October 02, 2012

ആര്‍ക്കെന്നില്ലാതെ ഒരു കവിത
ഒരു മുകില്‍ കൂടി പെയ്തു തീരുമ്പൊഴും,
ഒരു തിര വന്നു കാല്‍ ഉമ്മ വെക്കുമ്പോഴും,
അറിയുന്നു ഞാന്‍ പ്രിയേ,  നിന്‍ പ്രണയമെന്നി-
ലെയ്ക്കൊഴുകുന്ന, വറ്റാത്ത ദിവ്യപ്രവാഹമായ്
ദൂരെ കടലില്‍ ചക്രവാളത്തിലാ മേഘ-
ശകലത്തിന്‍ പിന്നിലായ് സൂര്യന്‍ മറയവേ
കരയോട് കടലിന്റെ ദാഹമായ് വീശുന്ന 
വന്യമാം കാറ്റിനുന്മാദമുദിയ്ക്കവേ
അറിയുന്നു ഞാന്‍ നിന്‍ വിരല്‍ത്തുമ്പിനറ്റത്തു
  പടരുന്ന പ്രണയനിലാവിന്റെ കുളിരും,
നിന്നിടനെഞ്ചിന്‍ താളമായ്, ജീവനിശ്വാസമായ്
 ഹൃദയത്തിലുണരുന്ന  പ്രാണന്റെ പ്രാണനും.
ആദിമമാം ഒരു  പ്രേരണയിലെന്‍  കരം 
 നിന്നെയുമെന്നെയും  ചേര്‍ത്തണച്ചീടവേ
ചുമലിലഭയം തേടും നിന്റെ മൂര്‍ദ്ധാവില്‍  ഞാന്‍
അറിയാതെ ചേരുന്നു  ചുണ്ടുകള്‍ പ്രിയസഖീNB:മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പില്‍ ഒരു ഫോട്ടോയ്ക്ക് അടിക്കുറിപ്പായി എഴുതാന്‍ തുടങ്ങി ഇവിടെ എത്തിയതാണ് .


18 comments:

 1. വെരി ഗുഡ് ,, താങ്കളുടെ ഉയരത്തെഴുനേല്‍പിന് എന്റെ പോസ്റ്റ്‌ സഹായിച്ചതില്‍ സന്തോഷം ... ഇനിയും എഴുതൂ വായിക്കാന്‍ ഞങ്ങള്‍ ഒക്കെ ഉണ്ട് ഇവിടെ

  ReplyDelete
  Replies
  1. നന്ദി സുഹൃത്തെ...ഇതൊക്കെയല്ലേ ഇതിന്റെ ഒരു രസം. :-)

   Delete
 2. നന്നായിട്ടുണ്ട്‌. പിന്നെ "തീരുമ്പോഴും, കാലുമ്മ- കാലിലുമ്മ ആക്കൂ..അങ്ങനെ കുഞ്ഞു തെറ്റുകൾ. പ്രണയം ഇനിയുമൊഴുകട്ടെ, അന്ത്യമില്ലാതെ..അന്തമില്ലാതെ

  ReplyDelete
  Replies
  1. അര്‍ജുനാ,
   'മ്പൊ' ഒന്ന് കിട്ടാന്‍ ഞാനും ബ്രൌസറും ഒരുപാട് മല്‍പ്പിടിത്തം നടത്തി നോക്കി. എങ്ങനെ നോക്കിയാലും ദീര്‍ഘം കേറി വരും. 'മ്പോ' ആയി തീരും. ഒടുവില്‍ ഒരു ഒത്തുതീര്‍പ്പില്‍ 'മ്പ' യെ പിരിച്ചങ്ങു എഴുതി. നട്ടപ്പാതിരായ്ക്ക് ഇത്രയും ചെയ്യാനുള്ള ബോധമേ ഉണ്ടായിരുന്നുള്ളൂ. - ഉറക്കം
   'കാലുമ്മ' സ്ക്രുടിനിയില്‍ ആണ്. 'കാലില്‍ ഉമ്മ' ഞാന്‍ കാണുന്ന താളത്തില്‍ ചേരില്ല. 'കാല്‍ ഉമ്മ' എന്ന് പിരിച്ചാലോ എന്ന് ഒരു ആലോചന ഇല്ലാതെ ഇല്ല.
   .സജ്ജെഷന്‍സിനു വളരെ നന്ദി.

   Delete
 3. സംഗതി കൊള്ളാം ട്ടോ...
  ഒരു "കടല്‍, മഴ" പ്രണയം ഫീല്‍ കിട്ടുന്നുണ്ട്‌...,..

  ReplyDelete
 4. ഷമിലെ, വിമര്‍ശിക്കെടാ... നിനക്കിഷ്ടപ്പെടാത്തത് പറയൂ.
  അഫിപ്രായത്തിന്മേല്‍ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു

  ReplyDelete
 5. ഇത് ആർക്കോ വേണ്ടി ആയിരുന്നു- അന്ന്

  ReplyDelete
  Replies
  1. ഈ അന്നൊക്കെ എന്നാണ്ടായെ? ;-)

   സത്യമായിട്ടും, ഇതെഴുതുമ്പോള്‍ ഡെഡിക്കേറ്റ് ചെയ്യാന്‍ ഒരാളില്ല.

   Delete
 6. ഒരു ഫോട്ടോക്കടിക്കുറിപ്പിടാൻ വേണ്ടി വന്നിട്ട്...
  പ്രണയമുകിൽ പെയ്തൊഴികിവന്ന് കറ്റും നിലാവുമായിട്ടവസാനം
  ഒരു ഫ്രെഞ്ചുകിസ്സിൽ വന്ന് പര്യവസാനിക്കുന്ന ഒരു ഗംഭീര ശ്ലോകം
  ചമച്ച അംജിതെങ്ങാനും ബൂലോഗത്ത് സ്ഥിരമായെഴുതാനിരുന്നാൽ ....
  ബൂലോഗത്തെഴുത്തുപായയിൽ കിടന്നുറങ്ങൂന്ന
  ഒട്ടുമിക്കവരും പായ മടക്കി പായും കേട്ടൊ ഗെഡി

  പിന്നെയിപ്പോഴും തിരക്കൊഴിയാത്തതുകൊണ്ട് സജീവമായി
  ബൂലോഗത്തുവരുവാനും മറ്റുയാതൊന്നുമെഴുതുവാനും സമയം കിട്ടുന്നില്ലഷ്ട്ടാ...

  ReplyDelete
  Replies
  1. മുരളിയേട്ടന്‍ 'ഒന്നുവന്നാലോരുവാക്ക് മിണ്ടിയാല്‍ ഉള്ളം നിറഞ്ഞീടുമെന്നും/ മധുരോദാത്തമാം മുരളീരവമെന്നും ആനന്ദദായകം നിത്യം/ ശ്രുതി തെറ്റിപ്പാടുമീ വീണയ്ക്കുമവിടുന്നു ചൊരിയുന്നിതനുമോദവര്‍ഷം/ നന്ദി പറയുന്ന കൂപ്പുകൈ മാത്രമേ നല്‍കുവാന്‍ പകരമായെന്‍പക്കലുള്ളൂ/'

   തിരക്കൊക്കെ ഒഴിഞ്ഞിട്ട് , ഈ തിരക്കിനിടയ്ക്കത്തെ ലീലാവിലാസങ്ങളും ചേര്‍ത്ത് നമുക്കങ്ങു പോലിപ്പിക്കാം.

   Delete
 7. ആഹാ...അങ്ങനെയാണോ....എന്നാല്‍ "ഡോള്‍ ശാസ്തമംഗലം" ഒന്ന് രണ്ടു കാര്യങ്ങള്‍ ചോദിക്കട്ടെ....
  1.'ഒരു തിര വന്നു കാല്‍ ഉമ്മ വെക്കുമ്പോള്‍' അവളുടെ പ്രണയം കവി അറിഞ്ഞത് മനസ്സിലാക്കാം, കാരണം തിര അങ്ങനെയാണ്.വീണ്ടും വീണ്ടും കാലിലേക്ക്,അതിനഭിമുഖമായി നില്‍ക്കുവന്നവനിലേക്ക് വന്നു കൊണ്ടേ ഇരിക്കും....അവസാനിക്കാത്ത ആ പ്രവാഹത്തെ കണ്ടു അതവളുടെ പ്രണയമാണല്ലോ എന്ന താരതമ്യം തോന്നുകയും സ്വാഭാവികം മാത്രം..
  പക്ഷെ, അതെ താരതമ്മ്യ കണ്ണുകളുള്ള കവി എങ്ങനാ "ഒരു മുകില്‍ കൊടി പെയ്തു തീരുമ്പൊഴും", (അതെ അത് 'തീരുമ്പോള്‍') 'നിന്‍ പ്രണയമെന്നിലെക്കൊഴുകുന്നു' എന്ന് ധരിക്കുന്നത്...അപ്പോഴും പ്രണയത്തിലുള്ള, തിര പോലെ പ്രണയിക്കുന്ന അവളോട്‌ അവളുടെ പ്രണയത്തെ ഒരു മുകില്‍ കൊടിയുടെ പെയ്തൊഴിഞ്ഞ (ചാറി ഒഴിഞ്ഞ) മഴയോട് ഉപമിച്ചത് ഒരു മിസ്‌ മാച്ചിംഗ് അല്ലെ..അതല്ല എങ്കില്‍ അതവളെ അപമാനിച്ചതല്ലേ...
  2. "ഒരു" തിരക്കും "ഒരു" മുകില്‍ കൊടിക്കും പകരം 'ഓരോ' തിരയും , 'ഓരോ'മുകില്‍ കൊടിയും ആയിരുന്നേല്‍ കുറച്ചു കൂടെ അര്‍ത്ഥവത്താകുമായിരുന്നില്ലേ എന്ന ഒരു ചിന്ത...
  3.'പ്രണയനിലാവിന്റെ കുളിര്' എന്ന് പറയുമ്പോള്‍... പ്രണയനിലാവത്തെ കുളിര്‍ ആകും ഉദ്ദേശിച്ചിരിക്കുക ല്ലേ..അല്ലാതെ നിലാവിന് ഒരു കുളിരുണ്ടോ...? നിലാവില്‍ ഒരു കുളിരുണ്ടാകാമെങ്കിലും...
  4. 'ഇട നെഞ്ചിന്‍ താളം' ഒരു ക്ലീഷേ പ്രയോഗമായിരിക്കുന്നു കാലാകാലങ്ങളായുള്ള പ്രണയത്തിനോടടുത്തു പോലുമുള്ള കവിതകളില്‍ എല്ലാം കാണുന്ന ഒരു സ്ഥിരം പ്രയോഗം...

  മതി...ഇത്രയൊക്കെയേ കഷ്ടപ്പെട്ടു തിരഞ്ഞു നോക്കിയപ്പോള്‍ 'പ്രണയമെന്നി-ലെയ്ക്കൊഴുകുന്ന" എന്നതിലെ അക്ഷരത്തെറ്റിനപ്പുറം 'വിമര്‍ശിക്കാന്‍' പോയിന്റു കണ്ടുള്ളൂ...പലതും ഉണ്ടാക്കുവാന്‍ വേണ്ടി ഉണ്ടാക്കിയ വിമര്‍ശനങ്ങള്‍ ആണെന്ന് മനസ്സിലാകുന്നുണ്ടല്ലോ ല്ലേ..ഈ കവിതയെ പോലെ തന്നെ..എഴുതുന്ന ആളുടെ 'ആത്മാവ്' ഇതില്‍ ഇല്ല..കിഡ്നി മാത്രം കുറച്ചു പുകച്ചൂ ന്നെ ഉള്ളൂ...

  എന്നിരുന്നാലും 'ഹൃദയത്തില്‍ ഉണരുന്ന പ്രാണന്റെ പ്രാണന്‍' ഇഷ്ടപ്പെട്ടു...അങ്ങനെയൊരു പ്രാണനെ കണ്ടതില്‍......,..അതിനുമൊക്കെ അപ്പുറം ഒരു കടപ്പുറത്തിരുന്നു ഒരുത്തിയെ സമാധാനമായി ശാന്തമായി പഞ്ചാര അടിക്കുന്ന ഒരു ഫീല്‍ ഒരു സംശയവുമില്ലാതെ മനസ്സിലേക്കെത്തി..അത്രയൊക്കെ മതിയെന്നേ..അതല്ലേ പ്രണയം...കൂടുതല്‍ ചോദ്യവും പാടില്ല...സംശയവും പാടില്ല.. :)

  ReplyDelete
  Replies
  1. അയാം ദി സോറി അളിയാ .. അയാം ദി സോറി.
   ഇനി നുമ്മ ഈ കടാപ്പൊറത്ത് വരികേല. പാവ മൊതലാളി പാടിപ്പാടി നടക്കു. ;-)

   Delete
 8. പ്രണയ വരികള്‍ക്ക് ആശംസകള്‍

  ReplyDelete
  Replies
  1. നന്‍ട്രി... വണക്കം . തിരുമ്പി വരവേ എതിര്‍ പാര്‍ക്കവും.

   Delete
 9. ഈ കടലില്‍ ഒക്കെ മഴ പെയ്യുന്ന പോലെ പ്രണയം ഒഴുകാന്‍ തുടങ്ങിയാല്‍ കഷ്ടപ്പെട്ട് പോകുമ്മല്ലോ. മൊത്തത്തില്‍ വെള്ളം, അല്ല അതിലാണല്ലോ മിക്ക പ്രണയങ്ങളും അവസാനിക്കാറ്.
  കവിത നന്നായിട്ടോ.

  ReplyDelete
  Replies
  1. ഇപ്പൊ വരള്‍ച്ചയല്ലേ... അന്തരാത്മാവിന് ദാഹജലം നല്‍കുന്ന ഏര്‍പ്പാടും നിര്‍ത്തി.

   Delete
 10. നല്ല കവിത... മനസ്സില്‍ നല്ലൊരു പ്രണയം ഉണ്ടെന്നു തോന്നുന്നു..

  ReplyDelete
  Replies
  1. എന്റെ മനസ്സില്‍ പ്രണയമേ ഉള്ളൂ.. ഈ ലോകത്തോട്‌ മൊത്തം പ്രണയം.
   Thank You Robin

   Delete

Comments Please

Ratings and Recommendations by outbrain