളൊരു മരമണ്ടി ആണെങ്കിലും അല്പം വിവരമുണ്ട്. എടീ ബടുക്കൂസേ, ഇത് ഞങ്ങളുടെ ഒരു തന്ത്രമല്ലേ? ഇനി എന്തെങ്കിലും ആവശ്യം ഉന്നയിച്ചു മാവേലി നാട്ടിലെ സ്ത്രീ പ്രജകള്‍ അലറി വിളിക്കുമ്പോള്‍, ഞങ്ങള്‍ പുരുഷ കേസരികള്‍ പെണ്‍വര്‍ഗ്ഗത്തെ ഒതുക്കാനായി കണ്ടു പിടിച്ച കിടിലന്‍ സൂത്രം"
"അതായത്, അപ്പോള്‍ നിങ്ങള്‍ പറയും, ഞങ്ങള്‍ നിങ്ങള്‍ക്ക് അധികാരം തന്നില്ലേ, ഇതില്‍ കൂടുതല്‍ ഒന്നും ഇനിമേല്‍ വയ്യ.. നിങ്ങളായി, നിങ്ങളുടെ പാടായി എന്ന്. അല്ലെ?" ക്രോസ് വിസ്താരമാണല്ലോ. ഇവള് കഴിഞ്ഞ ജന്മത്തില്‍ വക്കീലായിരുന്നോ?
" ആളൊരു മരമണ്ടി ആണെങ്കിലും അല്പം വിവരമുണ്ട്. എടീ ബടുക്കൂസേ, ഇത് ഞങ്ങളുടെ ഒരു തന്ത്രമല്ലേ? ഇനി എന്തെങ്കിലും ആവശ്യം ഉന്നയിച്ചു മാവേലി നാട്ടിലെ സ്ത്രീ പ്രജകള്‍ അലറി വിളിക്കുമ്പോള്‍, ഞങ്ങള്‍ പുരുഷ കേസരികള്‍ പെണ്‍വര്‍ഗ്ഗത്തെ ഒതുക്കാനായി കണ്ടു പിടിച്ച കിടിലന്‍ സൂത്രം"
"അതായത്, അപ്പോള്‍ നിങ്ങള്‍ പറയും, ഞങ്ങള്‍ നിങ്ങള്‍ക്ക് അധികാരം തന്നില്ലേ, ഇതില്‍ കൂടുതല്‍ ഒന്നും ഇനിമേല്‍ വയ്യ.. നിങ്ങളായി, നിങ്ങളുടെ പാടായി എന്ന്. അല്ലെ?" ക്രോസ് വിസ്താരമാണല്ലോ. ഇവള് കഴിഞ്ഞ ജന്മത്തില്‍ വക്കീലായിരുന്നോ?
"അതെ, അത് തന്നെ..തലയില്‍ ആള്‍താമസം ഉണ്ടല്ലേ?" എനിക്ക് എവിടെയോ അല്പം അപകടം മണത്തു തുടങ്ങി.
അംജദ് ഖാന്‍ അഥവാ ഗബ്ബാര്‍ സിംഗ് ഷോലെയില്‍ ചിരിക്കുന്ന പോലെ പെണ്ണൊരു കൊലച്ചിരി പാസാക്കി. ഹാ..ഹാ..ഹഹഹാ,,
"മരമണ്ടന്‍ നീയാടാ ചെക്കാ.. നിന്റെ നാട്ടിലെ ആണ്സിംഗങ്ങളും"
"?"
"അധികാരം മൊത്തമായും കയ്യില്‍ കിട്ടിയാല്‍ ഞങ്ങള് ചുമ്മാ ഇരിക്കും കരുതുന്നുവോ വിഡ്ഢികളെ? ഈ അന്‍പതും, പിന്നെ ജനറല്‍ സീറ്റില്‍ ജയിച്ചു വന്നതുമായി ഞങ്ങള്‍ ഒരു അറുപത്-അറുപത്തഞ്ചു ശതമാനം സ്ത്രീകള്‍ നിങ്ങളെ ഭരിക്കും. ഞങ്ങള്‍ക്ക് തോന്നിയ രീതിയില്‍ നിയമങ്ങള്‍ നിര്‍മിക്കും, ഉള്ള നിയമങ്ങള്‍ എടുത്തു കളയും, ബലാല്‍സംഗ വീരന്മാര്‍ക്കും, സ്ത്രീ പീഡനം നടത്തുന്നവര്‍ക്കും വധശിക്ഷ നടപ്പാക്കും. പൊതു-സ്വകാര്യ തൊഴില്‍ മേഖലകളില്‍ അമ്പതു ശതമാനം സ്ത്രീകള്‍ക്ക് സംവരണം ചെയ്യും, പതിമൂന്നു വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ മഹിളകള്‍ക്കും മാസം മൂവായിരം രൂപ വെറുതെ കൊടുക്കും..."
"ഇത്രയേ ഉള്ളോ?"
"ഇല്ലാ, തീര്‍ന്നിട്ടില്ലാ.. ഗാര്‍ഹിക ജോലികളില്‍ 100 % പുരുഷസംവരണം. എന്തെങ്കിലും ഞങ്ങള്‍ തിരിച്ചു തരണമല്ലോ.. പിന്നെ സൌന്ദര്യവര്‍ധക വസ്തുക്കള്‍, സാരികള്‍, ചുരിദാറുകള്‍, ആഭരണങ്ങള്‍ എന്നിവയ്ക്കുള്ള സകല നികുതികളും എടുത്തു കളയും, വസ്ത്രാവകാശ നിയമം നടപ്പിലാക്കും..സ്ത്രീകളെ കണ്ടിട്ടില്ലാത്ത രീതിയില്‍ തുറിച്ചു നോക്കുന്ന പുരുഷ പ്രജകളുടെ കണ്ണ് കുത്തി പൊട്ടിക്കും.."
ചുരുക്കിപ്പറഞ്ഞാല്‍ നമ്മളെല്ലാം നോക്കുകുത്തികളായി മാറുമെന്നു!! അഹങ്കാരം കണ്ടില്ലേ?
ഭാഗ്യം, പ്രസവിക്കുന്ന ജോലി ആണുങ്ങള്‍ ഏറ്റെടുക്കണം എന്ന് വീരാംഗന പ്ലാന്‍ ചെയ്തില്ലല്ലോ..!
"ഇടക്കെന്തോ പറഞ്ഞല്ലോ വസ്ത്രാവകാശം എന്ന്.. അതെന്താണാവോ?"
"ഞങ്ങള്‍ക്ക് തോന്നിയ പോലെ, തോന്നിയ സമയത്ത്, തോന്നിയ ഡ്രസ്സ് ധരിക്കാനുള്ള സ്വാതന്ത്രം. പുരുഷ മേല്ക്കൊയ്മക്ക് വഴങ്ങില്ല ഇനിമേല്‍ ഭാരതീയ നാരികള്‍."
ഇവളെ ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.. തല ഒരു പുകയടുപ്പായി മാറി. പുകക്കു നടുവില്‍ പെട്ടെന്ന് ഒരു ഇടിവാള്‍ മിന്നി. മഹിളാ രത്നതിനെ മലര്‍ത്തി അടിക്കാനുള്ള പൂഴിക്കടകന്‍ കണ്മുന്നില്‍ തെളിഞ്ഞു.
ഞാനും പാസ്സാക്കി ഒരു ചിരി.. ഗബ്ബര്‍ സിംഗിന്റെ കൊലച്ചിരി അല്ല.. ക്ലിന്റ് ഈസ്റ്റ്‌വുഡ് മോഡല്‍ ഉഷാറ് പുഞ്ചിരി.
" എടീ വിവരം കേട്ടവളെ, ഭാരതീയ വനിതയുടെ പ്രാതിനിധ്യമേ, ഞാന്‍ ഈ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കണം."
"ഇപ്പോഴത്തേക്ക് വേണമെങ്കില്‍ താങ്കള്‍ക്ക് ഞാന്‍ ചെവി തരാം.. ഭരണം ഞങ്ങളുടെ കയ്യില്‍ വന്നാല്‍ പിന്നെ കഴിഞ്ഞെന്നു വരില്ല"
"ഓ, അവിടുത്തെ ഇഷ്ടം.. തല്‍ക്കാലം ഇതൊന്നു കേള്‍ക്ക്". പ്രസിഡന്റ് ഒബാമാ സ്റ്റൈലില്‍ ഞാന്‍ പറഞ്ഞു തുടങ്ങി.
"ഈ അമ്പത് ശതമാനം പഞ്ചായതീ രാജില്‍ മാത്രമല്ലേ അനുവദിച്ചു തന്നിട്ടുള്ളൂ.. സംസ്ഥാന - രാജ്യ നിയമ നിര്‍മാണ സഭകളിലേക്കില്ലല്ലോ? അവിടെ 33 % കൊണ്ട് വരാനായി രാജ്യം മുഴുവന്‍ മുക്രയിട്ടു പായുന്നല്ലേ ഒള്ളൂ?"
"yes , അതിനു?" മാനിനീ മണിയുടെ കണ്ണില്‍ സംശയം.
" എന്നിട്ട് പോലും, ആ യാദവന്‍മാരെന്തിനാ അതിനെ തുരങ്കം വെക്കാന്‍ നെട്ടോട്ടമോടുന്നത് എന്നത് ഇപ്പൊ മനസ്സിലായില്ലേ? ഇനി 33 % നടപ്പില്‍ വന്നാല്‍ പോലും പാര്‍ലമെന്റിലെ വനിതകള്‍ ലാലുവിന്റെം, മുലായത്തിന്റെമൊക്കെ വീട്ടിലെ മഹിളകള്‍ തന്നെ ആയിരിക്കും . വടക്കേതിലെ യാദവന്‍മാര്‍ക്ക് പകരക്കാരായിട്ടു തെക്കോട്ട് വന്നാല്‍ കരുണാനിധി, യെദിയൂരപ്പ തുടങ്ങിയ ആണ്‍ ശിങ്കങ്ങള്‍ ഇവിടെയുമുണ്ട്. അവiര്‍ക്കും കുടുംബം വിട്ടുള്ള കളിയില്ല മോളെ.. "
"ഹേ മിസ്റ്റര്‍, സ്ത്രീകള്‍ പഴയ പോലെ വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരല്ല.. ഈ കിളവന്മാരെയൊക്കെ ഒതുക്കാന്‍ ഞങ്ങള്‍ക്കറിയാം "
"മാഡം, ഇലക്ഷന്‍ തിയതി പ്രഖ്യാപിച്ചാല്‍ ഡല്‍ഹിയിലെ റോഡുകള്‍ മുഴുവന്‍ ഓരോ സംസ്ഥാനങ്ങളിലെ സീറ്റ്‌മോഹികളെ കൊണ്ട് നിറയും.. ഇനി തൊട്ടു അവരൊക്കെ കുടുംബത്തിനെയും കൂടെ ഇറക്കുമതി ചെയ്യും. അതിന്റെടക്കാണോ നിങ്ങളുടെ പുട്ടുകച്ചവടം."
"ഓ, ഐ സീ..."
"പിന്നെ, മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. ' രണ്ടു തല തമ്മില്‍ ചേര്‍ന്നാലും, നാല് മുല തമ്മില്‍ ചേരില്ലെന്ന്..മനസ്സിലായോ നാരീമണീ?"
ശവപ്പെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു ഞാന്‍ പ്രസംഗം അവസാനിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ പിന്മുറക്കാരി വിടര്‍ന്നു പോയ വായ അടക്കാന്‍ മറന്നു പിന്നെയും ഒരു പത്തു മിനിറ്റ് അങ്ങനെതന്നെ ഇരുന്നു.
നർമ്മം ചാലിച്ച എഴുത്ത്, നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും.
ReplyDeleteസംഭവം കലക്കി
ReplyDeleteസംഭവം കൊള്ളാം ...ഇഷ്ട്ടപ്പെട്ടു ..പിന്നെ ആദ്യമായി ഇവിടെ വരുന്നത് കൊണ്ട് ഇതിലും കൂടുതല്‍ എനിക്കിഷ്ട്ടപ്പെട്ടത് നിങ്ങളുടെ 'ആത്മപ്രശംസ' ആണ് ...
ReplyDeleteഒടുക്കം വെടക്കു വർത്താനം പറഞ്ഞ് കൊച്ചിനെ ഇരുത്തി...!
ReplyDeleteതമാശ കൊള്ളാം.
പക്ഷേ ആൺ കോയ്മ അവസാനിക്കാൻ പോവുകയാണെന്നതിന്റെ സൂചനായാണു സഹോദരാ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
സ്ത്രീകൾ സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതോടെ പല പുരുഷ ജാടകളും മണ്ണടിയാൻ പോകുന്നു!
പെണ്ണിനെടാ കളി
ReplyDeletekollam makane.. I like it.
ReplyDeleteഅംജത്,
ReplyDeleteവേറെ വഴിയിലൂടെ ഇവിടെ എത്തിയതാണ്. പോസ്റ്റുകള്‍ എല്ലാം വായിച്ചു; നന്നായിരിക്കുന്നു.
@ ജയന്‍ ഡോക്ടര്‍: അതേ, ഇനി സ്ത്രീ ജാഡകള്‍ കാണാം :)
@SIYAD THALASSERY
ReplyDeleteആശംസകള്‍ക്ക് നന്ദി, വീണ്ടും വരിക
@ഒഴാക്കന്‍
ഇനിയും കലക്കണം എന്നാണു ആഗ്രഹം.. കലക്കി കലക്കി നമുക്കിതൊന്നു പതപ്പിക്കണം. 'നന്ദി, വീണ്ടും വരിക' എന്ന് ബസ്സിന്റെ വാതുല്‍ക്കല്‍ നിന്നും കോപ്പി അടിക്കുന്നു.
@faisu madeena
താങ്കളുടെ പോസ്റ്റുകള്‍ വായിച്ചു. ആദരവ് തോന്നി. ഗള്‍ഫ് വിദ്യാഭ്യാസം കഴിഞ്ഞെത്തിയ ഒരുപാട് സഹപാഠികളെ പരിചയമുള്ളതിനാല്‍ ആദരവിനോപ്പം അല്പം അത്ഭുതം കൂടെ സമര്‍പ്പിക്കുന്നു. ആത്മപ്രശംസ ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഇവിടേക്കുള്ള ബൂലോക വാതിലുകള്‍ എപ്പോഴും മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു.
@jayanEvoor
പ്രിയ ഡോക്ടര്‍, വന്നതിനു നന്ദി. ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ടി വന്നു. നിവൃത്തികേട് കൊണ്ടാ..
പിടക്കോഴികള്‍ ഒന്ന് കൂവി നോക്കട്ടെ.. വരുംവരായ്മകള്‍ കാത്തിരുന്നു കാണാം.
@ജുവൈരിയ സലാം
സമത്വസുന്ദര ലോകത്തില്‍ എന്ത് ആണ്?,എന്ത് പെണ്ണ്? കളിക്കാന്‍ അറിയാവുന്നവര്‍ക്ക് കളിക്കാം. വീണ്ടും വരിക, നന്ദി
@Arjun
നന്ദി കൂട്ടുകാരാ.
@Anas Usman
അനസിക്കാ, വഴി തെറ്റിയെത്തുന്ന പറവകള്‍ക്കും സ്വാഗതം. അഭിപ്രായത്തിനു നന്ദി. വീണ്ടും വരിക.
ആ അവസാനത്തെ ആണിയടിച്ചതാ...ഗെഡീ എനിക്കിഷ്ട്ടായത് കേട്ടൊ....
ReplyDeleteസന്തോഷമായി മുരളിയേട്ടാ... ബിലാത്തിയില്‍ നിന്നൊഴുകി വന്നൊരു വേണുഗാനം ഇവിടെ ഒരു കമന്റ് ആയി പോഴിഞ്ഞതില്‍... വളരെ നന്ദി. സ്നേഹപൂര്‍വ്വം വീണ്ടും ക്ഷണിക്കുന്നു.
ReplyDeleteഅവസാനത്തെ ആണി വേണോ വേണ്ടയോ എന്ന് സ്ക്രുടിനി നടത്തി കുറച്ചു ബുദ്ധിമുട്ടി.. എന്തായാലും ഉന്നം പിഴച്ചില്ല, എന്ന് കരുതാം അല്ലെ?
my friend i like it very good
ReplyDeleteപ്രിയ Aadiseshan,
ReplyDeleteവളരെ നന്ദി..
ആദ്യമായല്ലേ വരുന്നത്..ഇനിയും വരണം.
kollam nannay ezhuthi
ReplyDelete