June 21, 2013

ഇടി വെട്ടിയവനെ പാമ്പ് കടിച്ചു ( ഉത്തരകാണ്ഡം )


   
  അവനെ ഒന്ന് കടിക്കണം .
 പടിപ്പുരയിൽ നിന്നും ഗണിച്ചത് വെച്ച് ഇടി വെട്ടുംപോഴാണ് മുഹൂർത്തം 
.കുറെ കാലം പാമ്പ് കണ്ണിൽ ഈർക്കിൽ ഓടിച്ച് താങ്ങ് കൊടുത്തും , വിസ്കോസിടി കൂടുതലുള്ള എഞ്ചിൻ ഓയിൽ ഒഴിച്ചും കാത്തിരുന്നു . അവനെയൊന്നു ഇടിവെട്ടി പണ്ടാരടങ്ങാനായിട്ട്. എന്നിട്ട് വേണമല്ലോ ഒന്ന് കടിച്ച് സുഖിക്കാൻ .
ആരോ പണ്ട് പറഞ്ഞത് പോലെ രാത്രിയും പകലും കുറെ കാലം മാറി മാറി പാമ്പിന്റെ കണ്ണ് പൊത്തി കളിച്ചു . മഴ പെയ്തു മാനം തെളിഞ്ഞ നേരം മാറി പിന്നെയും മഴ പെയ്തു . പിന്നെയും മാനം തെളിഞ്ഞു . പാമ്പിനെ താടിയിൽ കെട്ടിത്തൂക്കിയ ക്ഷമയുടെ സഞ്ചി ഓൾമോസ്റ്റ്‌ ഒരു നെല്ലിപ്പലകയിൽ ചെന്ന് മുട്ടി - മുട്ടിയില്ല എന്നായി .
ദേണ്ടെടാ വെട്ടുന്നു ഒരു ഇടി . കിറുകൃത്യം അവന്റെ നെറുകംതലയ്ക്കു തന്നെ .
നൂറെ നൂറ്റിപ്പത്തിൽ ചെന്ന് പാമ്പ് ആഞ്ഞു കൊത്തി. പാഴാക്കാൻ പാമ്പിനു സമയമില്ല .
പക്ഷേ, ഇടി പറ്റിച്ചു .
 ചന്നം പിന്നം നിലയ്ക്കാതെ അവന്റെ തലയ്ക്കു മുകളിൽ ഇടി തുരുതുരാ വെട്ടിയിറങ്ങി .
 പാമ്പ് ഒന്നാലോചിച്ചപ്പോ കിട്ടിയ ചാനസിനെല്ലാം കൊതുന്നതാണ് ബുദ്ധി എന്ന് തോന്നി . വെയിലുള്ളപ്പോ വൈക്കോൽ ഉണക്കണം .
ടോപ്‌ ഗിയറിൽ പൾസ് ജെനെരെട്ടരിന്റെ ഫ്രീക്വേന്സി മാക്സിമത്തിലാക്കി കഴിയുന്നത്ര റീകോഇൽ വെലോസിട്ടിയിൽ പാമ്പ് ആഞ്ഞാഞ്ഞു കൊത്തി. 
എന്നിട്ടും ഇടി നിന്നില്ല . കൊത്തി കൊത്തി പാമ്പിനു മടുത്തു . 
ഇനിയും കൊത്തിയാൽ പല്ല് തേയും എന്നായപ്പോൾ പാമ്പ് ആണ്ടവനൊരു നിവെദനഹർജി സമർപ്പിച്ചു - എന്റെ പളനിയാണ്ടവാ, ഇതൊന്നു നിന്ന് കിട്ടിയാൽ തല മൊട്ടയടിച്ച് കല്ലുമഴക്കായി കാത്തിരുന്നോളാമേ! . 
എന്നിട്ടും രക്ഷയില്ല , ബ്യൂറോക്രസിയുടെ നിരുത്തരവാദപരമായ സമീപനം പാമ്പിന്റെ നിവേദനം ചുവപ്പ് നാടയിൽ കുരുക്കി , മുകളിലോട്ടു പോവാതെ ഭദ്രമായി ചിതൽപ്പുറ്റിൽ സൂക്ഷിച്ചു . പാമ്പൊരു കോടീശ്വരൻ അല്ലല്ലോ കാര്യങ്ങൾ വഴിക്ക് നടക്കാൻ .
പിന്നെയും പിന്നെയും ഇടതടവില്ലാതെ കൊത്തി കൊത്തി പാമ്പിന്റെ പല്ല് ഒട്ടുമില്ലാതെ തേഞ്ഞു പോയി . ഇപ്പോഴും ഇടി നിലച്ചിട്ടില്ല . ക്ഷീണിച്ചു ഒരു പരുവമായെങ്കിലും ഫലം നോക്കാതെ കർമം ചെയ്യുന്ന പാമ്പ് കൊത്ത് നിർത്തിയുമില്ല. RTI വെച്ച് നിവേദനം എവിടെത്തി എന്ന് നോക്കാൻ പാമ്പിനു ടെയിം കിട്ടിയില്ല .
നിലവിലെ സാഹചര്യത്തിൽ അവന് സൗജന്യമായി ലഭിക്കുന്ന ഫുട് മസ്സാജ് ആണ് പാമ്പിന്റെ ഓരോ കടിയും എന്നാണു സുക്കെർബെർഗ് സീഐഎക്ക് നല്കിയ രഹസ്യവിവരം .

NB:അധികമായാൽ വിഷം അമൃതാവും എന്ന കോണ്‍വേഴ്സ് പ്രസ്താവന അനുസരിച്ച് അവൻ ചിരഞ്ജീവി ആയി മാറി . നിലവിൽ ആശ്വതാമാവ്‌, ബജരംഗ്ബലി , ജാംബവാൻ എന്നിവരോടൊപ്പം ഇരുപത്തെട്ടു കളിച്ച് ചെവിയിൽ കുണുക്കും, തലയിൽ കിരീടവുമായി നീണാൾ വാഴുന്നു . ( അതികഠിനചവയാതീത ഹിന്ദുത്വം )

6 comments:

 1. ഇത്തവണ നല്ലോരു നീതിസാരമാണല്ലോ വെച്ച് കാച്ചിയിരിക്കുന്നത്...വായിച്ച് ഇതിന്റെ ഉള്ളുകള്ളി അറിയണമെങ്കിൽ വേദജ്ഞാനം മതിയായെ തീരു...

  യദ് യതാത്മനി ചേച്ഛേത
  യത് പസ്യാപി ചിന്തയേത്
  ന തത് പരസ്യ കുർവ്വീത
  ജാനന്ന പ്രിയമാത്മന :

  അഞ്ജനാ ശ്രീധരാ ചാരുമൂർത്തേ അംജിതേ
  അഞ്ജലികൂപ്പി വണങ്ങിടുന്നേൻ...  പിന്നെ എന്തായി ഗെഡി ,
  നമ്മുടെ നാട് പരിപാലന പരീക്ഷാ കടമ്പകൾ..?

  ReplyDelete
  Replies
  1. നന്ദി മുരളിയേട്ടാ.. അത്രക്കൊന്നും ഇല്ല, സിമ്പിൾ ജീവിതം തന്നെ.
   എഴുതിയതിന്റെ റിസൾട്ട്‌ ഒന്നര മാസത്തിനകത്ത് വരും. അത് കടന്നു കിട്ടിയാൽ അടുത്ത കടമ്പ .

   Delete
 2. ഞാനും ഞാനുംകൂടെ എഴുതിവച്ചിരിക്കണത് വായിച്ചൂട്ടോ...
  സൂപ്പറായിട്ടുണ്ടേ ആക്ഷേപം

  ReplyDelete
  Replies
  1. സന്തോഷം അജിത്തേട്ടാ.. നന്ദി :-)

   Delete
 3. well, visit www.prakashanone.blogspot.com

  ReplyDelete
 4. well, visit www.prakashanone.blogspot.com

  ReplyDelete

Comments Please

Ratings and Recommendations by outbrain