April 22, 2011

വേനല്‍ മഴ

കാട്ടാനക്കൂട്ടം മലഞ്ചെരുവിലേക്ക്  പടര്‍ന്നിറങ്ങിയത്  പോലെ കാര്‍മേഘശകലങ്ങള്‍ കിഴക്കേ അതിരിലൂടെ ആകാശത്തേക്ക് പടര്‍ന്നു കയറിയത്  അറിഞ്ഞില്ല..
തണുത്ത ഭാരമേറിയ കാറ്റ് നിലം  പറ്റെ  വീശിയടിച്ചതും  അറിഞ്ഞില്ല..
കാശിയ്ക്കു പോകാന്‍ കൂടെയിറങ്ങിയ കൂട്ടുകാരന് മെയ്മറന്നു തുണ  നില്‍ക്കാതെ  കരിയിലകള്‍ കൂട്ടത്തോടെ പറന്നകന്നതും ‍ അറിഞ്ഞില്ല...
പൂക്കള്‍ നിറഞ്ഞു തല കുനിച്ചു നിന്ന വാകമരച്ചില്ല, മുക്രയിട്ടു നുരമാന്തുന്ന കാളക്കൂറ്റനെ   പോലെ തല കുലുക്കിയതും അറിഞ്ഞില്ല ..
 ഉച്ചനേരം    അല്പം പോലും പാഴാക്കാതെ വെയില്‍  കാഞ്ഞിരുന്ന  പക്ഷികള്‍ പിന്നേക്ക് പറയാന്‍ വെച്ചിരുന്ന വിശേഷങ്ങള്‍ ഒന്നൊന്നായി ഉച്ചത്തില്‍ ചൊല്ലിയാര്‍ത്ത് ഏതൊക്കെയോ മരക്കൊമ്പില്‍ കൂടണഞ്ഞതും അറിഞ്ഞില്ല ..
ഒരു തുള്ളിയായി തുടങ്ങി , പലതുള്ളിയായി പെരുകി ചന്നം പിന്നം ആര്‍ത്തലച്ചു മഴ മണ്ണോടു ചേര്‍ന്നോഴുകിയതും അറിഞ്ഞില്ല ..

എങ്കിലും മഴയ്ക്ക്‌ കഴിയുമോ, ഞാന്‍ അറിയാതെ  പൊഴിയുവാന്‍ .. 
ഒരു പാട് നാളില്‍ മഴയ്ക്ക്‌ കൂട്ടായി കുട വിടര്‍ത്താതെ നനഞ്ഞു കുതിര്‍ന്നു ഒപ്പം നടന്ന എന്നെ മറക്കുവാന്‍ ..
ആളയച്ചൂ മഴ, കിഴക്കന്‍ കടലില്‍ നിന്നും കൂട്ടായി പോന്ന വായാടി കാറ്റിനെ..
കാറ്റ് വന്നുപചാരം ചൊല്ലി ഉണര്‍ത്തിച്ചൂ, പുതുമണ്ണിന്റെ ഗന്ധം ..
ഞാന്‍ എന്നേ മറന്നൂ .. മുന്നിലിരുന്നു പല്ലിളിക്കുന്ന ജോലിത്തിരക്കിനെ തീര്‍ത്തും മറന്നു..
ജനലിനരികില്‍ , കാരാഗൃഹത്തിലെ നിസ്സഹായനായി എന്നേ മാറ്റിയ ജനലഴികള്‍ക്കപ്പുറം ഞാന്‍ കണ്ടു ,    എന്റെ കളിക്കൂട്ടുകാരനെ ..
പ്രായമേറാത്ത മഴയെ..
കാലത്തിന്റെ പിരിയന്‍ ഗോവണികളില്‍ എവിടെയോ കൊഴിഞ്ഞു വീണ എന്റെ ബാല്യകൌമാരങ്ങളെ ..
ചിരിച്ചു കൊണ്ട് പൊഴിഞ്ഞു വീണ മഴത്തുള്ളികള്‍ക്കൊപ്പം എന്റെ കണ്ണില്‍ നിന്നും അടര്‍ന്നു..
നഷ്ടസ്വര്‍ഗ്ഗങ്ങള്‍ക്ക് തര്‍പ്പണം ചെയ്തു കൊണ്ട് രണ്ടിറ്റു കണ്ണുനീര്‍ 


18 comments:

  1. മഴ , എനിക്കേറ്റവും പ്രിയപ്പെട്ട ഒന്ന് ..
    കറുകറുത്ത രാത്രിയില്‍ കാതടപ്പിക്കുന്ന ഇടിയുടെയും മിന്നലിന്റെയും അകമ്പടിയോടെ പെയ്യുമ്പോള്‍ പോലും മഴയെ ആസ്വദിക്കുന്ന ഒരാളാണ് ഞാന്‍ ..
    ഒന്ന് മഴ നനഞ്ഞു നടന്നാല്‍ , മഴയത്ത്തോന്നു പന്ത് തട്ടിയാല്‍ എല്ലാ ടെന്‍ഷനും വിട്ടൊഴിഞ്ഞു പോകുമെന്നാണ് അനുഭവം

    ReplyDelete
  2. reminds of the day we walked back from Raj theatre after a second show in pouring rain with friends Oh what fun it was

    ReplyDelete
  3. ഇത്തവണ ഭാവനയുടെ ചിറകുവിടർത്തിയാണല്ലൊ ഈ മഴയുടെ കാമുകന്റെ രംഗപ്രവേശം... അതും ഈ കാമുകിയുടെ കൊതിപ്പിക്കുന്ന കളിവിളയാട്ടങ്ങൾ വരികളാൽ വർണ്ണിക്കുന്നതിനൊപ്പം ഫോട്ടൊകളിൽ കൂടി ആലേഖനം ചെയ്തും... ബ്ലോഗിന്റെ മുഖഛായക്കൊപ്പം ഈ എഴുത്തിന്റെ മുഖഛായയും മാറിയിട്ടുണ്ട് കേട്ടൊ അംജിത്

    ReplyDelete
  4. എങ്കിലും മഴയ്ക്ക്‌ കഴിയുമോ, ഞാന്‍ അറിയാതെ പൊഴിയുവാന്‍ ..അവിചാരിതമായി പെയ്യുന്ന വേനൽ മഴയോടുള്ള ഈ സർഗ്ഗപ്രതികരണം നന്നായിട്ടുണ്ട് അംജിത്. മഴ പ്രകൃതിയുടെ പ്രാചീനഗന്ധങ്ങളെ തൊട്ടുണർത്തുന്നു എന്നാണ് തോന്നാറ്.

    ReplyDelete
  5. playing football in the evenings with friends, accompanied by heavy rain was the 1st thing coming across my mind.. it was total fun !!

    ReplyDelete
  6. എന്റെ പ്രത്യേക ക്ഷണിതാവ് മുരളിയേട്ടന്‍ , എല്ലായ്പ്പോഴും എനിക്ക് നല്ല പിന്തുണ നല്‍കിയിട്ടുള്ള സ്രീനഥന്‍ സാര്‍ , പ്രിയപ്പെട്ട പ്രവീണ്‍ , മുന്‍ പരിചയം ഇല്ലാത്ത മറ്റു രണ്ടു പേര്‍ .. എല്ലാവര്ക്കും നന്ദി

    മഴ പെയ്യാത്ത നാട്ടില്‍ ജീവിക്കുന്ന എന്റെ കുറച്ചു സുഹൃത്തക്കള്‍ക്ക് ഇത് വായിച്ചപ്പോള്‍ ഒരു മഴയും അല്പം നോസ്ടല്ജിയയും ഒക്കെ ഫീല്‍ ചെയ്തു എന്ന് ചാറ്റ് /ഇമെയില്‍ എന്നിവയിലൂടെയൊക്കെ അറിയിച്ചിട്ടുണ്ട്. അവര്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി .

    ReplyDelete
  7. മഴ അത് എനിക്കും വളരെ ഇഷ്ട്ടമാണ് ....
    പലപ്പോഴും മഴ ഒരു ഓര്‍മ പെടുത്തലാണ് ...
    താങ്കളുടെ ഈ കുറിപ്പ് ഇഷ്ട്ടായി ...

    ReplyDelete
  8. കണ്ണന്‍ എന്ന അനൂപിനും നന്ദി.. നീ പറഞ്ഞില്ലായിരുന്നേല്‍ ഞാന്‍ ഒരിക്കലും അറിയാന്‍ പോണില്ല.. നീയാണ് കണ്ണന്‍ എന്ന്.

    ReplyDelete
  9. നന്നായി ഈ മഴക്കിന്നാരം. മഴയില്‍ കുതിരാന്‍ മഴയോടലിയാന്‍ എനിക്കും ഏറെ ഇഷ്ടം. ..........സസ്നേഹം

    ReplyDelete
  10. യാത്രികനും ഹൃദയംഗമമായ നന്ദി

    ReplyDelete
  11. മഴയെ പ്രണയിച്ച കുറിപ്പും ഫോട്ടോയും ഒത്തിരി ഇഷ്ടായി...
    ഫോട്ടോ നോസ്റ്റാൾജിയാ‍ാ‍ാ‍ാ...

    ReplyDelete
  12. മഴ പെയ്താല്‍ പോപ്പിക്കുട..!

    (ഇയാക്കടെ പ്രൊഫൈല്‍ വായിച്ചു ചിരിച്ചു ചിരിച്ചു മണ്ണുകപ്പിയ ഒരു പാവം കണ്ണൂരാന്‍)

    ReplyDelete
  13. പഴയ ഓര്‍മ്മകളിലേക്ക് കയ്‌ പിടിച്ചു കൊണ്ട് പോയ കൂട്ടുകാരന് നന്ദി . സമയം കിട്ടുമ്പോള്‍ ഇതിലൂടെ ഒന്ന് നോക്കി പോകുമല്ലോ ....!

    http://apnaapnamrk.blogspot.com/

    ബൈ റഷീദ് എം ആര്‍ കെ

    ReplyDelete
  14. പ്രിയ ബെഞ്ചാലി , കണ്ണൂരാന്‍ , mrk, neetha...

    എല്ലാവരുടെയും സന്ദര്‍ശനത്തിനും നല്ല വായനയ്ക്കും അഭിപ്രായത്തിനും നന്ദി.

    കണ്ണൂരാന്‍ : പ്രൊഫൈല്‍ മാത്രമേ ചിരിപ്പിച്ചുള്ളോ? ഇനിയും ഇടയ്ക്കിടയ്ക്ക് വന്നു ചിരിയ്ക്കുക
    neetha : നന്ദി..ഇപ്പോഴാണ് അറിഞ്ഞത് അങ്ങനെയൊക്കെ ഒരു സംഭവം ഉണ്ടെന്നു. എന്തായാലും കയ്യോടെ ചെന്ന് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

    ReplyDelete
  15. എന്ത് കൊണ്ടാണോ എന്തോ? പ്രസിദ്ധീകരിക്കും മുന്നേ വായിച്ചു നോക്കെടാ എന്ന് പറഞ്ഞു വരാറുള്ള മെയില്‍ ഇപ്പോള്‍ കാണാറില്ല. മഴയോടൊപ്പം ഒലിച്ചു പോയിട്ടുണ്ടാവും ആ മെയിലും. ഇന്ന് ചുമ്മാ ഒന്ന് വന്നു നോക്കിയപ്പോള്‍ കണ്ടു എല്ലാവരും നോക്കി നോക്കി സുഗന്ധം മാഞ്ഞു തുടങ്ങിയ മഴയുടെ ബാക്കി പത്രം... എന്തായാലും നന്നായിട്ടുണ്ട്. :)

    ReplyDelete
  16. മഴ നൊമ്പരമാണ്.. ലഹരിയാണ്. വിരഹമാണ്. നന്നായിട്ടുണ്ട്,

    ReplyDelete
  17. It is very nice Amjith.

    ReplyDelete

Comments Please

Ratings and Recommendations by outbrain